Archive
ജിവദോന്റെ അത്യാധുനിക ഫ്ളേവര്‍ ഫാക്ടറി പൂനെയില്‍ തുറന്നു
പൂനെ: ലോകത്തിലെ മുന്‍നിര ഫ്ളേവര്‍, ഫ്രാഗ്രന്‍സ് കമ്പനിയായ ജിവദോ പൂനെയില്‍ പുതിയ സുഗന്ധവസ്തു നിര്‍മ്മാണ ശാലയ്ക്ക് തുടക്കം കുറിച്ചു. 60 ദശലക്ഷം സ്വിസ് ഫ്രാങ്ക് ആണ് ഈ ഫാക്ടറിയുടെ നിര്‍മ്മാണത്തിനായി മുടക്കിയിരിക്കുന്നത്. ഇന്ത്യയില്‍ കമ്പനിയുടെ ഏറ്റവും വലിയ നിക്ഷേപമാണിത്. ആരോഗ്യ സംരക്ഷണ,
വോഡഫോണ്‍ ഐഡിയയുടെ അറ്റ നഷ്ടം 5000 കോടി രൂപയ്ക്കു മുകളില്‍
മുംബൈ: ഡിസംബര്‍ 31ന് അവസാനിച്ച ത്രൈമാസത്തില്‍ രാജ്യത്ത് ഉപഭോക്തൃ അടിത്തറയില്‍ നിലവില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ടെലികോം കമ്പനി വോഡഫോണ്‍ ഐഡിയ രേഖപ്പെടുത്തിയത് 5004.6 കോടി രൂപയുടെ സംയോജിത നഷ്ടം. വോഡഫോണ്‍ ഇന്ത്യയുടെയും ഐഡിയ സെല്ലുലാറിന്റെയും ലയനം ഓഗസ്റ്റില്‍ പൂര്‍ത്തിയായതിന് ശേഷമുള്ള
ഇന്ത്യ- യുഎസ് ചര്‍ച്ചയില്‍ സാങ്കേതിക വിദ്യകളിലെ സഹകരണം മുഖ്യ വിഷയം
ന്യൂഡെല്‍ഹി: ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍, വളര്‍ന്നു വരുന്ന സാങ്കേതിക വിദ്യകള്‍, പ്രതിരോധം, ബഹിരാകാശം എന്നീ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നത് ഈ മാസം 14ന് നടക്കുന്ന ഇന്ത്യ- യുഎസ് വാണിജ്യ ചര്‍ച്ചയിലെ പ്രധാന ഘടകമാകും. വാണിജ്യ-വ്യവസായ മന്ത്രി സുരേഷ് പ്രഭുവും യുഎസ് വാണിജ്യ
റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വലുപ്പത്തിന് ഇന്ത്യന്‍ മാനദണ്ഡങ്ങള്‍ വരുന്നു
ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ രീതിയില്‍ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ അളവുകള്‍ ക്രമീകരിക്കുന്ന ഒരു സൈസ് ചാര്‍ട്ട് തയാറാക്കാനുള്ള ‘ഇന്ത്യ സൈസ് പ്രൊജക്റ്റി’ന്റെ അവതരണം ടെക്സ്റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി നിര്‍വഹിച്ചു. ഇന്ത്യയിലെ വസ്ത്ര ഉപഭോഗം സംബന്ധിച്ച് വിശദമായ പഠനം നടത്തിയ ശേഷമായിരിക്കും
നികുതി ഓംബുഡ്സ്മാന് ഇല്ലാതാക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡെല്‍ഹി: പ്രത്യക്ഷ നികുതിക്കും പരോക്ഷ നികുതിക്കും നിലവിലുണ്ടായിരുന്ന ഓംബുഡ്സ്മാന് സംവിധാനം ഇല്ലാതാക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. ഓണ്‍ലൈനിലൂടെയുള്ള പരാതി പരിഹാര സംവിധാനത്തിനാണ് ജനങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ പരിഗണന നല്‍കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിര്‍ദേശം ഉയര്‍ന്നു വന്നത്. 2003 ലാണ്
മോദി ഭരണം തുടരും; ബിജെപി അത്ഭുതപ്പെടുത്തും: രാകേഷ് ജുന്‍ജുന്‍വാല
