പതിറ്റാണ്ടുകളുടെ വിസകനത്തിന് അടിത്തറയിടുന്ന ബജറ്റ്

പതിറ്റാണ്ടുകളുടെ വിസകനത്തിന് അടിത്തറയിടുന്ന ബജറ്റ്

കഴിഞ്ഞയാഴ്ച മോദി സര്‍ക്കാര്‍ പാര്‍ലമെന്റിലവതരിപ്പിച്ച ബജറ്റ് പുതിയ ഇന്ത്യയുടെ സൃഷ്ടിക്ക് എപ്രകാരം അടിത്തറയിടുന്നെന്ന് ചൂണ്ടിക്കാട്ടുന്ന ലേഖനം. നികുതിദായകരെ പിഴിഞ്ഞു ജീവിക്കുന്ന വംശ പാരമ്പര്യ രാഷ്ട്രീയത്തിന്റെ കാലം അവസാനിച്ചെന്നും ജനങ്ങളുടെ ഉത്തമമായ ഭാവിയെക്കരുതി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന ഭരണാധികാരിയുടെ കാലമാണിതെന്നും രാജ്യസഭാ എംപി കൂടിയായ ലേഖകന്‍ പറയുന്നു. കര്‍ഷകര്‍ക്കും മധ്യ വര്‍ഗ ജനതക്കും അസംഘടിത തൊഴിലാളികള്‍ക്കും ഒരുപോലെ നീതി നല്‍കിയ ബജറ്റാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു

ഇന്ത്യയെ പരിവര്‍ത്തിതമാക്കാനും പതിറ്റാണ്ടുകളുടെ അഴിമതി, ദുര്‍ഭരണം, നയപരമായ പക്ഷാഘാതം എന്നിവയില്‍ നിന്ന് രാഷ്ട്രത്തെ സ്വതന്ത്രമാക്കാനുമുള്ള സ്പഷ്ടമായ ജനവിധിയാണ് 2014 ല്‍ ഉണ്ടായത്. എല്ലാ ഇന്ത്യക്കാര്‍ക്കും അവന്റെ അല്ലെങ്കില്‍ അവളുടെ അഭിലാഷങ്ങള്‍ സഫലീകരിക്കാന്‍ അവസരമുള്ള സമൃദ്ധമായ പുതിയ ഭാരതത്തിലേക്കുള്ള പരിവര്‍ത്തനത്തെ കണ്ടുമുട്ടാന്‍ ഉറപ്പിച്ച് ഇതേപാതയില്‍ 2019 ലും ജനങ്ങള്‍ സഞ്ചരിക്കുകയും വോട്ട് ചെയ്യുകയും ചെയ്യും.

2014 ലെ പ്രതീക്ഷകള്‍ മങ്ങിയ ആ ഇരുണ്ട ദിനങ്ങളില്‍ നിന്ന് സമ്പദ് വ്യവസ്ഥ ഏറെ മുന്നോട്ട് സഞ്ചരിച്ചിരിക്കുന്നു. 2014 ല്‍ അധികാരമൊഴിഞ്ഞ യുപിഎ സര്‍ക്കാര്‍, തകര്‍ന്നടിഞ്ഞ ഒരു സമ്പദ് വ്യവസ്ഥയെയാണ് ഇവിടെ അവശേഷിപ്പിച്ചിരുന്നത്. തുടര്‍ച്ചയായ 12 പാദങ്ങളില്‍ ജിഡിപിയിലുണ്ടായ ഇടിവ്, നീണ്ട 24 പാദങ്ങളിലെ പണപ്പെരുപ്പ വര്‍ധന, 400 ബില്യണ്‍ ഡോളറിന്റെ റെക്കോഡ് കറന്റ് എക്കൗണ്ട് കമ്മി, ധനപരമായ ദുര്‍നടപ്പ്, ഇടിഞ്ഞുകൊണ്ടിരിുന്ന മൂലധന ശേഖരണം, വിദേശ നിക്ഷേപകരുടെ പലായനം, അഴിമതിയുടെ കുത്തൊഴുക്കില്‍ ഇടിഞ്ഞ നിക്ഷേപന ആത്മവിശ്വാസം, രാഷ്ട്രീയ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വായ്പകള്‍ നല്‍കാന്‍ വര്‍ഷങ്ങളോളം നിര്‍ബന്ധിതമായത് മൂലം തകര്‍ന്ന ബാങ്കിംഗ് സംവിധാനം, ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് സൃഷ്ടിക്കപ്പെട്ടതിന്റെ പത്തില്‍ ഒന്ന് മാത്രം തൊഴിലുകള്‍, തൊഴില്‍ സൃഷ്ടിയുടെ അകമ്പടിയില്ലാത്ത വളര്‍ച്ചയിലേക്ക് നയിച്ച സാമ്പത്തിക മാതൃക, ദുഷിച്ച തോതിലുള്ള ചങ്ങാത്ത മുതലാളിത്തം, കറന്‍സിയിലും ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളിലും അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥ, തന്‍മൂലം വര്‍ധിച്ച ആസ്തി വില, ഒട്ടും പ്രവര്‍ത്തനക്ഷമമല്ലാത്ത ഭരണം എന്നിവ യുപിഎ ഭരണത്തിന്റെ മുഖമുദ്രകളായിരുന്നു. ഈ പട്ടിക ഇനിയും നീളും. നിലവാരത്തിന്റെ കാര്യത്തിലായാലും അളവു തൂക്കങ്ങളുടെ കാര്യത്തിലായാലും 2014 ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഭയാനകമായ വീഴ്ചയുടെ തുമ്പത്തായിരുന്നു.

