ചരക്കുസേവന നികുതി സമ്പദ്ഘടനയില്‍ പ്രതിഫലിച്ചതെങ്ങനെ

ചരക്കുസേവന നികുതി സമ്പദ്ഘടനയില്‍ പ്രതിഫലിച്ചതെങ്ങനെ

സ്വാഗതാര്‍ഹമായ പരിഷ്‌കരണനടപടിയാണെങ്കിലും ജിഎസ്ടി നടപ്പാലാക്കിയ രീതിയെക്കുറിച്ച് വിമര്‍ശനമുണ്ടായിരുന്നു

പരിഷ്‌കൃതമായനികുതി പരിഷ്‌കരണ പരീക്ഷണമായിരുന്നു എന്‍ഡിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്കുസേവന നികുതി (ജിഎസ്ടി). എന്നാല്‍ നടപ്പിലാക്കിയ രീതിയ രാജ്യത്തെ വലിയ രാഷ്ട്രീയവിവാദങ്ങളിലേക്കാണ് നയിച്ചത്. ജനങ്ങളെ പിഴിയുന്ന ഗബ്ബര്‍ സിംഗ് ടാക്‌സ് എന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ജിഎസ്ടിയെ അപഹസിച്ചത്. വിമര്‍ശനം ബാലിശമാണെന്നു പറഞ്ഞുകൊണ്ട് ഏകീകൃതവില വേണമെന്ന കോണ്‍ഗ്രസ്സിന്റെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്രമോദി തള്ളിക്കളയുകയായിരുന്നു. ധൃതിപിടിച്ചു തീരുമാനമെടുക്കാതെ, ഘട്ടം ഘട്ടമായി നടപ്പാക്കിയിരുന്നെങ്കില്‍ ഇതിനകം ജിഎസ്ടിയുടെ ഗുണഫലങ്ങള്‍ സമ്പദ് ഘടനയ്ക്കു ലഭിച്ചേനേ.

നിലവില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ താഴെയാണ് നികുതിവരുമാനം. 2017 ജൂലായ് ഒന്നിന് ജിഎസ്ടി നടപ്പാക്കിയതിനു ശേഷം ലക്ഷം കോടി രൂപ കടന്നത് രണ്ടു തവണമാത്രമാണ്. ഇത് ഒട്ടും സന്തോഷകരമായ വാര്‍ത്തയല്ലെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി പ്രൊഫസര്‍ കവിത റാവു പറയുന്നു. ഇതിനുള്ള ഒരു കാരണം നികുതിനിരക്കുകള്‍ കുറച്ചതിനാലാണ്. മറ്റൊന്ന് നികുതിദായകര്‍ നികുതിയടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതാണ്. പാര്‍ലമെന്റിലുണ്ടായ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്, 2017 ജൂലൈയില്‍ ആദായനികുതി ഒടുക്കാത്തത് 14 ശതമാനം പേരായിരുന്നെങ്കില്‍ 2018 നവംബറില്‍ അത് 28 ശതമാനമായി ഉയര്‍ന്നുവെന്നാണ്.

നികുതിയടയ്‌ക്കേണ്ടതില്‍ നിന്ന് ഒഴിവായവരുടെ എണ്ണവും കൂടിയതായി കണ്ടെത്തി. ഇതില്‍ 2018 മാര്‍ച്ച്-ഡിസംബര്‍ കാലയളവില്‍ കണ്ടെത്തിയത് തൊട്ടു മുമ്പത്തെ രണ്ടു സാമ്പത്തികവര്‍ഷങ്ങളില്‍ കണ്ടെത്തിയ ആകെ എണ്ണത്തിന്റെ 52 ശതമാനമാണ്. ഇതിലൂടെ ചോര്‍ന്നതാകട്ടെ മുന്‍ സാമ്പത്തികവര്‍ഷങ്ങളിലെ വരുമാനത്തിന്റെ 87 ശതമാനവും. ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജകമ്പനികളും ഒട്ടേറെ നികുതിയിളവ് നേടി. വ്യാജ ഇന്‍വോയ്‌സുകള്‍ ഉയര്‍ത്തുന്നു, വിവിധ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റുകളുടെ ആനുകൂല്യം എന്നിവ നേടിക്കൊണ്ട് ഇത്തരം കമ്പനികള്‍ അപ്രത്യക്ഷമാകുന്ന പ്രവണത പരക്കെ കാണാം.

