സഹകരണ ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ കുട

സഹകരണ ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ കുട

പ്രാഥമിക സഹകരണ ബാങ്കുകളെ ഒരേ ചരടില്‍ കോര്‍ക്കാന്‍ ആര്‍ബിഐയുടെ അംബ്രല്ല ഓര്‍ഗനൈസേഷന്‍

ന്യൂഡെല്‍ഹി: രാജ്യത്തെ അര്‍ബന്‍ സഹകരണ ബാങ്കുകളെ ഒരു കുടക്കീഴില്‍ അണി നിരത്താനുദ്ദേശിച്ച് റിസര്‍വ് ബാങ്ക്. പ്രാഥമിക സഹകരണ ബാങ്കുകളെ സാമ്പത്തികമായി കൂടുതല്‍ കരുത്തുറ്റവയാക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്താനും ലക്ഷ്യമിട്ട് ഒരു അംബ്രല്ല ഓര്‍ഗനൈസേഷന്‍ (യുഒ) രൂപീകരിക്കാനാണ് തീരുമാനം. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയില്‍ മൂന്ന് ദിവസമായി ഡെല്‍ഹിയില്‍ ചേര്‍ന്ന നയ അവലോകന യോഗത്തിലാണ് നിര്‍ണായകമായ തീരുമാനമുണ്ടായത്. കേരളത്തിലെയടക്കം സഹകരണ ബാങ്കുകളുടെ സ്ഥിതി മെച്ചപ്പെടുത്താനുതകുന്നതാണ് തീരുമാനം.

ആര്‍ബിഐയുടെ മേല്‍നോട്ടത്തില്‍ സഹകരണ ബാങ്കുകളുടെ വിശ്വാസ്യത വര്‍ധിക്കുകയും ക്രമക്കേടുകള്‍ സംബന്ധിച്ച ആശങ്കകള്‍ കുറയുകയും ചെയ്യും. പണവും മൂലധന പിന്തുണയും നല്‍കുന്നതിനൊപ്പം സഹകരണ ബാങ്കുകള്‍ക്കാവശ്യമായ ഐടി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നവീകൃത മുഖം നല്‍കുകയും ചെയ്യും. ഫണ്ട് മാനേജ്‌മെന്റും കണ്‍സള്‍ട്ടന്‍സി സേവനങ്ങളും അംബ്രല്ല ഓര്‍ഗനൈഷന്‍ ഒരുക്കും. 2006 ല്‍എന്‍ എസ് വിശ്വനാഥന്‍ ചെയര്‍മാനായ ആര്‍ബിഐ വര്‍ക്കിംഗ് ഗ്രൂപ്പാണ് ആദ്യമായി ഈ ആശയം മുന്നോട്ട് വെച്ചിരുന്നത്.

2003 മാര്‍ച്ച് 31 വരെയുള്ള ആര്‍ബിഐ കണക്കനുസരിച്ച് 2,104 അര്‍ബന്‍ സഹകരണ ബാങ്കുകളാണ് രാജ്യത്തുള്ളത്. ഇവയില്‍ 56 എണ്ണം ഷെഡ്യൂള്‍ഡ് ബാങ്കുകളാണ്. ഇവയില്‍ 79 ശതമാനം സ്ഥാപനങ്ങളും ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണുള്ളത്.

Comments

comments

Categories: FK News, Slider