സേവന മേഖലയിലെ വളര്‍ച്ചയില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ഇടിവ്

സേവന മേഖലയിലെ വളര്‍ച്ചയില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ഇടിവ്

സേവന മേഖലയിലെ തൊഴില്‍ സൃഷ്ടി മൂന്നു മാസത്തെ ഉയര്‍ന്ന നിലയിലായിരുന്നു ജനുവരിയില്‍

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ സേവന മേഖലയിലെ ബിസിനസ് പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ച തുടര്‍ച്ചയായ രണ്ടാ മാസവും ഇടിഞ്ഞു. പുതിയ ഓര്‍ഡറുകളില്‍ മിതയമായ വളര്‍ച്ചയാണ് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ കാണാനാകുന്നത്. നിക്കെയ്/ ഐഎച്ച്എസ് മാര്‍ക്കിറ്റ് പര്‍ച്ചേസിംഗ് മാനേജേര്‍സ് സൂചിക ജനുവരിയില്‍ മൂന്നുമാസത്തിലെ താഴ്ന്ന നിലയായ 52.2ല്‍ എത്തി. ഡിസംബറില്‍ 53.2 ആയിരുന്നു പിഎംഐ. തുടര്‍ച്ചയായ എട്ടാം മാസവും സേവന മേഖല വളര്‍ച്ചയില്‍ തന്നെ നിലനില്‍ക്കുന്നുവെന്നതും ശ്രദ്ധേയമാണ്. പിഎംഐ 50നു മുകളിലാണെങ്കില്‍ വളര്‍ച്ചയെയും 50ന് താഴെയാണെങ്കില്‍ തളര്‍ച്ചയെയുമാണ് സൂചിപ്പിക്കുന്നത്.
കുറച്ചു കാലത്തേക്കെങ്കിലും വളര്‍ച്ചയില്‍ മാന്ദ്യം നിലനില്‍ക്കുമെന്നാണ് ഐഎച്ച്എസ് മാര്‍ക്കിറ്റിലെ പ്രിന്‍സിപ്പ്ള്‍ ഇക്ക്‌ണോമിസ്റ്റ് പോള്യാന്ന ഡിലിമ പറയുന്നത്. കഴിഞ്ഞ നാലു മാസങ്ങളിലായി ആവശ്യകതയില്‍ വളരേ മന്ദഗതിയിലുള്ള വളര്‍ച്ചയാണ് കാണിക്കുന്നത്. ശുഭാപ്തി വിശ്വാസവും താഴ്ന്ന നിലയിലാണെന്ന് പോള്യാന്ന കൂട്ടിച്ചേര്‍ത്തു.
വില്‍പ്പനയിലും പുതിയ ജോലികളിലും നേരിയ വളര്‍ച്ച മാത്രമാണ് പ്രകടമാകുന്നത്. ജനുവരിയില്‍ നാലു മാസത്തിലെ താഴ്ന്ന നിലയിലായിരുന്നു വില്‍പ്പനയില്‍ ഉണ്ടായിട്ടുള്ള വളര്‍ച്ച. എന്നാല്‍ തങ്ങളുടെ തൊഴില്‍ ശേഷി വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ജനുവരിയിലും സേവന സംരംഭങ്ങള്‍ തുടര്‍ന്നു.

സേവന മേഖലയിലെ തൊഴില്‍ സൃഷ്ടി മൂന്നു മാസത്തെ ഉയര്‍ന്ന നിലയിലായിരുന്നു. പുതിയ ബിസിനസുകളുടെ വര്‍ധനയിലൂടെയും അനുകൂലമായ വിപണിസാഹചര്യത്തിലൂടെയും വളര്‍ച്ച തിരിച്ചെത്തുന്നതിനുള്ള അടിത്തറയൊരുങ്ങുന്നുണ്ട് എന്നതിന്റെ സൂചനയാണിത്. കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ പ്രകടമായ ശക്തമായ തൊഴില്‍ വളര്‍ച്ചകളിലൊന്നാണ് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും പോള്യാന്ന ഡിലിമ വ്യക്തമാക്കി.
മാനുഫാക്ചറിംഗിലെ പിഎംഐ വ്യക്തമാക്കുന്ന സര്‍വെ റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ച പുറത്തുവന്നിരുന്നു. മാനുഫാക്ചറിംഗില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് ജനുവരിയില്‍ വളര്‍ച്ച മെച്ചപ്പെട്ടിരുന്നു. സംയോജിത പിഎം ഐ സിഡംബറില്‍ നിന്ന് മാറ്റമില്ലാതെ 53.6 ആണ് ജനുവരിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സേവന മേഖലയുടെ വളര്‍ച്ചയില്‍ ഉണ്ടായ മാന്ദ്യം സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലെ ജിഡിപി വളര്‍ച്ചയിലും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍.

Categories: FK News

Related Articles