‘ഡല്‍ഹി ക്രൈം’ നെറ്റ്ഫ്ലിക്സ് സീരീസുമായി റോബര്‍ട്ട് ഫ്രീഡ്‌ലാന്‍ഡ് ഇന്ത്യയിലേക്ക്

‘ഡല്‍ഹി ക്രൈം’ നെറ്റ്ഫ്ലിക്സ് സീരീസുമായി റോബര്‍ട്ട് ഫ്രീഡ്‌ലാന്‍ഡ് ഇന്ത്യയിലേക്ക്

പുതിയ വെബ് സീരീസുകളുമായി റോബര്‍ട്ട് ഫ്രീഡ്‌ലാന്‍ഡ് ഇന്ത്യയിലേക്ക്

ഖനി വ്യവസായിയും അതിസമ്പന്നനുമായ റോബര്‍ട്ട് ഫ്രീഡ്‌ലാന്‍ഡ് ഇന്ത്യയ്ക്കായി പുതിയ സിനിമകളും വെബ് സീരീസുകളും നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. ക്രേസി റിച്ച് ഏഷ്യന്‍സ് എന്ന പ്രശസ്തമായ റൊമാന്റിക് കോമഡി ഫിലിമിന്റെ സഹ-നിര്‍മാതാവും കൂടിയാണ് അദ്ദേഹം. സ്വിറ്റ്‌സര്‍ലന്റിലെ ദാവോസില്‍ നടന്ന 2019 ലോക സാമ്പത്തിക ഫോറത്തിലാണ് റോബര്‍ട്ട് ഇന്ത്യയില്‍ നടത്താന്‍ പോകുന്ന പുതിയ നിക്ഷേപ പദ്ധതിയെ കുറിച്ച് വെളിപ്പെടുത്തിയത്. ഇവാന്‍ഹോ മൈന്‍സിന്റെ സ്ഥാപകന്‍ ആണ് അദ്ദേഹം. അദ്ദേഹത്തിന്റെ സ്ഥാപനം നെറ്റ്ഫ്ലിക്സുമായി ചേര്‍ന്ന് നിര്‍ഭയ സീരീസായ ‘ഡല്‍ഹി ക്രൈം’ അവതരിപ്പിക്കാന്‍ തുടങ്ങുകയാണ്.

‘ഇതൊരു അന്താരാഷ്ട്ര ചിത്രമാണ്. ഗോള്‍ഡന്‍ കാരവനും റോബര്‍ട്ട് ഫ്രീഡ്‌ലാന്‍ഡ്സിന്റെ ഇവാന്‍ഹോ പിച്ചേഴ്‌സുമാണ് ഇത് നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 2012-ല്‍ ഡല്‍ഹിയില്‍ നടന്ന കൂട്ടബലാല്‍സംഗവും പോലീസ് അന്വേഷണവും ആണ് ഡല്‍ഹി ക്രൈം എന്ന ഏഴ് ഭാഗങ്ങളില്‍ ഇറങ്ങുന്ന സീരീസില്‍ പറയുന്നത്. മാര്‍ച്ച് 22 മുതല്‍ ഈ സീരീസ് നെറ്റ്്ഫ്ലിക്സില്‍ ലഭ്യമായിരിക്കും. ഷെഫാലി ഷാഹ്, ആദില്‍ ഹുസ്സൈന്‍, ഡെന്‍സില്‍ സ്മിത്ത്, രസിക ദുഗ്ഗല്‍, രാജേഷ് തായ്‌ലാങ്, യാഷസ്വിനി ദയാമ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്.’- റോബര്‍ട്ട് പറഞ്ഞു.

‘ലോകത്ത് എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന പല ഘടകങ്ങളും ഇന്ത്യയിലുണ്ട്. ലോകത്ത് അധികമാര്‍ക്കും അറിയാത്ത സംസ്‌കാരവും ചരിത്രവും ഇന്ത്യയ്ക്ക് ഉണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയെ കുറിച്ച് വളരെ എളുപ്പത്തിലും മനോഹരമായും ഓരോ സിനിമകള്‍ ഉണ്ടാക്കാം. സ്ലംഡോഗ് മില്യണെയര്‍ പോലുള്ള ചിത്രങ്ങള്‍ അങ്ങനെയാണ് ഉണ്ടായതെന്ന്’ – അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യവും സംസ്‌കാരവും തുറന്ന് കാട്ടുന്ന ഒരു പദ്ധതിയാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിനായി ഒരു ഫിലിം അല്ലെങ്കില്‍ ടിവി സീരീസ് ഇന്ത്യയില്‍ നിര്‍മ്മിക്കും. 2013-ലാണ് റോബര്‍ട്ട് ഫ്രീഡ്‌ലാന്‍ഡും നിര്‍മ്മാതാവ് ജോണ്‍ പെനോട്ടിയും റേയ് ചാനും ചേര്‍ന്ന് സിനിമ പ്രൊഡക്ഷന്‍ കമ്പനിയായ ഇവാന്‍ഹോ പിച്ചേഴ്‌സ് സ്ഥാപിച്ചത്. ക്രേസി റിച്ച് ഏഷ്യന്‍സ് ഒരു മികച്ച റൊമാന്റിക് കോമഡി സിനിമയാണ്. ഒരു അതിസമ്പന്നരായ കുടുംബത്തിന്റെ അമിത ആഡംബരത്തോടെയുള്ള ജീവിതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

Comments

comments

Categories: FK News

Related Articles