ജനുവരിയില്‍ നാനോ കാര്‍ ഉല്‍പ്പാദനവും വില്‍പ്പനയും ഇല്ലായിരുന്നുവെന്ന് കമ്പനി

ജനുവരിയില്‍ നാനോ കാര്‍ ഉല്‍പ്പാദനവും വില്‍പ്പനയും ഇല്ലായിരുന്നുവെന്ന് കമ്പനി

ന്യൂഡെല്‍ഹി: ജനുവരിയില്‍ ടാറ്റ കമ്പനി നാനോ കാര്‍ നിര്‍മിക്കുകയോ വില്‍ക്കുകയോ ചെയ്തില്ലെന്ന് റിപ്പോര്‍ട്ട്. ടാറ്റ നാനോയുടെ ഭാവി സംബന്ധിച്ച് നിരവധി അഭ്യുഹങ്ങള്‍ ഉയരുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

2020 ഏപ്രിലോടെ നാനോ കാറിന്റെ ഉല്‍പ്പാദനവും വില്‍പ്പനയും നിര്‍ത്തുമെന്നുള്ള സൂചനകള്‍ കമ്പനി വൃത്തങ്ങള്‍ തന്നെ നല്‍കിയിരുന്നു. രാജ്യത്ത് വാഹനങ്ങളില്‍ നടപ്പിലാക്കിയിരിക്കുന്ന പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് വാഹനത്തിന് കഴിയില്ല എന്നതിനാലാണ് പിന്‍വാങ്ങലെന്നാണ് കമ്പനിയില്‍ നിന്നുള്ള വിവരം.

ജനുവരിയില്‍ നാനോ കാറിന്റെ ഉല്‍പ്പാദനം നടത്തിയില്ലെന്ന് റെഗുലേറ്ററി ഫയലിംഗിലാണ് കമ്പനി വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 83 യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിച്ച സ്ഥാനത്താണിത്. 2018 ജനുവരിയില്‍ 62 യൂണിറ്റ് നാനോ കാറുകള്‍ വിറ്റിരുന്ന സ്ഥാനത്ത് ഇത്തവണ ഒന്നും വിറ്റില്ലെന്നും ഫയലിംഗ് വ്യക്തമാക്കുന്നു. ഇനി കയറ്റുമതിയുടെ കാര്യമെടുക്കുകയാണെങ്കില്‍ ഈ വര്‍ഷം ജനുവരിയില്‍ അതും സീറോയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജനുവരിയിലും സമാന അവസ്ഥ തന്നെയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരുന്നത്.

Comments

comments

Categories: Auto
Tags: TATA Nano