ആഗോളതലത്തില്‍ നടപ്പാക്കിക്കഴിഞ്ഞ ജിഎസ്ടി ഒരിക്കലും ഒരു മോശം ആശയമല്ല. അത് പരോക്ഷ നികുതി ഘടനയെ കൂടുതല്‍ കാര്യക്ഷമമാക്കുന്നു. മാത്രമല്ല, ബിസിനസ്സുകാര്‍ക്ക് ചെലവുകള്‍ കുറയ്ക്കുകയും ഉപഭോക്താക്കള്‍ക്ക്് അന്തിമ വിലയില്‍ കുറവു വരുത്തുകയും സര്‍ക്കാരിനു കൂടുതല്‍ വരുമാനം ഉണ്ടാക്കുകയും ചെയ്യുന്നു. പണപ്പെരുപ്പത്തിലെ വര്‍ദ്ധന, സാമ്പത്തിക വളര്‍ച്ചയിലെ ഇടിവ് തുടങ്ങിയ നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന ബാലാരിഷ്ടതകള്‍ മറിതടന്നാല്‍ ദീര്‍ഘകാലത്തില്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് നേട്ടം തന്നെയാണിത്.

ജിഎസ്ടി രാജ്യത്ത് എത്രത്തോളം കാര്യക്ഷമമായെന്നു പരിശോധിക്കുന്നത് ഈ ഘട്ടത്തില്‍ നിര്‍ണായകമാണ്. ഇത് യഥാര്‍ത്ഥത്തില്‍ നികുതിഘടനയെ ലളിതമാക്കുന്നു. പതിനാലാം ധനകാര്യകമ്മീഷന്‍ മുന്‍ അംഗമായ എം ഗോവിന്ദ റാവുവിന്റെ അഭിപ്രായത്തില്‍ ജിഎസ്ടി നല്ലൊരു പരിഷ്‌കാരമാണ്. നിര്‍ദിഷ്ട ഘടനയും സാങ്കേതികസഹായവും നല്‍കിയാല്‍ അതിന് അല്‍ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുമ്പ് മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) നടപ്പാക്കിയിരുന്നപ്പോളത്തെ പോലെ നികുതിക്കുമേല്‍ നികുതി ചാര്‍ത്തുന്ന രീതി ജിഎസ്ടിയില്‍ വളരെ കുറവാണ്.

