അറോറയില്‍ ആമസോണ്‍ നിക്ഷേപം

അറോറയില്‍ ആമസോണ്‍ നിക്ഷേപം

530 മില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് ഇ-കൊമേഴ്‌സ് കമ്പനി നടത്തിയിരിക്കുന്നത്

സാന്‍ ഫ്രാന്‍സിസ്‌കോ : സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ അറോറയില്‍ ആമസോണ്‍ നിക്ഷേപം നടത്തി. 530 മില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് ഇ-കൊമേഴ്‌സ് കമ്പനി നടത്തിയിരിക്കുന്നത്. ഗൂഗിള്‍, ടെസ്‌ല, യുബര്‍ എന്നിവിടങ്ങളില്‍ മുമ്പ് ജോലി ചെയ്തിരുന്നവര്‍ സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പാണ് അറോറ. ഇന്നൊവേറ്റീവ്, ഉപഭോക്തൃ കേന്ദ്രീകൃത കമ്പനികളില്‍ മുതല്‍മുടക്കുന്നതില്‍ താല്‍പ്പര്യപ്പെടുന്നതായി ആമസോണ്‍ പ്രസ്താവിച്ചു. ജീവനക്കാരുടെയും പങ്കാളികളുടെയും ജോലി കൂടുതല്‍ സുരക്ഷിതവും ഉല്‍പ്പാദനക്ഷമവും ആക്കിത്തീര്‍ക്കുന്നതില്‍ ഓട്ടോണമസ് സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്നും ആമസോണ്‍ പറഞ്ഞു.

ഓട്ടോണമസ് വാഹനങ്ങള്‍ക്കുള്ള സാങ്കേതികവിദ്യയാണ് അറോറ വികസിപ്പിക്കുന്നത്. കാര്‍ നിര്‍മ്മിക്കുന്നത് മറ്റ് കമ്പനികള്‍ക്ക് വിട്ടുനല്‍കും. മുന്‍നിര കാര്‍ നിര്‍മ്മാതാക്കളുമായി മല്‍സരിക്കാനല്ല, അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് താല്‍പ്പര്യമെന്ന് അറോറ വ്യക്തമാക്കുന്നു. ‘അറോറ ഡ്രൈവര്‍’ ടെക്‌നോളജി വികസിപ്പിക്കുന്നതിന്റെ വേഗം വര്‍ധിപ്പിക്കുന്നതിനാണ് തുക വിനിയോഗിക്കുക. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പുമായി പങ്കാളിത്തം സ്ഥാപിക്കുകയാണെന്ന് അറോറ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഗൂഗിള്‍ സെല്‍ഫ് ഡ്രൈവിംഗ് കാര്‍ സംരംഭത്തിന്റെ മുന്‍ മേധാവി ക്രിസ് ഉര്‍മ്‌സണ്‍ ആണ് അറോറ നയിക്കുന്നത്.

Comments

comments

Categories: Auto
Tags: Amazon, Arora