ഹൈദരാബാദില്‍ നിന്നും ജിദ്ദയിലേക്ക് പറക്കാനൊരുങ്ങി സ്‌പൈസ്‌ജെറ്റ്

ഹൈദരാബാദില്‍ നിന്നും ജിദ്ദയിലേക്ക് പറക്കാനൊരുങ്ങി സ്‌പൈസ്‌ജെറ്റ്

അടുത്ത മാസം 25 മുതല്‍ സര്‍വീസ് ആരംഭിക്കും

ന്യൂഡെല്‍ഹി: ഹൈദരാബാദ്-ജിദ്ദ റൂട്ടില്‍ സര്‍വീസ് ആരംഭിക്കുമെന്ന് സ്‌പൈസ്‌ജെറ്റ് മാര്‍ച്ച് 25 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. കമ്പനി സര്‍വീസ് ആരംഭിക്കുന്ന ഒന്‍പതാമത്തെ വിദേശ റൂട്ടാണിത്.

സ്‌പൈസ് ജെറ്റിന്റെ പുതിയ ബോയിംഗ് 737 മാക്‌സ് എയര്‍ക്രാഫ്റ്റ് ആണ് ഹൈദരാബാദ്-ജിദ്ദ റൂട്ടില്‍ സര്‍വീസ് നടത്തുക. 189 സീറ്റുകളാണ് ഇതിലുള്ളത്. പ്രത്യേക വിമാന നിരക്കുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈദരാബാദ്-ജിദ്ദ സര്‍വീസിന് 13,499 രൂപയും ജിദ്ദ-ഹൈദരാബാദ് സര്‍വീസിന് 10,799 രൂപയുമാണ് നിരക്ക്.

സൗദി അറേബ്യയിലെ രണ്ടാമത്തെ വലിയ നഗരമാണ് ജിദ്ദ. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനം കൂടിയാണ് ജിദ്ദ. മെക്ക, മദീന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്ക് അടുത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത് എന്നതും വളരെ പ്രധാനമാണ്. ഹജ്ജ് തീര്‍ത്ഥാടകരുടെയും ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന വിനോദ സഞ്ചാരികളുടെയും പ്രധാന മുഖ്യ യാത്രാ പോയ്ന്റുകളിലൊന്നാണ് ജിദ്ദയിലെ കിംഗ് അബ്ദുള്ളാസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്.

സ്‌പൈസ് ജെറ്റ് ഹൈദരാബാദില്‍ നിന്ന് നേരിട്ട് ജിദ്ദയിലേക്ക് സര്‍വീസ് ആരംഭിക്കുന്നത് ഇന്ത്യയില്‍ നിന്നുള്ള ആയിരകണക്കിന് ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഗുണം ചെയ്യും. ഒന്‍പതാമത്തെ വിദേശ കേന്ദ്രമെന്ന നിലയില്‍ ജിദ്ദയിലേക്ക് സര്‍വീസ് ആരംഭിക്കുന്നതില്‍ അഭിമാനമുണ്ടെന്നും സൗദി അറേബ്യയിലേക്ക് പറക്കുന്ന ആദ്യ ഇന്ത്യന്‍ ബജറ്റ് എയര്‍ലൈനായിരിക്കും സ്‌പൈസ്‌ജെറ്റ് എന്നും കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ അജയ് സിംഗ് പറഞ്ഞു.

Categories: Current Affairs
Tags: Spicejet