വ്യാപാരയുദ്ധം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് യുഎന്‍

വ്യാപാരയുദ്ധം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് യുഎന്‍

സമവായ ചര്‍ച്ചകള്‍ ഫലിച്ചില്ലെങ്കില്‍ മാര്‍ച്ച് ഒന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് യുഎസ് പദ്ധതിയിട്ടിരിക്കുന്നു

ജനീവ: യുഎസ്-ചൈന വ്യാപാര യുദ്ധം നീണ്ടുപോയാല്‍ ആഗോളതലത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന മുന്നറിപ്പുമായി ഐക്യരാഷ്ട്ര സഭയുടെ വാണിജ്യ ഏജന്‍സി. അടുത്ത മാസം മുതല്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ നികുതി വീണ്ടും ഉയര്‍ത്താനുള്ള അമേരിക്കയുടെ നീക്കം യാഥാര്‍ഥ്യമായാല്‍ അന്താരാഷ്ട്ര വ്യാപാരത്തെ തന്നെ അത് പ്രതികൂലമായി ബാധിക്കുമെന്നും ചെറുതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ രാജ്യങ്ങള്‍ ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഏറെ ബുദ്ധിമുട്ടുമെന്നുമാണ് യുഎന്‍ കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ മുന്നറിപ്പ്. ഏഷ്യന്‍ രാജ്യങ്ങളാകും സംരക്ഷണവാദത്തിന്റെ പ്രധാന ഇരകളാകുന്നത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ഉല്‍പ്പാദകര്‍ക്ക് വലിയ തോതില്‍ നഷ്ടമുണ്ടാകും. ഈ മേഖലയില്‍ നിന്നുള്ള കയറ്റുമതിയില്‍ 160 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടാകുമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.

വാണിജ്യ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ഇരു രാജ്യങ്ങളും പരസ്പരം ഇറക്കുമതി തീരുവ ചുമത്തുന്നത് വലിയ തോതില്‍ വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ ഡിസംബറില്‍ പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ക്ക് കളമൊരുക്കികൊണ്ട് 90 ദിവസത്തേക്ക് പുതിയ തീരുവകള്‍ പ്രഖ്യാപിക്കുന്നത് ഇരുരാജ്യങ്ങളും മാറ്റി വെച്ചിരുന്നു. മാര്‍ച്ച് ഒന്നാണ് വാണിജ്യ കരാറിലേര്‍പ്പെടേണ്ട അവസാന തിയതി. കരാര്‍ സാധ്യമാകാത്ത പക്ഷം ചൈനീസ് ചരക്കുകള്‍ക്ക് നിലവില്‍ ചുമതിയിരിക്കുന്ന പത്ത് ശതമാനം തീരുവ 25 ശതമാനമായി വര്‍ധിപ്പിക്കുമെന്നാണ് യുഎസ് പ്രഖ്യാപിച്ചിരിക്കുന്നത്.

Comments

comments

Categories: FK News
Tags: trade war