സാമ്പത്തികശരീരത്തിന്റെ രക്തയോട്ടത്തില്‍ പ്രധാന പങ്കു വഹിക്കുന്ന പെട്രോളിയവും വൈദ്യുതിയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇവ രണ്ടും ജിഎസ്ടിക്കു കീഴില്‍ കൊണ്ടുവരാന്‍ സംസ്ഥാനങ്ങള്‍ സമ്മതിക്കുന്നതുവരെ, ഇപ്പോഴത്തേതു പോലെ ഇത് തുടരും.ജിഎസ്ടി രാജ്യത്തെ ഒറ്റ വിപണിലേക്ക് കൂടുതല്‍ അടുപ്പിക്കും. പ്രത്യേകിച്ച് നിര്‍ദിഷ്ട സേവനത്തിനോ ചരക്കിനോ രാജ്യമെമ്പാടും ഒറ്റവിലയാകുന്ന സാഹചര്യത്തില്‍, നേരത്തെ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമായ നിരക്കായിരുന്നു. അതു വരെ, ഒറ്റ രാജ്യം ഒറ്റനികുതി എന്ന് അവകാശപ്പെടാം. ഫെഡറല്‍ ഓഫ് ഇന്ത്യന്‍ മൈക്രോ, സെക്രട്ടറിയേറ്റിലെ അനില്‍ ഭരദ്വാജ് ഇത് ഒരു നല്ല ഗുണമായി ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികള്‍ക്ക് അവരുടെ വിതരണച്ചെലവുകള്‍ ചുരുക്കാന്‍ കഴിഞ്ഞുവെന്നതാണ് ജിഎസ്ടിയുടെ പ്രധാന ഗുണം. ഇത്തരം പല കമ്പനികളും പുതിയനികുതി നിയമങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി സ്വന്തം സംഭരണശാലകളും ഗോഡൗണ്ടുകളും പുനര്‍നിര്‍മ്മിച്ചു. സംഭരണകേന്ദ്രങ്ങളുടെ ഏകീകരണവും വിതരണ ശൃഖലകളിലെ കാര്യക്ഷമതയില്ലാത്ത സംവിധാനങ്ങള്‍ വെട്ടിക്കുറച്ചതും വഴി കമ്പനികള്‍ക്കു വിതരണച്ചെലവ് എട്ടു ശതമാനം മുതല്‍ 12 ശതമാനം വരെ കുറയ്ക്കാനായി.

സര്‍ക്കാര്‍ അവകാശപ്പെട്ടതു പോല ജിഎസ്ടി മികച്ച, ലളിതമായ നികുതിയല്ലെന്നു വ്യക്തമായിരിക്കുന്നു. ഗോവിന്ദ റാവു പരാമര്‍ശിക്കുന്ന ഘടനാപരമായ പ്രശ്‌നമാണിത്. ചരക്കുകളുടെയും സേവനങ്ങളുടെയും വിലയുടെയും ഉപഭോക്തൃസ്വാഭവത്തിന്റെയും അടിസ്ഥാനത്തില്‍ യഥാക്രമം ആറു സ്ലാബുകള്‍ ആയാണു ജിഎസ്ടിയില്‍ തരം തിരിച്ചിരിക്കുന്നത്. പുറമേ ഒരു സെസ്സും നിര്‍ണയിച്ചിരിക്കുന്നു.

(എ) വില- നിശ്ചിത തുകയ്ക്കു താഴെ മാത്രം വില വരുന്ന പാദരക്ഷ, വസ്ത്രങ്ങള്‍, സിനിമാ ടിക്കറ്റുകള്‍ എന്നിവയെ താഴ്ന്ന നികുതിപരിധിയില്‍ പെടുത്തിയിരിക്കുന്നു
(ബി) സ്വഭാവം – ബിസ്‌ക്കറ്റും പ്രാതല്‍ ഭക്ഷ്യ ധാന്യങ്ങളും വിഭാഗമനുസരിച്ച് നികുതിഘടനയില്‍ പെടുത്തുന്നു. ഉദാഹരണത്തിന്, അവ ചോക്ലേറ്റ് പൂശിയതാണോ അല്ലയോ എന്നതിനെ ആശ്രയിച്ച് വ്യത്യസ്ത നികുതിയാണു ചുമത്തുക (സി) ഉപഭോക്താവിന്റെ നില – ഓരോ വ്യക്തിയുടെയും ജീവിതനിലവാരം നോക്കി അയാള്‍ കൈകാര്യം ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ നികുതി നിര്‍ണയിക്കുന്നു. അതായത്, റെയില്‍വേയ്ക്കും മെട്രോയ്ക്കും സാമഗ്രികള്‍ വിതരണം ചെയ്യുമ്പോള്‍ നിര്‍മ്മാണ, സേവന കരാറുകള്‍ വ്യത്യസ്ത നികുതിയില്‍പെടുത്തിയിരിക്കും.

