മികച്ച തൊഴില്‍ ദാതാവായി യുഎസ്ടി ഗ്ലോബല്‍

മികച്ച തൊഴില്‍ ദാതാവായി യുഎസ്ടി ഗ്ലോബല്‍

യുഎസ്, യുകെ, മെക്‌സിക്കോ, സ്‌പെയിന്‍ മേഖലകളിലെ മികച്ച തൊഴില്‍ ദാതാക്കള്‍ക്കുള്ള പുരസ്‌കാരമാണ് കമ്പനിക്ക് ലഭിച്ചത്

തിരുവനന്തപുരം: ലോകത്തെ മുന്‍നിര ഡിജിറ്റല്‍ ടെക്‌നോളജി സൊലൂഷന്‍സ് കമ്പനിയായ യുഎസ് ടി ഗ്ലോബലിന് ടോപ് എംപ്ലോയര്‍ പുരസ്‌കാരം വീണ്ടും ലഭിച്ചു. യുഎസ്, യുകെ, മെക്‌സിക്കോ, സ്‌പെയിന്‍ മേഖലകളിലെ മികച്ച തൊഴില്‍ ദാതാക്കള്‍ക്കുള്ള പുരസ്‌കാരമാണ് കമ്പനിക്ക് ലഭിച്ചത്.

വ്യവസായ ലോകത്ത് വലിയ തോതില്‍ വിലമതിക്കപ്പെടുന്ന വിഖ്യാതമായ ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത് ടോപ് എംപ്ലോയേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. ജീവനക്കാര്‍ക്ക് മികച്ച തൊഴില്‍ അന്തരീക്ഷം ഒരുക്കുക, അവരുടെ വളര്‍ച്ചയ്ക്കും വികാസത്തിനുമുള്ള അവസരങ്ങള്‍ തുടര്‍ച്ചയായി സൃഷ്ടിക്കുക, അവരില്‍ നേതൃഗുണങ്ങള്‍ വികസിപ്പിക്കുക തുടങ്ങി ഒട്ടേറെ വ്യാവസായിക മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു അവാര്‍ഡ് നിര്‍ണയം.

ഇന്ത്യ, മലേഷ്യ, ഫിലിപ്പീന്‍സ് മേഖലകളിലെ ഏറ്റവും മികച്ച തൊഴില്‍ ദാതാക്കള്‍ക്കുള്ള ടോപ് എംപ്ലോയര്‍ പുരസ്‌കാരം അടുത്തിടെ ലഭിച്ച കാര്യം എടുത്തുപറഞ്ഞ യുഎസ്ടി ഗ്ലോബല്‍ ചീഫ് പീപ്പിള്‍ ഓഫീസര്‍ മനു ഗോപിനാഥ്, സമാനമായ അംഗീകാരം അമേരിക്ക, ബ്രിട്ടന്‍, മെക്‌സിക്കോ, സ്‌പെയിന്‍ എന്നീ നാല് സുപ്രധാന മേഖലകളില്‍ കൂടി നേടാനായതില്‍ അതിയായ സന്തോഷം പ്രകടിപ്പിച്ചു.

ഒരു തൊഴില്‍ദാതാവ് എന്ന നിലയില്‍ കൂടുതല്‍ മികവ് കൈവരിക്കാനുള്ള നിരന്തര പരിശ്രമത്തിലാണ് തങ്ങളെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടായ പരിശ്രമത്തിലൂടെ തൊഴില്‍ രംഗത്തെ ആഗോള വളര്‍ച്ചയ്ക്കും വികാസത്തിനും വേണ്ടി പണിപ്പെടുന്ന ഊര്‍ജ്വസ്വലരായ മുഴുവന്‍ പങ്കാളികളോടുമുള്ള ആത്മാര്‍ഥമായ കൃതജ്ഞത രേഖപ്പെടുത്തുന്നതായി അദ്ദേഹം അറിയിച്ചു.

അഞ്ചു ഭൂഖണ്ഡങ്ങളിലെ നൂറ്റിപ്പതിനഞ്ചോളം രാജ്യങ്ങളിലായി 1300 ലേറെ കമ്പനികള്‍ക്കാണ് ടോപ് എംപ്ലോയര്‍ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.

Comments

comments

Categories: FK News
Tags: UST Global

Related Articles