ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ആവശ്യകത രണ്ട് ശതമാനം കുറഞ്ഞു, വില ഉയര്‍ന്നു

ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ആവശ്യകത രണ്ട് ശതമാനം കുറഞ്ഞു, വില ഉയര്‍ന്നു

മുന്‍വര്‍ഷത്തേക്കാള്‍ വിലയില്‍ അഞ്ച് ശതമാനം വര്‍ധന

കൊച്ചി: ഡിസംബറില്‍ അവസാനിച്ച നാലാം പാദത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് മുന്‍വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ട് ശതമാനം കുറഞ്ഞു. മുന്‍വര്‍ഷം നാലാം പാദത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത 242 ടണ്‍ ആയിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ 236.5 ടണ്‍ ആയി കുറഞ്ഞു. അതേസമയം വിലയുടെ കാര്യത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ആഭരണങ്ങളുടെ കാര്യത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ ഒരു ശതമാനം വര്‍ധനയും രേഖപ്പെടുത്തി.

നാലാം പാദത്തില്‍ ആകെ 182.4 ടണ്‍ സ്വര്‍ണാഭരണങ്ങളുടെ ആവശ്യകതയാണുണ്ടായത്. നിക്ഷേപത്തിനായുള്ള സ്വര്‍ണത്തിന്റെ ആവശ്യകത 59.6 ടണ്‍ ആയിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തെ കാലയളവില്‍ ഇന്ത്യയിലെ സ്വര്‍ണത്തിന്റെ ആകെ ഡിമാന്‍ഡ് 760.4 ടണ്‍ ആയിരുന്നു. മുന്‍വര്‍ഷം ഇത് 771.2 ടണ്‍ ആയിരുന്നു. അതേസമയം, ആഗോളതലത്തില്‍ കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 4345.1 ടണ്‍ ആയി വര്‍ധിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ശരാശരി 4345.5 ടണ്‍ ആയിരുന്നു. 2017-ല്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 4159.9 ടണ്‍ ആയിരുന്നു.

Comments

comments

Categories: Business & Economy
Tags: gold