എഎംഐഎഫിന് സാമ്പത്തികകാര്യ സമിതി അനുമതി നല്‍കി

എഎംഐഎഫിന് സാമ്പത്തികകാര്യ സമിതി അനുമതി നല്‍കി

കാര്‍ഷിക വിപണന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും അവയുടെ നിലവാരം ഉയര്‍ത്താനും ലക്ഷ്യമിട്ടാണ് 2,000 കോടി രൂപയുടെ എഎംഐഎഫ് രൂപീകരിക്കുന്നത്

ന്യൂഡെല്‍ഹി: നബാര്‍ഡുമായി ചേര്‍ന്ന് 2,000 കോടി രൂപയുടെ കാര്‍ഷിക വിപണി അടിസ്ഥാനസൗകര്യ ഫണ്ട് (എഎംഐഎഫ്) രൂപീകരിക്കാന്‍ കേന്ദ്ര കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയ സമിതി അനുമതി നല്‍കി. ഗ്രാമ പ്രദേശങ്ങളില്‍ കാര്‍ഷിക വിപണന അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും അവയുടെ നിലവാരം ഉയര്‍ത്തുന്നതിനും മൊത്ത വില്‍പ്പന വിപണികള്‍ നിയന്ത്രിക്കുന്നതിനുമായാണ് ഫണ്ട് രൂപീകരിക്കുന്നത്.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും പലിശയില്ലാതെ (സബ്‌സിഡൈസ്ഡ്) എഎംഐഎഫ് വായ്പ നല്‍കും. രാജ്യത്തെ 585 എംപിഎംസി ( അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി) വിപണികള്‍ക്കും 10,000 ഗ്രാമീണ്‍ കാര്‍ഷിക വിപണികള്‍ക്കുമാണ് വായ്പ പ്രയോജനപ്പെടുക. നൂതന വിപണി അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്കുവേണ്ടിയും സംസ്ഥാന സര്‍ക്കാരുകള്‍ എഎംഐഎഫ് ഉപയോഗപ്പെടുത്തിയേക്കുമെന്ന് കാര്‍ഷിക മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ഹബ്ബുകളുടെ വികസനത്തിനും സ്‌പോക്ക് മാതൃകയിലും പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലമുള്ള പദ്ധതികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ ഫണ്ട് പ്രയോജനപ്പെടുത്തുമെന്നാണ് കാര്‍ഷിക മന്ത്രാലയം പറയുന്നത്. ഗ്രാമീണ കാര്‍ഷിക വിപണികളില്‍ തൊഴിലുറപ്പ് പദ്ധതിയും (മഹാന്മാഹാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരണ്ടീ ആക്റ്റ്) മറ്റ് സര്‍ക്കാര്‍ സ്‌കീമുകളും ഉപയോഗിച്ച് പ്രാഥമിക അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തും.

നടപ്പു സാമ്പത്തിക വര്‍ഷത്തെയും അടുത്ത സാമ്പത്തിക വര്‍ഷത്തെയും ഫണ്ട് വിഹിതം നല്‍കുന്നതിനൊപ്പം പലിശ സബ്‌സിഡിയും കാര്‍ഷിക മന്ത്രാലയം നബാര്‍ഡിന് നല്‍കും. 2024-2025 സാമ്പത്തിക വര്‍ഷം വരെ ഇത് തുടരും. സംസ്ഥാനങ്ങളില്‍ നിന്നുള്ള ആവശ്യകത ആശ്രയിച്ചായിരിക്കും പദ്ധതിയുടെ പുരോഗതി.

Comments

comments

Categories: FK News
Tags: AMIF