ആത്മഹത്യാനിരക്ക് താഴുന്നു

ആത്മഹത്യാനിരക്ക് താഴുന്നു

ആഗോളതലത്തില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു

black and white of sad woman hug her knee and cry. Sad woman sitting alone in a empty room beside window or door

സമൂഹവും വ്യക്തികളും സഹജീവികളോടു പ്രദര്‍ശിപ്പിക്കേണ്ട അനുതാപത്തിന്റെയും പരിഗണനയുടെയും അവശ്യകത വ്യക്തമാക്കുന്നതാണ് ഇന്നു കണ്ടുവരുന്ന വര്‍ധിച്ച ആത്മഹത്യാപ്രവണത. ജീവിതനൈരാശ്യവും സാമ്പത്തികബാധ്യതയും രോഗപീഡകളും സൃഷ്ടിക്കുന്ന മാനസികാഘാതങ്ങള്‍ മനുഷ്യരെ പലപ്പോഴും ആത്മഹത്യയിലേക്ക് നയിക്കാറുണ്ട്. ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി ലോകാരോഗ്യ സംഘടന ആത്മഹത്യകളെ കാണുന്നു.

ആഗോളതലത്തില്‍ ഓരോ വര്‍ഷവും കുറഞ്ഞത് 800,000 ആളുകള്‍ സ്വയം ജീവനൊടുക്കുന്നുവെന്നാണു കണക്ക്. എന്നാല്‍ ആശാവഹമായ റിപ്പോര്‍ട്ടാണ് പുതുതായി വന്നിരിക്കുന്നത്. 1990 നു ശേഷം ആഗോളതലത്തില്‍ ആത്മഹത്യാനിരക്കില്‍ കുറവുണ്ടായിരിക്കുന്നുവെന്നാണു കണക്ക്. ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണത്തിലും പ്രകടമായ വ്യത്യാസങ്ങളുണ്ട്. ഓരോ രാജ്യങ്ങളിലും ആത്മഹത്യകളുടെ എണ്ണം വിഭിന്നമാണെങ്കിലും ഇടിവുണ്ടാകുന്നുവെന്നതാണു വാസ്തവം.

ബിഎംജെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, 2016 ല്‍ 817,000 പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. 1990 മുതല്‍ നടന്ന ആത്മഹത്യകളുടെ എണ്ണത്തില്‍ 6.7 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്. എന്നാല്‍, കഴിഞ്ഞ മൂന്നു ദശാബ്ദക്കാലമായി ആഗോള ജനസംഖ്യ വളരെയധികം കുതിച്ചുയര്‍ന്നതോടെ, ആത്മഹത്യാനിരക്ക് പ്രായവും ജനസംഖ്യയും അനുസരിച്ച് ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ആത്മഹത്യനിരക്ക് ലക്ഷം പേരില്‍ 16.6 ശതമാനത്തില്‍ നിന്ന് ല്‍ നിന്ന് 11.2 ആയി കുറഞ്ഞിട്ടുണ്ട്.

ആത്മഹത്യ തടയാന്‍ പറ്റുന്ന ഒരു മരണകാരണമാണ്. ആത്മഹത്യകള്‍ തടയാനുള്ള പരിശ്രമങ്ങള്‍ തുടരണമെന്നാണ് ഈ പഠനം വ്യക്തമാക്കുന്നതെന്ന് കനേഡിയന്‍ പൊതുജനാരോഗ്യവകുപ്പിലെ ഗവേഷക ഹീത്തര്‍ ഓര്‍പാന ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നമുക്ക് ആത്മഹത്യാനിരക്ക് ഇനിയും കുറയ്ക്കാന്‍ സാധിക്കുമെന്ന് അവര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ഇതൊരു നിര്‍ണായക വിവരമാണ്. രാജ്യങ്ങളും സംഘടനകളും ഈ ദിശയില്‍ പ്രവര്‍ത്തിക്കുന്നത് ആശാവഹമായിരിക്കും.

ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് മെട്രിക്‌സ് ഇവാലുവേഷന്‍ എന്ന സംഘടന ഓരോ വര്‍ഷവും മരണനിരക്കിനപ്പറ്റി പഠനം നടത്താറുണ്ട്. നൂറുകണക്കിന് വിവരസ്രോതസ്സുകളില്‍ നിന്ന് സ്ഥലം, വയസ്സ്, ലിംഗം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് മരണകാരണം കണക്കാക്കുന്നത്.

ആഗോളതലത്തില്‍ ആത്മഹത്യാനിരക്ക് ഇടിയുന്നതായി കാണാമെങ്കിലും രാജ്യങ്ങളിലും ആത്മഹത്യ തന്നെയാണ് ഇപ്പോഴും ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്കു കാരണമെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.  2016ല്‍, ലോകത്ത് 34.6 ദശലക്ഷം അകാലമരണങ്ങള്‍ ഉണ്ടായത് ആത്മഹത്യയിലൂടെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ, 15- 19 പ്രായപരിധിയിലുള്ളവരൊഴികെ ലോകമെമ്പാടും സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാരിലാണ് ആത്മഹത്യാപ്രവണത കണ്ടുവരുന്നത്.

