വിചാറ്റ് പേ അനുവദിച്ച് മാള്‍ ഓഫ് എമിറേറ്റ്‌സ്

വിചാറ്റ് പേ അനുവദിച്ച് മാള്‍ ഓഫ് എമിറേറ്റ്‌സ്

ചൈനയില്‍ നിന്നുള്ള സഞ്ചാരികളെ ലക്ഷ്യമിട്ടാണ് വിചാറ്റ് പേ ഇടപാടുകള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്

ദുബായ് ചൈനയില്‍ നിന്നുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വിചാറ്റ് പേ വഴിയുള്ള ഷോപ്പിംഗിന് അവസരമൊരുക്കി മാള്‍ ഓഫ് എമിറേറ്റ്‌സിലെ റീട്ടെയ്ല്‍ വ്യാപാരികള്‍. ഇനി മുതല്‍ വിചാറ്റ് പേ വഴിയുള്ള പണമിടപാട് മാള്‍ ഓഫ് എമിറേറ്റ്‌സില്‍ അനുവദിക്കും.

ചൈനീസ് കമ്പനിയായ ടെന്‍സന്റ് വികസിപ്പിച്ചെടുത്ത മെസേജിംഗ് ആപ്പായ വിചാറ്റ് മെസേജിംഗ് ആപ്പിന്റെ മൊബീല്‍ പേയ്‌മെന്റ് സംവിധാനമാണ് വിചാറ്റ് പേ. വിചാറ്റ് പേ വഴിയുള്ള പണമിടപാട് അനുവദിക്കുന്ന ദുബായിലെ ആദ്യ മാളാണ് മാള്‍ ഓഫ് എമിറേറ്റ്‌സ്.

വിസ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും യാത്ര ചെയ്യാനും പണം ചിലവഴിക്കാനുമുള്ള ചൈനയിലെ മധ്യവര്‍ഗ്ഗക്കാരുടെ താത്പര്യം വര്‍ധിച്ചതും മൂലം യുഎഇയിലേക്കെത്തുന്ന ചൈനീസ് സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ചൈനയിലെ ജനപ്രിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ആപ്പുകളില്‍ ഒന്നായ വിചാറ്റ് അവിടുത്തെ 83 ശതമാനം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗിനും പണമിടപാടിനും ദിവസേന ഉപയോഗിക്കുന്നുവെന്നാണ് കണക്ക്.

Comments

comments

Categories: Arabia