മോദി ഭരണം തുടരും; ബിജെപി അത്ഭുതപ്പെടുത്തും: രാകേഷ് ജുന്‍ജുന്‍വാല

മോദി ഭരണം തുടരും; ബിജെപി അത്ഭുതപ്പെടുത്തും: രാകേഷ് ജുന്‍ജുന്‍വാല

ന്യൂഡെല്‍ഹി: പൊതുതെരഞ്ഞെടുപ്പ് സംബന്ധിച്ച കാഴ്ചപ്പാടുകള്‍ പങ്കുവെച്ച് പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല. തെരഞ്ഞെടുപ്പ് വിജയം പ്രധാനമന്ത്രികൊപ്പമായിരിക്കുമെന്നും നരേന്ദ്ര മോദി ഭരണത്തില്‍ തുടരുമെന്നുമാണ് ജുന്‍ജുന്‍വാല പറയുന്നത്. മുംബൈയില്‍ നടന്ന ടൈകോണ്‍ ഉച്ചക്കോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഭാരതീയ ജനതാ പാര്‍ട്ടി അത്ഭുതപ്പെടുത്തുമെന്നാണ് ജുന്‍ജുന്‍വാലയുടെ പ്രവചനം. ജനസംഖ്യാപരമായ വികസനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ അതിന്റെ ഏറ്റവും സുസ്ഥിരമായ ഘട്ടത്തിലാണെന്നും സ്വാതന്ത്ര്യാനന്തരം ഓരോ ദശാബ്ദത്തിലും വളര്‍ച്ച ഉയര്‍ത്താന്‍ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നും ജുജുന്‍വാല ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെയും യുഎസിലെയും പോലെ കുഴപ്പങ്ങളുണ്ടെങ്കിലെ വളര്‍ച്ചയും അഭിവൃദ്ധിയും ഉണ്ടാകുകയുള്ളുവെന്നും ജനാധിപത്യം, സംരംഭകത്വം, പ്രകൃതി വിഭവങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ചുക്കാന്‍പിടിക്കുന്നതെന്നും ജുന്‍ജുന്‍വാല പറഞ്ഞു. ആഗോള തലത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയെ പിറകോട്ട് വലിക്കുന്ന രണ്ട് ഘടകങ്ങളാണുള്ളത്. രൂപയുടെ മൂല്യത്തിലെ അസ്ഥിരതയും ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളാണത്. എന്നാല്‍, ക്രൂഡ് വിലയും വ്യാപാര തര്‍ക്കങ്ങളും വിപണികളെ ഭൗതികമായി ബാധിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.

നിക്ഷേപത്തിന്റെ കാര്യത്തില്‍ വിനയം ആയിരിക്കണം സമീപനം എന്നാണ് ജുന്‍ജുന്‍വാല പറയുന്നത്. ഏതൊരു നിക്ഷേപകനും ആദ്യം ഉണ്ടായിരിക്കേണ്ട ഗുണം ശുഭാപ്തിവിശ്വാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments

comments

Categories: FK News
Tags: BJP

Related Articles