ഡിജിറ്റല്‍ ലോകത്തെ നിറങ്ങളുടെ കൂട്ടുകാരി

ഡിജിറ്റല്‍ ലോകത്തെ നിറങ്ങളുടെ കൂട്ടുകാരി

കൊച്ചി പാനായിക്കുളം സ്വദേശിനിയായ സെബ സലാം ഭാഗമായായ ഫേസ്ബുക്കിലെ നൂറുദിന ചിത്രരചന ശ്രദ്ധേയമാകുന്നു. നട്ടെല്ലിനെ ബാധിക്കുന്ന ഗുരുതരമായ ജനിതക പ്രശ്‌നം മൂലം കിടപ്പിലായ സെബ ഡിജിറ്റല്‍ വരകളിലൂടെ തന്റെ സ്വപ്നങ്ങളെ കയ്യെത്തിപ്പിടിക്കാനുള്ള ശ്രമത്തിലാണ്

ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുന്നിടത്തല്ല, ആഗ്രഹിക്കുന്ന കാര്യങ്ങള്‍ കയ്യെത്തിപ്പിടിക്കുന്നിടത്താണ് ഒരു വ്യക്തിയുടെ വിജയം. പത്തൊന്‍പത് വയസ്സിനുള്ളില്‍ തന്റെ ജീവിതംകൊണ്ട് കൊച്ചി പാനായിക്കുളം സ്വദേശിനിയായ സെബ സലാം കാണിച്ചുതരുന്ന വലിയ പാഠമാണത്. നട്ടെല്ലിനെ ബാധിക്കുന്ന ജനിതക പ്രശ്‌നത്തെത്തുടര്‍ന്നു കിടപ്പിലായ സെബ ഇന്ന് സമൂഹമാധ്യമങ്ങളിലെ നിര സാന്നിധ്യമാണ്. തനിക്ക് ചുറ്റുമുള്ള കാഴ്ചകളെ ഡിജിറ്റല്‍ കാന്‍വാസിലേക്ക് പകര്‍ത്തി വിധി തനിക്ക് നിഷേധിച്ച നേട്ടങ്ങളെ കയ്യെത്തിപ്പിടിക്കുകയാണ് സെബ.

പൂര്‍ണ ആരോഗ്യമുള്ള ഒരു കുഞ്ഞായിട്ടായിരുന്നു സഭയുടെ ജനനം. എന്നാല്‍ നട്ടെല്ലിലെ പ്രശ്‌നങ്ങള്‍ ഒന്നാം വയസ്സില്‍ മെല്ലെ തലപൊക്കി തുടങ്ങി. ശരീരം തളര്‍ന്നു പോകുന്നതായി മനസിലാക്കിയ മാതാപിതാകകള്‍ ഉടനടി വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ഫലമുണ്ടായില്ല. ജന്മനാ നട്ടെല്ലിനെ ബാധിച്ച പ്രശ്‌നമാണ് സെബയെ തളര്‍ത്തിയത് എന്ന് ഡോക്റ്റര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് ഒന്നര വയസ്സോടെ സെബയുടെ അരയ്ക്ക് കീഴ്‌പോട്ടുള്ള ഭാഗം പൂര്‍ണമായി തളര്‍ന്നു. പേശികള്‍ക്ക് ബലമില്ലാതായി.

എന്നിരുന്നാലും മകളെ സ്‌കൂളില്‍ വിട്ടു പഠിപ്പിക്കാനായിരുന്നു സെബയുടെ മാതാപിതാകകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി അല്‍വിദാ പബ്ലിക് സ്‌കൂളില്‍ ചേര്‍ത്തു. വീല്‍ചെയറില്‍ ഇരുത്തി സ്‌കൂളില്‍ എത്തിച്ചിരുന്നത് ഉമ്മ ഷാബിരയായിരുന്നു. പഠിക്കാന്‍ ഏറെ മിടുക്കിയായിരുന്നു സെബ. വീല്‍ ചെയറില്‍ ഇരുന്നുകൊണ്ട് തന്നെ വിവിധ മത്സരങ്ങളില്‍ സെബ പങ്കെടുത്തു. വരയോടുള്ള താല്‍പര്യം ആദ്യമായി മനസിലാക്കിയത് അപ്പോഴാണ്. അതുപ്രകാരം സെബക്ക് വരക്കുന്നതിനായി പെയിന്റും കാന്‍വാസുമെല്ലാം തയ്യാറാക്കി നല്‍കി. പത്താം ക്ലാസില്‍ എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയാണ് സെബ വിജയിച്ചത്.

തുടര്‍ന്ന് പത്രണ്ടാം കഌസിലും ആ വിജയം ആവര്‍ത്തിച്ചു. കൈകള്‍ക്ക് ബലക്ഷയം ഉള്ളതിനാല്‍ സഹായിയെ വച്ചാണ് പരീക്ഷയെഴുതിയത്. 94 % മാര്‍ക്കോടെയാണ് സെബ പ്ലസ് റ്റു കടന്നത്. തുടര്‍ന്ന് ബികോമിന് ചേരണമെന്ന ആഗ്രഹം സെബ പറഞ്ഞപ്പോള്‍ ഉമ്മ ഷാബിറയും ഉപ്പ അബ്ദുല്‍ സലാമും സെന്റ് സേവ്യേയേഴ്‌സ് കോളെജില്‍ ചേര്‍ത്തു. എന്നാല്‍ അടിക്കടിയെത്തുന്ന ന്യുമോണിയ , പണി എന്നിവ സെബയെ തളര്‍ത്തി. വാഹനത്തില്‍ ഏറെ സഞ്ചരിച്ച് ക്ലാസിനായി കോളെജില്‍ എത്തുക എന്നത് ശ്രമകരമായ വന്നതോടെ ബികോം എന്ന ആഗ്രഹം ഉപേക്ഷിച്ചു.

അതോടു കൂടിയാണ് സെബ സലാം വരകളുടെ ലോകത്ത് വീണ്ടും സജീവമാകുന്നത്. എന്നാല്‍ കാന്‍വാസില്‍ ബ്രഷും പെയിന്റും ഉപയോഗിച്ച് വരക്കുന്നത് ശാരീരികമായി ശ്രമകരമായപ്പോള്‍ സെബ ഡിജിറ്റല്‍ വരകളിലേക്ക് തിരിഞ്ഞു. ഇപ്പോള്‍ പൂര്‍ണമായും കിടക്കയിലാണെങ്കിലും തന്റെ ചിത്രങ്ങളിലൂടെ സമൂഹമധ്യത്തില്‍ സാന്നിധ്യമറിയിക്കുകയാണ് സെബ സലാം. അതിന്റെ ഭാഗമായാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ നൂറുദിന വരകള്‍ എന്ന ചലഞ്ചില്‍ സെബയും പങ്കെടുക്കാന്‍ തുറക്കുന്നത്. നൂറുദിനങ്ങള്‍ നൂറു ചിത്രങ്ങള്‍ എന്ന നിലക്ക് ആരംഭിച്ച ചിത്ര രചന 5 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും ഈ കൊച്ചുമിടുക്കിയെത്തേടി അനുമോദനങ്ങള്‍ എത്തിത്തുടങ്ങി.

തനിക്ക് ചുറ്റുമുള്ള കാഴ്ചകളും തന്റെ ചിന്തകളുമാണ് സെബ വരക്കുന്നത്. ഡിജിറ്റലില്‍ താന്‍ വരച്ച ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ചിത്രപ്രദര്‍ശനം എന്നതാണ് സെബയുടെ ലക്ഷ്യം.

Comments

comments

Categories: Motivation, Top Stories