ന്യൂഡെല്‍ഹി: പൊതുതെരഞ്ഞെടുപ്പ് സംബന്ധിച്ച കാഴ്ചപ്പാടുകള്‍ പങ്കുവെച്ച് പ്രമുഖ നിക്ഷേപകന് രാകേഷ് ജുന്‍ജുന്‍വാല. തെരഞ്ഞെടുപ്പ് വിജയം പ്രധാനമന്ത്രികൊപ്പമായിരിക്കുമെന്നും നരേന്ദ്ര മോദി ഭരണത്തില്‍ തുടരുമെന്നുമാണ് ജുന്‍ജുന്‍വാല പറയുന്നത്. മുംബൈയില്‍ നടന്ന ടൈകോണ്‍ ഉച്ചക്കോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഭാരതീയ ജനതാ പാര്‍ട്ടി
ബാങ്കുകള്‍ 20 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കണം: ക്രിസില്‍
വര്‍ധിച്ച നിക്ഷേപ ആവശ്യകത പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ ബാങ്കുകള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തും സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള കുറഞ്ഞ പലിശയാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിക്ഷേപ വളര്‍ച്ച കുറയാനുള്ള കാരണം ന്യൂഡെല്‍ഹി: ഉയര്‍ന്ന വായ്പാ വളര്ച്ചരേഖപ്പെടുത്തുന്നതിന് 2020 മാര്‍ച്ച് മാസത്തോടെ ബാങ്കുകള്‍ 20 ലക്ഷം
കൊഗ്നിസെന്റിന്റെ പുതിയ സിഇഒ ബ്രിയാന്‍ ഹംഫ്രീസ്
ന്യൂഡെല്‍ഹി: കൊഗ്നിസെന്റിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ബ്രിയാന്‍ ഹംഫ്രീസിനെ നിയമിച്ചു. ഇതാദ്യമായാണ് കമ്പനിക്ക് പുറത്തുനിന്നുള്ള ഒരാള്‍ കൊഗ്നിസെന്റിന്റെ നേതൃസ്ഥാനത്തേക്ക് വരുന്നത്. ഫ്രാന്‍സിസ്കോ ഡിസൂസയ്ക്ക് പകരക്കാരനായാണ് ഹംഫ്രീസിന്റെ നിയമനം. 2007 മുതല്‍ കൊഗ്നിസെന്റിന്റെ ഭാഗമായിരുന്നു ഡിസൂസ. നിലവില്‍ വോഡഫോണ്‍ ബിസിനസ് വിഭാഗം
ആമസോണിന് ക്ലൗഡ്ടെയിലിലുള്ള ഓഹരി നിയന്ത്രണം 24 ശതമാനമായി കുറഞ്ഞു
ന്യൂഡെല്‍ഹി: ആമസോണ്‍ ഇന്ത്യയുടെ ഏറ്റവും വലിയ വില്‍പ്പനക്കാരായ ക്ലൗഡ്ടെയില്‍ പുതിയ രൂപത്തില്‍ പ്ലാറ്റ്ഫോമിലേക്ക് തിരിച്ചെത്തി. പുതിയ ഇ-ടെയ്ല് നയം പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് ക്ലൗഡ്ടെയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ഗ്രൂപ്പ് കമ്പനികള്‍ പ്ലാറ്റ്ഫോം വഴി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തികൊണ്ടുള്ള നയത്തിലെ
എഎംഐഎഫിന് സാമ്പത്തികകാര്യ സമിതി അനുമതി നല്കി
ന്യൂഡെല്‍ഹി: നബാര്‍ഡുമായി ചേര്‍ന്ന് 2,000 കോടി രൂപയുടെ കാര്‍ഷിക വിപണി അടിസ്ഥാനസൗകര്യ ഫണ്ട് (എഎംഐഎഫ്) രൂപീകരിക്കാന്‍ കേന്ദ്ര കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയ സമിതി അനുമതി നല്കി. ഗ്രാമ പ്രദേശങ്ങളില്‍ കാര്‍ഷിക വിപണന അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും അവയുടെ നിലവാരം ഉയര്‍ത്തുന്നതിനും മൊത്ത വില്‍പ്പന വിപണികള്‍
വിചാറ്റ് പേ അനുവദിച്ച് മാള്‍ ഓഫ് എമിറേറ്റ്സ്
