പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലാഭം 7 ശതമാനം വര്‍ധിച്ചു

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലാഭം 7 ശതമാനം വര്‍ധിച്ചു

ന്യൂഡെല്‍ഹി:പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ (പിഎന്‍ബി) മൂന്നാം പാദ ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 7.12 ശതമാനം വര്‍ധിച്ച് 246.51 കോടി രൂപയായി. മുന്‍ വര്‍ഷം ഡിസംബര്‍ പാദത്തില്‍ 230.11 കോടി രൂപയായിരുന്നു ലാഭമായി ബാങ്ക് രേഖപ്പെടുത്തിയിരുന്നത്.

അറ്റ പലിശ വരുമാനം (എന്‍ഐഐ) 4289 കോടി രൂപയായി മാറി. മൊത്തം നിഷ്‌ക്രിയാസ്തികള്‍ സെപ്റ്റംബര്‍ പാദത്തിലെ 17.16 ശതമാനത്തില്‍ നിന്ന് ഡിസംബര്‍ പാദത്തില്‍ 16.33 ശതമാനമായി മാറി. മുന്‍ വര്‍ഷം ഡിസംബര്‍ പാദത്തില്‍ 12.11 ശതമാനമായിരുന്നു കമ്പനിയുടെ എന്‍പിഎ.

പ്രൊവിഷന്‍ ഇനത്തില്‍ 2753.84 കോടി രൂപയാണ് ബാങ്ക് ഈ പാദത്തില്‍ മാറ്റിവെച്ചത്. സെപ്റ്റംബര്‍ പാദത്തിലിത് 9757.90 കോടി രൂപയും മുന്‍ വര്‍ഷം ഡിസംബര്‍ പാദത്തില്‍ ഇത് 4466.68 കോടി രൂപയുമായിരുന്നു.

Comments

comments

Categories: Business & Economy