ഇ-സിഗരറ്റ് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടു

ഇ-സിഗരറ്റ് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടു

ടെക്‌സാസ്: ഇ-സിഗരറ്റ് പൊട്ടിത്തെറിച്ച് യുവാവ് കൊല്ലപ്പെട്ടു. യുഎസില്‍ ടെക്‌സാസിലുള്ള വില്യം എറിക് ബ്രൗണ്‍ എന്ന 24-കാരനാണു മരിച്ചത്. ജനുവരി 27നാണു ദുരന്തമുണ്ടായതെന്നും 29ന് ഇയാള്‍ മരിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ടെക്‌സാസിലെ ഫോര്‍ട്ട് വര്‍ത്തിലുള്ള സ്‌മോക്ക് & വേപ് ഡിഇസഡ് എന്ന കടയിലെത്തിയ എറിക്, അവിടെ നിന്നും വേപ് പെന്‍ (ഇ-സിഗരറ്റ്) വാങ്ങിച്ചു. പിന്നീട് സിഗരറ്റ് വലിച്ചപ്പോഴായിരുന്നു പൊട്ടിത്തെറിച്ചത്. എന്നാല്‍ എറിക് കടയില്‍നിന്നും ഒന്നും വാങ്ങിച്ചില്ലെന്നും വേപ് പെന്‍ ഉപയോഗിക്കേണ്ട കാര്യങ്ങളെ കുറിച്ചാണു തങ്ങളോടു ചോദിച്ചതെന്നും കടയുടെ മാനേജര്‍ പറഞ്ഞു. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നിടത്തു വച്ചാണു പൊട്ടിത്തെറിയുണ്ടായത്. ഉടന്‍ തന്നെ തങ്ങള്‍ ആംബുലന്‍സ് വിളിച്ചെന്നും കടയുടെ മാനേജര്‍ പറഞ്ഞു.

സെറിബ്രല്‍ ഇന്‍ഫാര്‍ക്ഷന്‍, ഹെര്‍നിയേഷന്‍ എന്നിവയാണു മരണ കാരണമെന്നു മരണ സര്‍ട്ടിഫിക്കേറ്റില്‍ സൂചിപ്പിച്ചു. വളരെ ശക്തിയേറിയതായിരുന്നു പൊട്ടിത്തെറി. ഇതേ തുടര്‍ന്ന് എറിക്കിന്റെ കാറിനുള്ളിലെ ആഷ് ട്രേ ഉരുകി പോയതായിട്ടാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ ഇ-സിഗരറ്റ് പൊട്ടിത്തെറിച്ച് മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് എറിക്. ഇലക്ട്രീഷ്യനാണ് എറിക്. കഴിഞ്ഞ വര്‍ഷം ഫ്‌ളോറിഡയില്‍ ഇ-സിഗരറ്റ് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. പുകവലി പോലെ ഒരു അനുഭവം പകരുന്ന ഇലക്ട്രോണിക് ഉപകരണമാണ് ഇ-സിഗരറ്റ് അഥവാ വേപ് പെന്‍. ഇവ ബാക്ടറിയിലാണ് പ്രവര്‍ത്തിക്കുന്നത്. നിക്കോട്ടിനും മറ്റ് ഫ്‌ളേവറുകളുമടയങ്ങിയ ദ്രവ രൂപത്തിലുള്ള വസ്തുവിനെ ചൂടാക്കി എയ്‌റോസോള്‍ സൃഷ്ടിക്കും. ഒരു മൂടല്‍ മഞ്ഞ് പോലെയിരിക്കുന്നതാണ് എയ്‌റോസോള്‍. ഇതാണ് ഇന്‍ഹേല്‍ ചെയ്യുന്നത് അഥവാ ശ്വാസത്തോടൊപ്പം ഉള്ളിലേക്കു വലിക്കുന്നത്. സാധാരണ കടകളില്‍ ഇവ ലഭ്യമല്ല. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളിലൂടെയാണ് ഇവ ലഭിക്കുന്നത്.

Comments

comments

Categories: More
Tags: E-cigarette