യുകോ ബാങ്കിന് 998 കോടി രൂപയുടെ അറ്റ നഷ്ടം

യുകോ ബാങ്കിന് 998 കോടി രൂപയുടെ അറ്റ നഷ്ടം

ന്യൂഡെല്‍ഹി: ഡിസംബര്‍ പാദത്തില്‍ 998.74 കോടി രൂപയുടെ അറ്റ നഷ്ടം കുറിച്ച് യുകോ ബാങ്ക്. കിട്ടാക്കടവും ഇതിനായുള്ള നീക്കിയിരിപ്പും വര്‍ധിച്ചതാണ് നഷ്ടത്തിന് കാരണം. അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാന പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ നഷ്ടത്തില്‍ നേരിയ ഇടിവുണ്ടായിട്ടുണ്ട്. 2017-2018 ഡിസംബര്‍ പാദത്തില്‍ 1,016.43 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റ നഷ്ടം.

ബാങ്കിന്റെ മൊത്തം വരുമാനം ഒക്‌റ്റോബര്‍-ഡിസംബറില്‍ 3,585.56 കോടി രൂപയായി ചുരുങ്ങിയിട്ടുണ്ട്. 3,721.93 കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാന കാലയളവില്‍ ബാങ്കിന്റെ വരുമാനം. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയാസ്തി (എന്‍പിഎ) 20.64 ശതമാനത്തില്‍ നിന്നും 27.39 ശതമാനമായി ഉയര്‍ന്നു. ഇതോടം ആസ്തി നിലവാരം മോശം തലത്തിലേക്ക് പോയി.

11,755.61 കോടി രൂപയാണ് അറ്റ എന്‍പിഎ. കിട്ടാക്കടം പരിഹരിക്കുന്നതിനായുള്ള നീക്കിയിരിപ്പ് 1,682.40 കോടി രൂപയില്‍ നിന്നും കഴിഞ്ഞ പാദത്തില്‍ 2,243.85 കോടി രൂപയായി ഉയര്‍ന്നു.

Comments

comments

Categories: Banking
Tags: Uco Bank