ജിഎസ്ടി സംവിധാനം വഴി ഉദ്ദേശിക്കുന്നത് എല്ലാറ്റിനും ഒരേ നികുതി ചുമത്തുകയെന്നല്ലെന്ന് ഇതില്‍ നിന്നു മനസിലാക്കാം. തികച്ചും വ്യത്യസ്തമായ രണ്ടു വിഭാഗങ്ങളുടെ കാര്യമെടുക്കുമ്പോള്‍ അവ അതില്‍ത്തന്ന വ്യതിരിക്തമായിരിക്കും. ഇത് നികുതി അടയ്ക്കുന്നവരില്‍ പലരെയും ബാധ്യതയില്‍ നിന്ന് ഒഴിവാക്കുകയും ഉദ്യോഗസ്ഥ പീഡനത്തിനും വഴി തുറന്നുകൊടുക്കുന്നു. നിരവധി വ്യവസായങ്ങള്‍ വിപരീതനികുതി ഘടന നേരിടേണ്ടി വരുന്നുണ്ട്. പലപ്പോഴും ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ക്ക് ഉല്‍പന്നങ്ങളേക്കാള്‍ നികുതി നല്‍കേണ്ടി വരാറുണ്ട്. ഇത് ചൈനീസ് കമ്പോളത്തില്‍ നിന്നെത്തുന്ന വില കുറഞ്ഞ ഉല്‍പ്പന്നങ്ങളുമായി മത്സരിക്കാനുള്ള ബുദ്ധിമുട്ടു നേരിടും. ഇത് അവരുടെ മത്സരാത്മകതയെ ഇല്ലാതാക്കുന്നു.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇപ്പോള്‍ വളരെ ലളിതമായ ഒരു ഘടനയെക്കുറിച്ചാണ് സംസാരിക്കുന്നത്. പൂജ്യം മുതല്‍ അഞ്ചു ശതമാനവും 12 മുതല്‍ 18 ശതമാനം വരെയുമാണ് സാധാരണ നിരക്കുകളെക്കുറിച്ചാണ്. എന്നാല്‍, ആഡംബരവസ്തുക്കള്‍ക്കും മദ്യം, പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് 28 ശതമാനം നികുതി ചുമത്തുന്ന ഇപ്പോഴത്തെ രീതി പുനപരിശോധിക്കണമെന്നും അദ്ദേഹം പറയുന്നു. നിലവിലെ 28 ശതമാനം നികുതിയില്‍ അര്‍ത്ഥമില്ല. ഇത് 18 ശതമാനമായി കുറച്ചു കൊണ്ടുവരുന്നത് വലിയ വരുമാന നഷ്ടത്തിലേക്ക് നയിക്കില്ല, മാത്രമല്ല ഇത് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിനെ കാര്യക്ഷമമാക്കുകയും ചെയ്യുമെന്ന് ഗോവിന്ദ റാവു പറയുന്നു.

നികുതിനിരക്കുകളില്‍ സുസ്ഥിരതയും പ്രവചനാത്മകതയും ഉള്ളതിനാലും രാജ്യവ്യാപകമായി ഒരു ഏകീകൃത നിരക്ക് കല്‍പ്പിക്കപ്പെടുന്നതിനാലും സര്‍വ്വോപരി ഗതാഗത, വിതരണ ചെലവുകളില്‍ കുറവ് ഉള്ളതിനാലുമാണ് ജിഎസ്ടി ബിസിനസിനു സഹായകമാകുന്നത്. എന്നിരുന്നാലും, ചെറുകിട ബിസിനസുകാരില്‍ ഇതിന്റെ നേട്ടങ്ങളേക്കാള്‍ കൂടുതല്‍ വേദനയാണ് കാണാനാകുക. തീര്‍ച്ചയായും, ജിഎസ്ടി ശൃംഖല (ജിഎസ്ടിഎന്‍) ആദ്യ ദിവസങ്ങളെക്കാള്‍ വളരെ മെച്ചപ്പെട്ടിട്ടുണ്ട്. ജിഎസ്ടി കൗണ്‍സില്‍ വലിയ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചെറിയ ബിസിനസുകാര്‍ വിഷയത്തില്‍ വലിയ പുരോഗതി ഉണ്ടായതായി അംഗീകരിക്കുന്നുമുണ്ട്. എന്നിരുന്നാലും, നിരവധി വേദനിപ്പിക്കുന്ന കാര്യങ്ങളുണ്ട്. പ്രശ്‌നപരിഹാരത്തിനെടുത്ത ചില നടപടികള്‍ മറ്റ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

