മടുപ്പകറ്റി ജോലി ആസ്വദിക്കാം

മടുപ്പകറ്റി ജോലി ആസ്വദിക്കാം

ഉല്‍പ്പാദനക്ഷമത കൂട്ടാന്‍ ആഴ്ചയില്‍ നാലു ദിവസം മാത്രം ജോലിചെയ്താല്‍ മതിയെന്ന് വിദഗ്ധര്‍

പ്രതിദിനം എട്ടു മണിക്കൂര്‍ ജോലി എന്നനിലയില്‍ ആഴ്ചയില്‍ ആറു ദിവസം ജോലി, ഒരു വാരാന്ത്യ വിശ്രമദിനം എന്നതാണ് ലോകമൊട്ടുക്കും അംഗീകരിച്ചിട്ടുള്ള തൊഴില്‍ നിയമം. എട്ടു മണിക്കൂറിനുള്ളില്‍ത്തന്നെ ഭക്ഷണം, വിശ്രമം തുടങ്ങിയവയ്ക്കുള്ള സമയവും ഉള്‍പ്പെട്ടിരിക്കുന്നു. എന്നാല്‍ പലപ്പോഴും തൊഴില്‍ബാഹുല്യത്തിന്റെ പേരിലും കോര്‍പ്പറേറ്റ് കണിശതയുടെ പേരിലും ഇത്തരം അവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടാറുണ്ട്. കുറച്ചു ജീവനക്കാരെ ഉപയോഗിച്ച് കൂടുതല്‍ സമയം ജോലി ചെയ്യിപ്പിച്ച് കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുകയെന്ന ആശയമാണ് ആധുനികലോകത്തില്‍ ഭൂരിഭാഗം കമ്പനികളും അനുവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത് അശാസ്ത്രീയമാണെന്ന് പുതിയ ഗവേഷണം വ്യക്തമാക്കുന്നു. തൊഴില്‍ സമയം കുറയ്ക്കുന്നത് ഉല്‍പ്പാദനക്ഷമത കൂട്ടുമെന്നാണു പഠനം.

അധ്വാനം കുറയ്ക്കുന്നത് തൊഴിലാളികള്‍ക്കുമാത്രമല്ല തൊഴില്‍ദാതാക്കള്‍ക്കും ഒട്ടേറെ ഗുണങ്ങളുണ്ടാക്കും. ആഴ്ചയില്‍ നാലു ദിവസം ജോലിയെന്ന രീതി ലോകമെമ്പാടും സ്വീകരിക്കണമെന്നാണ് മനശാസ്ത്രജ്ഞനായ ആദം ഗ്രാന്റും സാമ്പത്തിക ശാസ്ത്രജ്ഞനായ റുട്ട്ഗര്‍ ബെര്‍ഗ് മാനും നിര്‍ദേശിക്കുന്നത്. ജോലി സമയം കുറയ്ക്കാന്‍ സാധിക്കുമെങ്കില്‍, ആളുകള്‍ക്ക് അവരുടെ ശ്രദ്ധ കൂടുതല്‍ ഫലപ്രദമായി പതിപ്പിക്കാനാകും. ഉയര്‍ന്ന നിലവാരവും സര്‍ഗ്ഗാത്മകതയും കാര്യമായ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നതിലേക്ക് ഇത് അവരെ എത്തിക്കുന്നു. കൂടാതെ സ്ഥാപനങ്ങളോടുള്ള അവരുടെ കൂറ് വര്‍ധിപ്പിക്കുകയും സ്വകാര്യ ജീവിതത്തിനിടയിലും ജോലിയോടു പ്രതിബദ്ധത പ്രദര്‍ശിപ്പിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നു.

