3000 റിയല്‍റ്റി ഡെവലപ്പര്‍മാരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

3000 റിയല്‍റ്റി ഡെവലപ്പര്‍മാരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് രംഗം ഇന്നോളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ക്രിയാത്മകമായ സമ്മേളനമായിരിക്കും ക്രെഡായ് യൂത്ത്‌കോണ്‍

ന്യൂഡെല്‍ഹി: ക്രെഡായ് യൂത്ത് കോണ്‍ 13, 14 തീയതികളില്‍ ന്യൂഡല്‍ഹി തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടക്കും. മൂവായിരത്തോളം യുവ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് രംഗം ഇന്നോളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ക്രിയാത്മകമായ സമ്മേളനമായിരിക്കും ക്രെഡായ് യൂത്ത്‌കോണ്‍. ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ പുതുതലമുറയുടെ സംഗമം കൂടിയായ ദ്വിദിന സമ്മേളനം രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് വളര്‍ച്ചയുടെ ഭാവിയിലേക്കുള്ള ചൂണ്ടുപലക കൂടിയാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

രാജ്യത്ത നടക്കുന്ന ഏറ്റവും വലിയ റിയല്‍എസ്റ്റേറ്റ് സമ്മിറ്റ് ആയിരിക്കും ക്രെഡായ് യൂത്ത് കോണ്‍ എന്ന് ക്രെഡായ് ദേശീയ പ്രസിഡന്റ് ജാക്‌സൈ ഷാ പറഞ്ഞു. ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് റിയല്‍എസ്റ്റേറ്റ് രംഗം നല്‍കുന്ന സംഭാവനകള്‍ നിസ്തുലമാണെന്നും ഭാവിയിലെ വികസനം ദ്വിദിന സമ്മേളനം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിക്ക് പുറമെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ധനമന്ത്രി പീയുഷ് ഗോയല്‍, കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി, വിവിധ സംസ്ഥാനങ്ങളിലെ റെറ മേധാവികള്‍, നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍, എന്നിവരും സമ്മേളന പ്രതിനിധികളെ അഭിസംബോധന ചെയ്യും.

നവ ഇന്ത്യയിലേക്കുള്ള കുതിപ്പിന് സമ്മേളനം സാക്ഷ്യം വഹിക്കുമെന്ന് ക്രെഡായ് യൂത്ത് വിംഗ് ചെയര്‍മാന്‍ രോഹിത് രാജ് മോദി പറഞ്ഞു.

Comments

comments

Categories: FK News

Related Articles