ജിഎസ്ടി നടപ്പാക്കാനൊരുങ്ങിയപ്പോള്‍ പ്രാവര്‍ത്തികമാക്കാനുദ്ദേശിച്ച റിവേഴ്‌സ് ചാര്‍ജ് മെക്കാനിസം 2019 വരെ പിടിച്ചുവെച്ചു. തത്ഫലമായി ചെറുകിട ബിസിനസുകാര്‍ക്ക് അവരുടെ വിതരണശൃംഖല നഷ്ടപ്പെട്ടു. ഇത് വന്‍കിട ബിസിനസ് സ്ഥാപനങ്ങള്‍ സ്വന്തം ജിഎസ്ടി അടയ്ക്കുന്ന മറ്റു വലിയ, ബിസിനസ് സ്ഥാപനങ്ങളില്‍ നിന്നും വാങ്ങാന്‍ മുന്‍ഗണന നല്‍കുന്നതിലെത്തിച്ചു. ആദ്യഘട്ടങ്ങളില്‍ ജിഎസ്ടിഎന്‍ തുടര്‍ച്ചയായി തകര്‍ന്നപ്പോള്‍, ചെറിയ ബിസിനസുകള്‍ക്ക് ത്രൈമാസ റിട്ടേണുകള്‍ മാത്രം അനുവദിക്കുന്നതിലേക്ക് സംവിധാനത്തിന്റെ ഭാരം ചുരുങ്ങാന്‍ തുടങ്ങി. എങ്കിലും, വന്‍കിട ബിസിനസുകാര്‍ പ്രതിമാസ ആദായം ഫയല്‍ ചെയ്തു. ഒരു ചാര്‍ട്ടേഡ് എക്കൗണ്ടന്റിനെ ഉപയോഗിച്ച് സ്വയം ഓഡിറ്റ് ഉള്ള ഒരു വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കമ്പനികളോട് ആവശ്യപ്പെട്ടു. ഡിസംബര്‍ 31 നാണ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. എന്നാല്‍ ദീര്‍ഘവും സങ്കീര്‍ണ്ണവുമായ ഫോര്‍മാറ്റ് സെപ്റ്റംബര്‍ ആദ്യം മാത്രമേ അറിയിച്ചിട്ടുള്ളൂ. ഫയലിംഗ് തീയതി ഇപ്പോള്‍ മാര്‍ച്ച് 31 വരെ നീട്ടി.

ജിഎസ്ടി വന്നതോടെ സര്‍ക്കാര്‍ വരുമാനം പ്രതീക്ഷിച്ചതു പോലെ വര്‍ധിച്ചിട്ടില്ലെന്നതാണു വാസ്തവം. പ്രത്യക്ഷ നികുതി വരുമാനം ഈ വര്‍ഷം ശക്തമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്, എന്നാല്‍ ഇത് ജിഎസ്ടിയില്‍ വരുമാനത്തിന്റെ ന്യൂനത കുറയ്ക്കുമെന്നാണ് പ്രതീക്ഷ. ആ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാനനഷ്ടം 2022 വരെ പരിരക്ഷിക്കേണ്ട ബാധ്യത കേന്ദ്രത്തിനുണ്ട്. 2015-16 മുതലുള്ള ജിഎസ്ടി മുന്‍കാല വരുമാന നഷ്ടം നികത്തണം. പദ്ധതി നടപ്പാക്കി അഞ്ച് വര്‍ഷത്തേക്ക് ജിഎസ്ടി റവന്യൂ വരുമാനത്തില്‍ 14 ശതമാനം വാര്‍ഷിക വളര്‍ച്ച ഉറപ്പുനല്‍കുന്നു. പദ്ധതിയുടെ പ്രതീക്ഷിത വരുമാനത്തിന്റെയും യഥാര്‍ഥ വരുമാന വളര്‍ച്ചയുടെയും 28 ശതമാനം ജിഎസ്ടി ബ്രാക്കറ്റിന്റെ സെസ്സിലൂടെ പണമടക്കുന്ന ഒരു നഷ്ടപരിഹാര ഫണ്ടില്‍ നിന്നാണ് നല്‍കുക.