സാധാരണനിലയില്‍ മരണനിരക്ക് പുരുഷന്‍മാര്‍ക്കിടയിലാണു വളരെ കൂടുതല്‍, എന്നാല്‍ പ്രായം, സ്ത്രീ-പുരുഷ വ്യത്യാസം, ദേശം തുടങ്ങിയവയനുസരിച്ച് ഇതില്‍ വ്യത്യാസമുണ്ടാകുമെന്ന് ഓര്‍പാന പറയുന്നു.
ആഗോളതലത്തില്‍ പുരുഷന്‍മാരാണു സ്ത്രീകളേക്കാള്‍ ആത്മഹത്യയില്‍ അഭയം തേടുന്നത്. 100,000 പേര്‍ മരിക്കുമ്പോള്‍ അതില്‍ 15.6 ശതമാനം പുരുഷന്മാരും 7.0 ശതമാനം സ്ത്രീകളുമാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് കണക്ക്.

ആത്മഹത്യാനിരക്ക് കുറയുന്നുവെന്നത് വളരെ പ്രധാന്യമര്‍ഹിക്കുന്ന സംഗതിയാണ്. പഠനത്തില്‍ പറയുന്നത് ആഗോളമരണനിരക്ക് 1990നു ശേഷം 30 ശതമാനത്തിലധികം കുറഞ്ഞുവെന്നാണ്. ഇതില്‍ ആത്മഹത്യ മാത്രമല്ല, എല്ലാ കാരണങ്ങളും ഉള്‍പ്പെടുന്നു. പരമദാരിദ്ര്യത്തില്‍ കഴിയുന്ന ആളുകളുടെ എണ്ണം കുറയുന്നതും ആരോഗ്യപരിപാലനരംഗം സാമാന്യജനങ്ങള്‍ക്കു കൂടുതലായി പ്രാപ്തമാകുന്നുവെന്നതും ഇതിനു കാരണമായി പറയാനാകും.

ആത്മഹത്യാനിരക്കും സ്വാഭാവിക മരണനിരക്കും ഏതാണ്ട് ഒരേ പോലെയാണ് താഴുന്നതായി കാണുന്നതെന്ന് ഓര്‍പാന ചൂണ്ടിക്കാട്ടുന്നു. ആത്മഹത്യാപ്രവണതയെ ഒരു രോഗമായി പരിഗണിച്ചു ചികില്‍സിക്കാന്‍ തുടങ്ങിയാല്‍ നല്ല രീതിയില്‍ ഇത്തരം മരണങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് അവര്‍ പറയുന്നു. ഹൃദ്രോഗം, അര്‍ബുദം പോലുള്ള പരമ്പരാഗത രോഗങ്ങള്‍ പോലെ പരിഗണിച്ചാല്‍ ഈ പ്രവണതയെ നിയന്ത്രിക്കാനാകും.

പരമ്പരാഗതരോഗങ്ങളുടെ അതേ നിരക്കിലുള്ള ഇടിവിനോട് ഏതാണ്ടു തുല്യനിരക്കിലാണ് ആത്മഹത്യയിലും ഇപ്പോള്‍ ഇടിവു കാണുന്നത്. അതിനാല്‍ ഈ രോഗങ്ങള്‍ക്ക് പരിഹാരമാര്‍ഗം കാണും പോലെ ഈ പ്രവണതയും നിയന്ത്രിക്കുക സാധ്യമാണ്. 2020 ആകുമ്പോഴേക്കും ആഗോള ആത്മഹത്യാ നിരക്കില്‍ 10 ശതമാനം വെട്ടിക്കുറവ് വരുത്തണമെന്നാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമാക്കുന്നത്.

എന്നാല്‍ രാജ്യാന്തരതലത്തില്‍ ആത്മഹത്യാ പ്രവണതയില്‍ കാണപ്പെടുന്ന വലിയ വ്യതിയാനങ്ങള്‍ ഇതു സാധ്യമാക്കുമോയെന്ന് ഗവേഷകര്‍ ആശങ്കപ്പെടുന്നു. ചൈനയില്‍ 1990 മുതല്‍ ആത്മഹത്യ ചെയ്യുന്നവരുടെ ശരാശരി നിരക്ക് 64.1 ശതമാനമായി കുറഞ്ഞു. അതേസമയം, സിംബാംബ്‌വെ പോലുള്ള സ്ഥലങ്ങളില്‍ ആത്മഹത്യാനിരക്ക് ഇരട്ടിയാകുകയും ചെയ്തു. ആഗോള ആത്മഹത്യാനിരക്ക് കുറഞ്ഞുവരുന്നത് ആശാവഹമാണെങ്കിലും ദേശം, ലിംഗം, കാലം എന്നീ ഘടകങ്ങളനുസരിച്ച് ഇത് അസ്ഥിരമാണെന്നതാണു പ്രശ്‌നം.

Comments

comments

Categories: FK News
Tags: hope, suicide

Related Articles