സൗദിയിലെ ഇറക്കുമതി-കയറ്റുമതികള്‍ക്ക് പ്രത്യേക ധനസഹായം

സൗദിയിലെ ഇറക്കുമതി-കയറ്റുമതികള്‍ക്ക് പ്രത്യേക ധനസഹായം

കയറ്റുമതി പ്രോത്സാഹിപ്പിച്ച് സൗദി ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോളശ്രദ്ധ നല്‍കുക എന്നതാണ് ലക്ഷ്യം

റിയാദ് പ്രാദേശിക കയറ്റുമതിക്കാര്‍ക്കും വിദേശ ഇറക്കുമതിക്കാര്‍ക്കും ധനസഹായം നല്‍കുന്നതിന് സൗദി അറേബ്യ 30 ബില്യണ്‍ റിയാല്‍ മുതല്‍മുടക്കില്‍ പ്രത്യേക എക്‌സ്‌പോര്‍ട്ട് – ഇംപോര്‍ട്ട് ഫിനാന്‍സ് ബാങ്കിന് രൂപം നല്‍കും.

സൗദി ഉല്‍പ്പന്നങ്ങളുടെ ആഗോള വില്‍പ്പനയ്ക്ക് താങ്ങാകുന്ന എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട്(എക്‌സിം) ക്രെഡിറ്റ് ബാങ്ക് തുടങ്ങാന്‍ 2017 ഡിസംബറില്‍ സൗദി പദ്ധതിയിട്ടതാണ്. ഇറക്കുമതി-കയറ്റുമതി പദ്ധതികള്‍ക്കുള്ള സാമ്പത്തിക സഹായങ്ങളിലെ അപര്യാപ്തതകള്‍ പരിഹരിക്കുന്നതിനായി എക്‌സിം ബാങ്കിന് രൂപം നല്‍കുമെന്ന് സൗദി എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിട്ടി (സെഡ)അറിയിച്ചു.

റിയാദ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ സെഡ സെക്രട്ടറി ജനറല്‍ സലഹ് അല്‍ സലൂമിയും സൗദിയിലെ വന്‍കിട കയറ്റുമതിക്കാരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് എക്‌സിം ബാങ്ക് ഉടന്‍ നിലവില്‍ വരുമെന്ന കാര്യം സെഡ അറിയിച്ചത്.

Comments

comments

Categories: Arabia

Related Articles