സ്‌കിസ് ഫ്‌ളാഗ്‌ ദുബായ് പ്രോജക്ട് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു

സ്‌കിസ് ഫ്‌ളാഗ്‌ ദുബായ് പ്രോജക്ട് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു

അനിശ്ചിതകാലത്തേക്ക് സിക്‌സ് ഫഌഗ് ദുബായ് പദ്ധതി നീട്ടിവെക്കുകയാണെന്ന് ഡിഎക്‌സ്ബി എന്റെടെയ്ന്‍മെന്റ്

ദുബായ്: പശ്ചിമേഷ്യയുടെ ബിസിനസ് ഹബ്ബായ ദുബായില്‍ സ്‌കിസ് ഫഌഗ് തീം പാര്‍ക്ക് ആരംഭിക്കാനുള്ള ഡിഎക്‌സ്ബി എന്റെടെയ്ന്‍മെന്റിന്റെ തീരുമാനം അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു. ഫണ്ടില്ലാത്തതിനാല്‍ തത്കാലത്തേക്ക് ഈ പദ്ധതി മാറ്റിവെക്കുകയാണെന്ന് ദുബായ് തീം പാര്‍ക്‌സിന്റെ ഓപ്പറേറ്ററായ ഡിഎക്‌സ്ബി അറിയിച്ചു.

ഡിഎക്‌സ്ബിയുടെ ഭാവി വികസന പദ്ധതികള്‍, അവയ്ക്കുള്ള ഫണ്ട് നീക്കിവെക്കല്‍ എന്നിവയുടെ സ്ട്രാറ്റെജിക് റിവ്യൂവിലാണ് സിക്‌സ്ഫഌഗ് ദുബായ് പ്രോജക്ട് തത്കാലം നടപ്പാക്കേണ്ടെന്ന് കമ്പനി തീരുമാനമെടുത്തത്. പദ്ധതി പുനഃപരിശോധിച്ച് കൊണ്ടിരിക്കുകയാണെന്നായിരുന്നു കഴിഞ്ഞ നവംബറില്‍ കമ്പനി അറിയിച്ചത്. ഈ വര്‍ഷം സിക്‌സ്ഫഌഗ് ദുബായ് തീം പാര്‍ക്ക് ആരംഭിക്കാനായിരുന്നു മുന്‍തീരുമാനം.

52.3 ശതമാനം ഓഹരികളുമായി റിയല്‍ എസ്റ്റേറ്റ് കമ്പനിയായ മെരാസ് ഹോള്‍ഡിംഗ് പ്രധാന നിക്ഷേപകരും ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിട്ടി രണ്ടാമത്തെ വലിയ നിക്ഷേപകരുമായ ഡിഎക്‌സ്ബി എന്റെര്‍ടെയ്ന്‍മെന്റ്‌സ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നഷ്ടം നികത്താനുള്ള ശ്രമത്തിലായിരുന്നു. നഷ്ടമില്ലാതെ പ്രവര്‍ത്തിക്കുന്ന അവസ്ഥ(ബ്രേക്ക് ഇവന്‍)യിലേക്ക് എത്തുന്നതിനുള്ള നടപടികള്‍ക്കാണ് ശ്രദ്ധ നല്‍കുന്നതെന്നായിരുന്നു കഴിഞ്ഞ വര്‍ഷം കമ്പനി അറിയിച്ചിരുന്നത്. ദുബായ് പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സ് നടത്തുന്ന ഡിഎക്‌സ്ബി 2014 മുതല്‍ ലാഭം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2016ലെ ഉയര്‍ച്ചയ്ക്ക് ശേഷം ഡിഎക്‌സിബി ഓഹരികള്‍ക്ക് ഏകദേശം 85 ശതമാനം മൂല്യത്തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്.

കഴിഞ്ഞ വര്‍ഷം 4.2 ബില്യണ്‍ ദിര്‍ഹം ബാങ്ക് വായ്പയിലൂടെയും മെരാസില്‍ നിന്നുള്ള നിക്ഷേപത്തിലൂടെയും ഫണ്ട് പുനരേകീകരിച്ച ഡിഎക്‌സ്ബി 2018 മൂന്നാംപാദത്തില്‍ 4.5 ശതമാനം കുറച്ച് നഷ്ടം 271.4 മില്യണ്‍ ദിര്‍ഹമാക്കി ലഘൂകരിച്ചിരുന്നു.

എണ്ണവിലയിലുണ്ടായ ഇടിവിനെ തുടര്‍ന്ന് ദുബായിലെ സാമ്പത്തികരംഗത്ത് പൊതുവെ മന്ദഗതിയിലുള്ള വളര്‍ച്ചയാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദൃശ്യമാകുന്നത്. ദുബായില്‍ തമ്പടിച്ചിരുന്ന അയല്‍ രാജ്യങ്ങളിലെ നിക്ഷേപകര്‍ക്കും ഇത് തിരിച്ചടിയായി.

Comments

comments

Categories: Arabia