മൊബീല്‍ ഘടകങ്ങള്‍ക്ക് തല്‍ക്കാലം തീരുവയില്ല

മൊബീല്‍ ഘടകങ്ങള്‍ക്ക് തല്‍ക്കാലം തീരുവയില്ല

ന്യൂഡെല്‍ഹി: മൊബീല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന പ്രധാന ഘടകങ്ങള്‍ക്ക് തീരുവ ചുമത്തികൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. എല്‍സിഡി ഡിസ്‌പ്ലേ, ടച്ച് പാനല്‍, വൈബ്രേറ്റര്‍ മോട്ടോര്‍ തുടങ്ങിയ മൊബീല്‍ അനുബന്ധ ഘടകങ്ങള്‍ക്ക് തീരുവ ചുമത്തികൊണ്ടുള്ള ഉത്തരവാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. മൊബീല്‍ ഫോണ്‍ ഘടകങ്ങള്‍ക്ക് 12.5 ശതമാനം സംരക്ഷണ നികുതി (സിവിഡി)യും ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റില്ലാതെ ഒരു ശതമാനം എക്‌സൈസ് തീരുവയും ചുമത്താനായിരുന്നു തീരുമാനം

തീരുവ നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്ക് നീട്ടിവെക്കുന്നതിനു മുന്നോടിയായുള്ള ആദി നടപടിയായാണ് ഉത്തരവ് പിന്‍വലിച്ചതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. 2020 ഏപ്രില്‍ ഒന്നിലേക്ക് തീരുവ നടപ്പാക്കാനുള്ള തീരുമാനം ദീര്‍ഘിപ്പിച്ചേക്കുമെന്നാണ് ഇവര്‍ പറയുന്നത്. സാംസംഗ് പോലുള്ള ഹാന്‍ഡ്‌സെറ്റ് കമ്പനികള്‍ക്ക് വലിയ ആശ്വാസമാണ് പുതിയ തീരുമാനം നല്‍കുന്നത്.

ഉത്തരവ് പിന്‍വലിച്ചതിലൂടെ അനുബന്ധ ഘടകങ്ങളും പ്രാദേശികമായി തന്നെ നിര്‍മിക്കുന്നതിനുള്ള സാംവിധാനമനൊരുക്കാന്‍ മൊബീല്‍ കമ്പനികള്‍ക്ക് കൂടുതല്‍ സമയം ലഭിക്കും. ഈ മാസം ഒന്നാം തീയതി മുതല്‍ തീരുവ ഏര്‍പ്പെടുത്തുമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. നീക്കം തദ്ദേശീയമായി നിര്‍മിക്കുന്ന മൊബീല്‍ ഫോണുകളുടെ ചെലവ് വര്‍ധിപ്പിക്കുമെന്ന് സാംസംഗ് അടക്കമുള്ള ഹാന്‍ഡ്‌സെറ്റ് കമ്പനികള്‍ പറഞ്ഞിരുന്നു.

നിലവില്‍ തീരുവ ഏര്‍പ്പെടുത്താതിരിക്കുന്നത് വിവേകമാണെന്നും ഇന്ത്യന്‍ മൊബീല്‍ വ്യവസായ രംഗം ഗുരുതരമായ സമ്മര്‍ദം നേരിടുകയാണെന്നും ഏതെങ്കിലും തരത്തിലുള്ള അധിക ഭാരം ഉള്‍കൊള്ളാന്‍ വ്യവസായത്തിന് കഴിയില്ലെന്നും ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ (ഐസിഇഎ) പങ്കജ് മൊഹീന്ദ്രു പറഞ്ഞു.

Comments

comments

Categories: FK News
Tags: Mobile parts

Related Articles