സംസ്ഥാനങ്ങളുടെ വരവും അത്രയ്ക്ക് മോശമല്ല. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മിസോറാം, നാഗാലാന്‍ഡ്, സിക്കിം, തെലങ്കാന എന്നിവ റവന്യൂ മിച്ച സംസ്ഥാനങ്ങളായി. 2018-19 കാലഘട്ടത്തില്‍ 14 ശതമാനത്തിനു മുകളിലായിരുന്ന ഇവരുടെ വളര്‍ച്ച. സത്യത്തില്‍ ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നില്ല. പല സാമ്പത്തിക വിദഗ്ധരും നഷ്ടപരിഹാര സമവാക്യത്തില്‍ അസ്വസ്ഥരാണ്. വര്‍ഷത്തില്‍ 10-11 ശതമാനം സംസ്ഥാന വരുമാനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ 14 ശതമാനം വരുമാനം ഉറപ്പാക്കുന്ന റവന്യൂ വളര്‍ച്ചയ്ക്ക് പിന്നിലെ യുക്തി എന്താണെന്നാണെന്ന് അവരുടെ ചോദ്യം.

സംസ്ഥാനത്തിനു 35 ശതമാനത്തിനും 40 ശതമാനത്തിനും നികുതി വരുമാനം ലഭിക്കുന്നതിനാല്‍ പെട്രോളിയം ഉത്പന്നങ്ങള്‍് ജി എസ് ടി പരിധിയില്‍ കൊണ്ടുവരാന്‍ അനുവാദം നല്‍കാത്ത സംസ്ഥാനങ്ങള്‍ ഈ വരുമാനം കുറയുമെന്നു ഭയപ്പെടുന്നു. വാസ്തവത്തില്‍, ജി.എസ്.ടി യുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന തോതില്‍ ചൂതാട്ടനിരക്കിന് ഒരു കാരണം സാങ്കേതികവിദ്യയിലൂടെ മെച്ചപ്പെട്ടതാണ്. ജിഎസ്ടിയുടെ കീഴില്‍ രജിസ്‌ട്രേഷന്‍ വര്‍ദ്ധന വളരെയധികമായിരിക്കുന്നു, കാരണം ജിഎസ്ടിഎന്നിനു മേലുള്ള ഭാരം കുറയുന്നു. 20 ലക്ഷം മുതല്‍ 50 ലക്ഷം വരെയുള്ള വരുമാനമുള്ള ബിസിനസുകാര്‍ക്ക് 70 ശതമാനം വിലയിരുത്തലാണ് ഉള്ളത്. ഇതില്‍ 4 ശതമാനം വരുമാനം മാത്രമേ ലഭിക്കുന്നുള്ളൂവെന്ന് ഗോവിന്ദ റാവു ചൂണ്ടിക്കാട്ടി. നല്ലതും ലളിതവുമായ നികുതിമാര്‍ഗത്തിന്റെ ഗുണഫലങ്ങള്‍ ഇപ്പോള്‍ രാഷ്ട്രീയകാരണങ്ങളാല്‍ അനുഭവവേദ്യമല്ലാതായിരിക്കുകയാണ്. ഉടനല്ലെങ്കിലും ഭാവിയിലെങ്കിലും സാമ്പത്തികസുസ്ഥരിത കൈവരിക്കുന്ന പദ്ധതിയെന്ന നിലയില്‍ ജിഎസ്ടിയുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യാനാകില്ല.

Comments

comments

Categories: Business & Economy
Tags: economy, GST