വായു മലിനീകരണത്തിന്റെ ദുരിതം അനുഭവിക്കുന്നവര്‍ ദരിദ്രവിഭാഗമെന്നു പഠന റിപ്പോര്‍ട്ട്

വായു മലിനീകരണത്തിന്റെ ദുരിതം അനുഭവിക്കുന്നവര്‍ ദരിദ്രവിഭാഗമെന്നു പഠന റിപ്പോര്‍ട്ട്

ലണ്ടന്‍: യൂറോപ്പിലെ ഏറ്റവും ദരിദ്രവും, കുറഞ്ഞ വിദ്യാഭ്യാസവും, തൊഴിലില്ലാത്തതുമായ പ്രദേശങ്ങള്‍ വായു മലിനീകരണത്തിന്റെ ദുരിതം അനുഭവിക്കുന്നതായി യൂറോപ്യന്‍ എന്‍വയോണ്‍മെന്റ് ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ട്. 2017-ല്‍ യൂറോപ്യന്‍ യൂണിയന്‍ നിഷ്‌കര്‍ഷിച്ച നൈട്രജന്‍ ഡയോക്‌സൈഡ് തോതിനു മുകളില്‍ ലണ്ടനു സമീപമുള്ള ഏറ്റവും ദാരിദ്രമനുഭവിക്കുന്ന പ്രദേശങ്ങളുടെ പകുതിയും എത്തുകയുണ്ടായി. ഗ്രേറ്റര്‍ ലണ്ടന്‍ പ്രദേശത്ത് ദീര്‍ഘകാലമായി മലിനവായു ശ്വസിക്കേണ്ടി വന്ന ഹൃദയാഘാതത്തെ അതിജീവിച്ചവര്‍ക്കു വീണ്ടും ചികിത്സയ്ക്കായി ആശുപത്രിയിലെത്തേണ്ടി വന്നേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. സമാന കണ്ടെത്തലുകള്‍ ഫ്രാന്‍സ്, ജര്‍മനി, മാള്‍ട്ട, നെതര്‍ലാന്‍ഡ്‌സ്, വെയ്ല്‍സ് എന്നിവടങ്ങളിലുണ്ടായി. മലിനീകരണവുമായി ബന്ധപ്പെട്ട് ലണ്ടന്‍ നഗരത്തിലുണ്ടായ അകാല മരണത്തിനെതിരേ പോരാടാന്‍ സര്‍ക്കാരിനു ധാര്‍മികമായ ബാധ്യതയുണ്ടെന്നു ലണ്ടന്‍ ഡെപ്യൂട്ടി മേയര്‍ ഷേര്‍ലി റോഡ്രിഗ്യുസ് പറഞ്ഞു. ലണ്ടനില്‍ ധനികരും ദരിദ്രരരും തമ്മില്‍ വലിയ തോതിലുള്ള അസമത്വമുണ്ട്. ധനികരില്‍ ഭൂരിഭാഗവും കാറുള്ളവരാണ്. ഏറ്റവും ദരിദ്ര വിഭാഗങ്ങള്‍ക്കാവട്ടെ, വായു മലിനീകരണത്തിന്റെ ദൂഷ്യമേറ്റു വാങ്ങേണ്ടിയും വരുന്നു.

Comments

comments

Categories: FK News