23 ലക്ഷം വീടുകള്‍ പൂര്‍ത്തിയാവാതെ കിടക്കുന്നു

23 ലക്ഷം വീടുകള്‍ പൂര്‍ത്തിയാവാതെ കിടക്കുന്നു

പ്രതിസന്ധിയിലായിരിക്കുന്നത് 16,330 പദ്ധതികളെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: സാമ്പത്തിക ചെലവ് വര്‍ധിക്കുകയും വിപണിയില്‍ ആവശ്യകത കുറയുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യത്തെ ഭവന നിര്‍മാണമേഖല പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ട്. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സിയായ ലിയായെസ് ഫോറെസിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 16,330 പ്രോജക്റ്റുകളിലായി 23 ലക്ഷം ഭവന നിര്‍മാണ പദ്ധതികളാണ് നിര്‍ദിഷ്ട സമയത്ത് പൂര്‍ത്തിയാക്കാനാവാതെ മുടങ്ങിക്കിടക്കുന്നത്. പദ്ധതികളില്‍ 877 എണ്ണം കഴിഞ്ഞ നാലു വര്‍ഷത്തിലേറെയായി മന്ദഗതിയിലാണ്. 4,346 പദ്ധതികള്‍ 12 മുതല്‍ 21 മാസങ്ങളായി പ്രവര്‍ത്തന മാന്ദ്യം അഭിമുഖീകരിക്കുന്നു. നീണ്ടുപോകുന്ന പദ്ധതികളില്‍ ഭൂരിഭാഗവും റിയല്‍ എസ്‌റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്, റെറ) നിയമത്തിനു മുന്‍പ് നിര്‍മാണം ആരംഭിച്ചതാണ്. നിയമം നടപ്പിലാക്കി കഴിയുമ്പോള്‍ വിതരണ ശംൃഖല മെച്ചപ്പെടുമെന്നും സമയബന്ധിതമായി പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കാന്‍ ബില്‍ഡര്‍മാര്‍ നിര്‍ബന്ധിതരാകുമെന്നും ലിയാസെസ് ഫോറസ് സ്ഥാപകനും എംഡിയുമായ പങ്കജ് കപൂര്‍ അഭിപ്രായപ്പെട്ടു.

ഏതാനും വര്‍ഷത്തേക്ക് ആറ്, ഏഴ് ശതമാനത്തിനടുത്തായിരിക്കും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വളര്‍ച്ച. വില്‍ക്കാനാവാത്ത ആസ്തികള്‍ വിറ്റഴിക്കുന്നതിന് 40 മാസത്തോളം വേണ്ടി വരും. നിര്‍മാണ പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കാനെടുക്കുന്ന കാലതാമസമാണ് മറ്റൊരു പ്രധാന പ്രശ്‌നമെന്ന് കൊളിയേഴ്‌സ് ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ അമിത് ഒബ്‌റോയ് അഭിപ്രായപ്പെട്ടു. ആവശ്യകതയിലെ കുറവ്, മൂലധനമില്ലായ്മ, ഉയര്‍ന്ന പലിശനിലക്ക് എന്നിവയാണ് മാന്ദ്യ്തിനുള്ള മറ്റ് കാരണങ്ങളെന്നും അഭിപ്രായപ്പെട്ടു.

Comments

comments

Categories: FK News, Slider