29 ബ്യൂട്ടി കാമറ ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്നും ഒഴിവാക്കി ഗൂഗിള്‍

29 ബ്യൂട്ടി കാമറ ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്നും ഒഴിവാക്കി ഗൂഗിള്‍

ഇന്ത്യയില്‍ വന്‍തോതില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട 29 ബ്യൂട്ടി കാമറ ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ ഒഴിവാക്കി. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതിനാലാണ് ഈ തിരുമാനം.ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുക ,പോണ്‍ കണ്ടെന്റ് ഫോര്‍വേഡ് ചെയ്യുക എന്നിങ്ങനെയായിരുന്നു ഈ ആപ്പുകളുടെ പ്രവര്‍ത്തനരീതി.

ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ഒരാള്‍ക്ക് ഇവയുടെ പ്രവര്‍ത്തനം വേഗത്തില്‍ മനസിലാക്കാന്‍ സാധിക്കില്ല. ആപ്പ് നിരവധി സ്‌ക്രീന്‍ ആഡുകള്‍ യൂസറിന് ഫോര്‍വേഡ് ചെയ്യും. ഈ പരസ്യങ്ങള്‍ ക്ലിക്ക് ചെയ്താല്‍ ഒരു ഓണ്‍ലൈന്‍ പോര്‍ണോഗ്രഫി പ്ലേയര്‍ ഡൗണ്‍ലോഡ് ആകും മറ്റു ചില ആപ്പുകള്‍ ഓപ്പണാക്കുന്നത് വഴി ഉപയോക്താവിനെ ഫിഷിംഗ് വെബ്‌സൈറ്റുകളിലേക്ക് നയിക്കും. ഇത് അവരുടെ ഫോണ്‍ നമ്പര്‍, അഡ്രസ് തുടങ്ങിയ വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെടുന്ന സൈറ്റുകളാണിത്.

ഇതേ തുടര്‍ന്നാണ് ഗൂഗിള്‍ ഈ ആപ്പുകളെ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തത്.

Comments

comments

Categories: Tech