റെനോ ഡസ്റ്റര്‍ പരിഷ്‌കരിച്ചു

റെനോ ഡസ്റ്റര്‍ പരിഷ്‌കരിച്ചു

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സപ്പോര്‍ട്ട് ചെയ്യുന്ന പുതിയ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കി

ന്യൂഡെല്‍ഹി : കോംപാക്റ്റ് എസ്‌യുവിയായ റെനോ ഡസ്റ്റര്‍ പരിഷ്‌കരിച്ചു. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന പുതിയ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയതാണ് പരിഷ്‌കാരങ്ങളിലെ ഹൈലൈറ്റ്. റെനോ/ഡാസിയയുടെ പുതിയ മീഡിയനാവ് ഇവൊലൂഷന്‍ അഥവാ മീഡിയ നാവ് 4.0 ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം സഹിതമാണ് 2019 റെനോ ഡസ്റ്റര്‍ വരുന്നത്.

ബേസ് സ്‌പെക് ആര്‍എക്‌സ്ഇ വേരിയന്റ് ഒഴികെ മറ്റെല്ലാ വേരിയന്റുകളിലും പുതിയ കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ലഭിക്കും. പുതിയ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കുമെന്ന് ഒക്‌റ്റോബറില്‍ നടന്ന 2018 പാരിസ് മോട്ടോര്‍ ഷോയിലാണ് ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചത്. ഈ വര്‍ഷം ജനുവരി മുതല്‍ റെനോയുടെ ആഗോള മോഡലുകളില്‍ നല്‍കിത്തുടങ്ങുകയും ചെയ്തു.

ഡസ്റ്റര്‍ പരിഷ്‌കരിച്ചതിനൊപ്പം വേരിയന്റ് ലൈനപ്പില്‍ റെനോ മാറ്റം വരുത്തുകയും ചെയ്തു. പെട്രോള്‍ ആര്‍എക്‌സ്എല്‍, ഡീസല്‍ 85 പിഎസ് സ്റ്റാന്‍ഡേഡ്, ഡീസല്‍ 110 പിഎസ് ആര്‍എക്‌സ്ഇസഡ് എഎംടി എന്നീ വേരിയന്റുകള്‍ ഇനി ലഭിക്കില്ല. ഈ മൂന്ന് വേരിയന്റുകളും നിര്‍ത്തി. പകരം പെട്രോള്‍ ആര്‍എക്‌സ്എസ്, ഡീസല്‍ 110 പിഎസ് ആര്‍എക്‌സ്എസ് എഎംടി എന്നീ വേരിയന്റുകള്‍ പുതുതായി ഉള്‍പ്പെടുത്തി.

നിലവിലെ തലമുറ ഡസ്റ്റര്‍ ഏറ്റുവാങ്ങുന്ന അവസാന അപ്‌ഡേറ്റ് ആയിരിക്കുമിത്. രണ്ടാം തലമുറ റെനോ ഡസ്റ്റര്‍ വൈകാതെ വിപണിയില്‍ അവതരിപ്പിക്കും. എന്നാല്‍ ഡസ്റ്ററില്‍ ഇപ്പോഴും സ്റ്റാന്‍ഡേഡായി എയര്‍ബാഗുകള്‍ നല്‍കാന്‍ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കള്‍ തയ്യാറായില്ല. അതേസമയം എന്‍ട്രി ലെവല്‍ മോഡലായ ക്വിഡിന് ഈയിടെ ഡ്രൈവര്‍ എയര്‍ബാഗ് സ്റ്റാന്‍ഡേഡായി നല്‍കിയിരുന്നു.

2019 റെനോ ഡസ്റ്റര്‍ ഡെല്‍ഹി എക്‌സ് ഷോറൂം വില

വേരിയന്റ് വില

പെട്രോള്‍ ആര്‍എക്‌സ്ഇ 7,99,900 രൂപ

പെട്രോള്‍ ആര്‍എക്‌സ്എസ് 9,19,900 രൂപ

പെട്രോള്‍ ആര്‍എക്‌സ്എസ് സിവിടി 9,99,900 രൂപ

ഡീസല്‍ 85 പിഎസ് ആര്‍എക്‌സ്ഇ 9,19,900 രൂപ

ഡീസല്‍ 85 പിഎസ് ആര്‍എക്‌സ്എസ് 9,99,900 രൂപ

ഡീസല്‍ 85 പിഎസ് ആര്‍എക്‌സ്ഇസഡ് 11,19,900 രൂപ

ഡീസല്‍ 110 പിഎസ് ആര്‍എക്‌സ്എസ് എഎംടി 12,09,900 രൂപ

ഡീസല്‍ 110 പിഎസ് ആര്‍എക്‌സ്ഇസഡ് 12,09,900 രൂപ

ഡീസല്‍ 110 പിഎസ് ആര്‍എക്‌സ്ഇസഡ് എഡബ്ല്യുഡി 13,09,900 രൂപ

Categories: Auto