ദുബായ് ചൈനയില്‍ നിന്നുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വിചാറ്റ് പേ വഴിയുള്ള ഷോപ്പിംഗിന് അവസരമൊരുക്കി മാള്‍ ഓഫ് എമിറേറ്റ്സിലെ റീട്ടെയ്ല്‍ വ്യാപാരികള്‍. ഇനി മുതല്‍ വിചാറ്റ് പേ വഴിയുള്ള പണമിടപാട് മാള്‍ ഓഫ് എമിറേറ്റ്സില്‍ അനുവദിക്കും. ചൈനീസ് കമ്പനിയായ ടെന്‍സന്റ് വികസിപ്പിച്ചെടുത്ത മെസേജിംഗ്
ഡോക്ടര്‍മാരുടെ കരിയര്‍ ഹിസ്റ്ററി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് യുഎഇ മന്ത്രി
അബുദബി ഡോക്ടര്‍മാരുടെ മുന്‍കാല ജോലിവിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന പബ്ലിക് ഡാറ്റാബെയ്സ് സംവിധാനത്തിന് രൂപം നല്‍കുമെന്ന് യുഎഇ ആരോഗ്യമന്ത്രി അബ്ദുള്‍ റഹ്മാന് അല്‍ ഒവൈസ്. രാജ്യത്ത് ആരോഗ്യപ്രവര്‍ത്തനം നടത്താന്‍ ലൈസന്‍സ് നേടിയിട്ടുള്ള ഡോക്ടര്‍മാരുടെ മുന്‍കാല ചരിത്രവും പശ്ചാത്തലവിവരങ്ങളും പൊതുജനങ്ങള്‍ക്കും രോഗികള്‍ക്കും ലഭ്യമാക്കുന്ന സംവിധാനത്തിനായുള്ള
പ്രതിഷേധത്തിനിടയിലും സൗദിയില്‍ നിന്നുള്ള ധനസഹായങ്ങള്‍ സ്വീകരിക്കാന്‍ എംഐടി തീരുമാനം
റിയാദ്: സൗദി അറേബ്യയില്‍ നിന്നുള്ള ധനസഹായങ്ങള്‍ തുടര്‍ന്നും സ്വീകരിക്കാന്‍ മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തീരുമാനിച്ചു. അറബ്മേഖലയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ ജമാല്‍ ഖഷോഗ്ഗിയുടെ വധത്തെ തുടര്‍ന്ന് സൗദി അറേബ്യയുമായുള്ള ബന്ധങ്ങള്‍ പുനഃപരിശോധിച്ചുവരികയായിരുന്നു എംഐടി. ഖഷോഗ്ഗി വധത്തിനെതിരെ കാമ്പസില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ്
ഇന്ത്യയിലെ നിക്ഷേപങ്ങള്‍ ഇരട്ടിയാക്കാന്‍ കുവൈറ്റ് തീരുമാനം
കുവൈറ്റ്:ഇന്ത്യയിലുള്ള നിക്ഷേപങ്ങള്‍ ഇരട്ടിയാക്കാനൊരുങ്ങി എണ്ണസമ്പന്ന രാഷ്ട്രമായ കുവൈറ്റ്. ഇന്ത്യയുടെ വളര്‍ച്ചാഗാഥ തങ്ങള്‍ക്കും അനുകൂലമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് നിലവില്‍ ഇന്ത്യയിലെ അഞ്ച് ബില്യണ്‍ ഡോളര്‍ നിക്ഷേപം ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ കുവൈറ്റ് ആലോചിക്കുന്നത്. അടിസ്ഥാനസൗകര്യം, വിമാത്താവളങ്ങള്‍, ദേശീയപാതകള്‍ തുടങ്ങിയ മേഖലകളിലാണ് ലോകത്തിലെ തന്നെ
റോയല്‍ എന്‍ഫീല്‍ഡ് വില വര്‍ധിപ്പിച്ചു
ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളുടെ വില വര്‍ധിപ്പിച്ചു. 350-500 സിസി ബൈക്കുകളുടെ വില 1,500 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധന റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഈ മാസം മുതല്‍ വര്‍ധിപ്പിച്ച വിലയിലാണ് ഡീലര്‍മാര്‍ ബൈക്കുകള്‍ വില്‍ക്കുന്നത്.