കെഎഇസി ലക്ഷ്യമിടുന്നത് ഒരു ദശലക്ഷം വിനോദസഞ്ചാരികളെ

കെഎഇസി ലക്ഷ്യമിടുന്നത് ഒരു ദശലക്ഷം വിനോദസഞ്ചാരികളെ
  • 2019ല്‍ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റി ലക്ഷ്യമിടുന്നത് ഒരു മില്ല്യണ്‍ ടൂറിസ്റ്റുകളെ
  • സവിശേഷ കായിക ഇനങ്ങളായ ഗോള്‍ഫ്, ഫിഷിംഗ്, മോട്ടോര്‍ റേസിംഗ് തുടങ്ങിയവ ഒരുക്കും
  • ആഭ്യന്തര, അന്താരാഷ്ട്ര സഞ്ചാരികളുടെ ഒഴുക്കുണ്ടാകുമെന്ന് പ്രതീക്ഷ

റിയാദ്: സൗദി അറേബ്യയിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റി (കെഎഇസി) ഈ വര്‍ഷം പദ്ധതിയിടുന്നത് ഒരു ദശലക്ഷത്തിലധികം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍. ആഭ്യന്തര, അന്താരാഷ്ട്ര വിനോസഞ്ചാരികളുടെ ഒഴുക്കാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് കെഎഇസി സിഇഒ അഹമ്മദ് ലിന്‍ജവി പറഞ്ഞു. 2018ല്‍ കെഎഇസിയിലേക്ക് എത്തിയത് 500,000 സന്ദര്‍ശകരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിനോദത്തിനായി വരുന്ന സഞ്ചാരികളാണവര്‍. ദിനംപ്രതിയെന്നോണം ലീഷര്‍ ട്രിപ്പിനായി എത്തുന്നവരുടെഎണ്ണം വര്‍ധിക്കുന്നു. ഇത് പോസിറ്റീവ് സൂചകമാണ്. ഇത്തവണ സഞ്ചാരികളുടെ എണ്ണം ഇരട്ടിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം-ലിന്‍ജവി കൂട്ടിച്ചേര്‍ത്തു.

നിരവധി ഇവന്റുകളും വിനോദ പരിപാടികളും സഞ്ചാരികളെ ആകര്‍ഷിക്കാനായി ഒരുക്കുന്നുണ്ട്. അതേസമയം ഗോള്‍ഫ്, ഫിഷിംഗ്, മോട്ടോര്‍ റേസിംഗ് തുടങ്ങിയ വ്യത്യസ്ത കായിക ഇനങ്ങളും സഞ്ചാരികള്‍ക്ക് വ്യത്യസ്താനുഭവമാകുമെന്നാണ് ലിന്‍ജവി അവകാശപ്പെടുന്നത്.

ഈ വര്‍ഷം കെഎഇസിയെ സംബന്ധിച്ചിടത്തോളം കുതിപ്പിന്റേതാകുമെന്നാണ് പ്രതീക്ഷയെന്നും അഹമ്മദ് ലിന്‍ജവി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കണോമിക് സിറ്റിയില്‍ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ക്ക് ആവശ്യകതയേറുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതല്‍ ബിസിനസുകള്‍ കെഎഇസിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതാണ് വീടുകള്‍ക്കുള്ള ആവശ്യകത കൂട്ടുന്നതെന്ന് അഹമ്മദ് കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ കമ്പനികള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് ജീവനക്കാരുടെ എണ്ണം കൂട്ടുന്നു. അവര്‍ക്ക് താമസിക്കാന്‍ മികച്ചയിടങ്ങള്‍ വേണ്ടതുണ്ട്. അതാണ് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ക്കുള്ള ആവശ്യകത വര്‍ധിപ്പിക്കുന്നത്-അദ്ദേഹം വ്യക്തമാക്കി.

അമേരിക്കന്‍ ഫാര്‍മ ഭീമന്‍ ഫൈസര്‍, ഫ്രഞ്ച് ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനിയായ ടോട്ടല്‍, സ്വീഡന്റെ ഫര്‍ണിച്ചര്‍ ഇതിഹാസം ഐക്കിയ, സൗദി അറേബ്യയുടെ അല്‍മറായ്, ദുബായ് കേന്ദ്രമാക്കി അരാമെക്‌സ് തുടങ്ങിയ സ്ഥാപനങ്ങള്‍ നിലവില്‍ കിംഗ് ഖാലിദ് ഇക്കണോമിക് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

2005ലാണ് ഒരു മെഗാ പ്രൊജക്‌റ്റെന്ന നിലയില്‍ സൗദി കെഎഇസി പ്രഖ്യാപിച്ചത്. ഇമാറുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമാണിത്. ഇക്കണോമിക് സിറ്റീസ് അതോറിറ്റിയാണ് സ്ഥാപനത്തെ നിയന്ത്രിക്കുന്നത്. വിദേശ സംരംഭകര്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശം കൈയാളാന്‍ ഇവിടുത്തെ ബിസിനസില്‍ സാധിക്കുമെന്നതാണ് പ്രത്യേക. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന് പേരുകേട്ട മേഖലയാണിത്.

Comments

comments

Categories: Arabia
Tags: Tourists