തൊഴില്‍സമയം വെട്ടിച്ചുരുക്കുന്നത് അത്ര വിപ്ലവാത്മകമായ കാര്യമല്ല. പല ഭരണാധികാരികളും ഇതേക്കുറിച്ചു മനസിലാക്കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് കൂടുതല്‍ ഒഴിവുവേളകള്‍ നല്‍കാന്‍ എങ്ങനെ കഴിയുമെന്നത് ഒരു ചെറിയ വര്‍ക്ക് ആഴ്ച യാഥാര്‍ഥ്യമാണെന്നല്ല. 1970 കള്‍ വരെ ദശാബ്ദങ്ങളായി എല്ലാ പ്രമുഖ സാമ്പത്തിക വിദഗ്ദ്ധരും, തത്ത്വചിന്തകരും, സാമൂഹ്യശാസ്ത്രജ്ഞരും വരെ വിശ്വസിച്ചിരുന്നത് തങ്ങള്‍ കുറച്ചുമാത്രം പ്രവര്‍ത്തിക്കുന്നവരാണെന്നാണ്. 1920 കളിലും 1930 കളിലും തന്നെ പ്രമുഖ തൊഴില്‍ദാതാക്കള്‍ ഇക്കാര്യം മനസിലാക്കിയിരുന്നു. തൊഴില്‍സമയം ചുരുക്കുകയാണെങ്കില്‍, ജീവനക്കാര്‍ കൂടുതല്‍ ഉല്‍പാദനക്ഷമത കൈവരിക്കുന്നതായി അവര്‍ കണ്ടെത്തി.

ഉദാഹരണത്തിന്, ആഴ്ചയില്‍ 60 മണിക്കൂര്‍ ജോലിയെന്നത് 40 മണിക്കൂറാക്കി ചുരുക്കുകയാണെങ്കില്‍ ജീവനക്കാര്‍ കൂടുതല്‍ ഉല്‍പാദനക്ഷമത കൈവരിക്കുമെന്നും ഹെന്റി ഫോര്‍ഡ് കണ്ടെത്തി. അവരുടെ ഒഴിവുസമയങ്ങളില്‍ അവര്‍ ക്ഷീണിതരല്ല, തികച്ചും ചുറുചുറുക്കുള്ളവരായിരിക്കുന്നതാണു കാരണം. ഈ കണ്ടെത്തല്‍ ഇപ്പോള്‍ അക്കാദമിക് ഗവേഷണങ്ങളും പിന്തുണച്ചിരിക്കുന്നു. ആഴ്ചയിലെ തൊഴില്‍ദിനങ്ങള്‍ കുറയ്ക്കുന്നത് ജനങ്ങളെ കൂടുതല്‍ സന്തുഷ്ടരും കൂടുതല്‍ ഉല്‍പാദനക്ഷമതയുള്ളവരുമാക്കി മാറ്റുമെന്നു വിവിധ പഠനങ്ങള്‍ സമര്‍ത്ഥിക്കുന്നു. ദീര്‍ഘമണിക്കൂറുകള്‍ ജോലി ചെയ്യണമെന്നത് തൊഴില്‍ സംസ്‌ക്കാരമായി കാണുന്ന രാജ്യങ്ങള്‍ ഉല്‍പാദനക്ഷമതയുടെ കാര്യത്തില്‍ വളരെ മോശം പ്രകടനമാണു കാണിക്കുന്നതെന്നും ഈ രാജ്യങ്ങളുടെ ജിഡിപി കുറയുന്നുവെന്നും ഒഇസിഡി കണക്കുകള്‍ കാണിക്കുന്നു.

ഇതിനൊരു മാറ്റം വരുത്തണമെന്ന് ചിന്തിക്കുന്നവര്‍ നിരവധിയുണ്ട്. ബ്രിട്ടീഷ് ട്രേഡ് യൂണിയന്‍ കൗണ്‍സില്‍ തന്നെ മാറ്റത്തിനു മുന്നിട്ടിറങ്ങി. തൊഴിലന്തരീക്ഷം മെച്ചപ്പെടുത്താന്‍ ജോലി ചെയ്യുന്നത് ആഴ്ചയില്‍ നാലു ദിവസമാക്കുന്നതിനെക്കുറിച്ച് അവര്‍ ചിന്തിച്ചു. ഈ ആശയമുന്നയിച്ച് അവര്‍ ഒരു സര്‍വേ സംഘടിപ്പിച്ചു. 45 ശതമാനം പേര്‍ ഇതിനെ പിന്തുണച്ചു. 81 ശതമാനമാകട്ടെ ഒരു ദിവസമെങ്കിലും കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് ഈ ആശയത്തിന്റെ ജനപ്രീതി വെളിവാക്കുന്നു. എങ്കിലും നാലുദിവസം മാത്രമായി തൊഴില്‍വാരം വെട്ടിച്ചുരുക്കുന്നത് പൊതുവേ സങ്കീര്‍ണമായ കാര്യമാണ്.

