രാഷ്ട്രീയ പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ ഫേസ്ബുക്ക്

രാഷ്ട്രീയ പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ ഫേസ്ബുക്ക്

ന്യൂഡെല്‍ഹി: പൊതുതെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പരസ്യങ്ങളും ഇടപെടലുകളും നിയന്ത്രിക്കാന്‍ തന്ത്രമൊരുക്കി ഫേസ്ബുക്ക്. രാഷ്ട്രീയ പാര്‍ട്ടികളുടെ പരസ്യങ്ങള്‍ക്കൊപ്പം ആരാണ് പബ്ലിഷ് ചെയ്തതെന്നും ആരാണ് പണം മുടക്കിയതെന്നുമടക്കമുള്ള വിവരങ്ങള്‍ ഇനി ഫേസ്ബുക്ക് നല്‍കും. പരസ്യങ്ങള്‍ക്കായി എത്ര പണം ചെലവാക്കിയെന്നും ഏതൊക്കെ വിഭാഗങ്ങളിലേക്കാണ് പരസ്യം എത്തിപ്പെട്ടതെന്നും അടക്കമുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാന്‍ പ്രത്യേക ലൈബ്രറി സംവിധാനവും ഫേസ്ബുക്ക് ഒരുക്കും. രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്ന ഫേസ്ബുക്ക് പേജുകള്‍ ഏത് രാജ്യത്തു നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും ഫേസ്ബുക്ക് വ്യക്തമാക്കും. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനും വിശ്വാസ്യത വീണ്ടെടുക്കാനുമാണ് സാമൂഹ്യ മാധ്യമ ഭീമന്റെ പദ്ധതി. ഇന്ത്യക്ക് പുറമെ നൈജീരിയ, യുക്രൈന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലാണ് തുടക്കത്തില്‍ നയം നടപ്പാവുക.

Comments

comments

Categories: FK News, Slider