അതേസമയം, ആഴ്ചയില്‍ നാലു ദിവസം ജോലി എന്ന പദ്ധതി പരീക്ഷണാര്‍ത്ഥം നടപ്പാക്കിയ ന്യൂസിലാന്‍ഡിലെ ഒരു കമ്പനി, ഇതിന്റെ പരക്കെയുള്ള സ്വീകാര്യതമൂലം ഈ സംവിധാനം സ്ഥിരമാക്കാന്‍ തീരുമാനിച്ചത് വലിയ മാറ്റത്തിന്റ സൂചനയാണ്. തൊഴില്‍വാരം നാലു ദിവസമാക്കിയ പരീക്ഷണത്തെക്കുറിച്ചു പഠിച്ച വിദഗ്ധര്‍ക്ക് ഇതുമൂലം ജീവനക്കാരുടെ സമ്മര്‍ദ്ദം താഴ്ന്നുവെന്നും ഉയര്‍ന്ന തൊഴില്‍ സംതൃപ്തി ലഭിച്ചുവെന്നും ജോലിയും ജീവിതവും തമ്മില്‍ ഒരു സന്തുലിതാവസ്ഥ പാലിക്കാന്‍ കഴിഞ്ഞുവെന്നും കണ്ടെത്താനായി. ഇതിനു പുറമെ തൊഴിലാളികള്‍ 20% കൂടുതല്‍ ഉല്‍പാദനക്ഷമതയുള്ളവരായിട്ടുണ്ടെന്നും അവര്‍ പറയുന്നു. എട്ടുമണിക്കൂര്‍ ജോലിയെന്നത് വ്യവസായവിപ്ലവത്തിനു ശേഷം പ്രാവര്‍ത്തികമാക്കിയ നയമാണെങ്കിലും ഇത് സാര്‍വ്വലൗകികമാണെന്നും പറയാനാകില്ല. ജോലിയുടെ സ്വഭാവമനുസരിച്ചും കരാര്‍ വ്യവസ്ഥകളനുസരിച്ചും ഇതില്‍ മാറ്റം വരാം. എങ്കിലും ഇപ്പോഴും ഉപജീവനത്തിനായി ആഴ്ചയില്‍ ആറു ദിവസവും എട്ടു മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരുന്നു.

ന്യൂസിലന്‍ഡ് പരീക്ഷണത്തിലെ കണ്ടെത്തലനുസരിച്ച് തീര്‍ച്ചയായും ഒരു നാലു ദിവസമാക്കി തൊഴില്‍വാരം ചുരുക്കുന്നത് തീര്‍ച്ചയായും പ്രായോഗികമാണ്. എന്നാല്‍, ഒരു തൊഴിനിടത്തില്‍ അത്തരമൊരു പദ്ധതി പ്രാവര്‍ത്തികമാക്കിയാല്‍, ഉല്‍പാദനക്ഷമതയില്‍ ഒരു യാന്ത്രിക ഉത്തേജനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് തെറ്റാണ്. ജോലസമയം വെട്ടിച്ചുരുക്കുന്നത് താഴേക്കിടയിലുള്ള ജീവനക്കാര്‍ക്ക് നേട്ടമുണ്ടാക്കില്ല. ഉയര്‍ന്ന ജീവനക്കാര്‍ക്കാണ് അത് അഭിവൃദ്ധിയുണ്ടാക്കുക. എന്നാല്‍ തൊഴിലാളികളുടെ ധാര്‍മ്മികബോധമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍, ഇതാണ് ഉചിതമായ സമയക്രമം.

Comments

comments

Categories: FK Special