ഇതിനെല്ലാമുത്തരവാദി യുപിഎ സര്‍ക്കാര്‍ ആയിരുന്നെന്ന വസ്തുത അത്ര എളുപ്പത്തിലൊന്നും ജനങ്ങളുടെ ഓര്‍മയില്‍ നിന്ന് മായ്ച്ചുകളയാനാവില്ല. എന്നാല്‍ 2019 ലേക്ക് എത്തുമ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്ര പുരോഗതി നിര്‍ണയിക്കുന്ന പ്രധാനപ്പെട്ട സൂചികകളെല്ലാം ഏഴു ശതമാനത്തിലധികം വളര്‍ച്ച കൈവരിച്ചുകൊണ്ട് രാജ്യം സ്ഥിരതയാര്‍ന്ന സമ്പദ് വ്യവസ്ഥയായി മാറുകയാണെന്നാണ് വ്യക്തമാക്കുന്നത്. പണപ്പെരുപ്പവും ധനകമ്മിയും കുറയ്ക്കാനും ഇന്ത്യയിലേക്ക് മുന്‍കാലങ്ങളിലേക്കാള്‍ കൂടുതലായി നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കാനും ഇക്കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് മോദി സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. അഴിമതിയില്‍ മുങ്ങികുളിച്ച പഴയ സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായി അഴിമതി വിമുക്തമായ, നിശ്ചയ ദാര്‍ഢ്യമുള്ള, കഠിനാധ്വാനം ചെയ്യുന്ന ഒരു ഭരണകൂടമാകാന്‍ എന്‍ഡിഎ സര്‍ക്കാരിന് സാധിച്ചുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

രാജ്യത്തെ കര്‍ഷകര്‍ക്കും മധ്യവര്‍ഗത്തിനും അസംഘടിത മേഖലയ്ക്കും വലിയ തോതില്‍ സഹായം ലഭിക്കാനുതകുന്നതാണ് ഇടക്കാല കേന്ദ്ര ബജറ്റ്. സര്‍ക്കാര്‍ ദരിദ്രരായ ജനങ്ങള്‍ക്കുവേണ്ടിയും മറ്റ് മേഖലകള്‍ക്കുവേണ്ടിയും ചെലവഴിക്കുന്ന തുകയുടെ അധിക ഭാരം താങ്ങുന്നത് രാജ്യത്തെ മധ്യവര്‍ഗമാണ്. ഇതിനുള്ള സര്‍ക്കാരിന്റെ അംഗീകാരമാണ് സര്‍ക്കാരിന്റെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍. കുറഞ്ഞ നികുതി നിരക്കിലേക്കും രാജ്യത്തെ കൂടുതല്‍ പൗരന്‍മാരില്‍ നികുതി അനുകൂല നിലപാട് വളര്‍ത്താനുമുള്ള സര്‍ക്കാര്‍ മാര്‍ഗരേഖയിലെ മറ്റൊരു ചുവടുവെപ്പാണ് ബജറ്റില്‍ കണ്ടത്.

ഉയര്‍ന്ന വളര്‍ച്ച കൈവരിക്കുന്ന മത്സരക്ഷമവും കാര്യക്ഷമവും സുതാര്യവുമായ സമ്പദ് വ്യവസ്ഥ ലക്ഷ്യമിട്ട് 2014 ല്‍ മോദി സര്‍ക്കാര്‍ തയാറാക്കിയ മാര്‍ഗരേഖയുടെ വ്യക്തമായ തുടര്‍ച്ചയാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ഇടക്കാല ബജറ്റ്. ഒരു ദിവസം പോലും അധ്വാനിക്കാതെ നികുതിദായകരെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന വക്രബുദ്ധികളായ കുടുംബ രാഷ്ട്രീയക്കാരല്ല, മറിച്ച് ദാരിദ്രം എന്താണെന്ന് അനുഭവിച്ചറിയുകയും പ്രതിസന്ധികളെ അതിജീവിക്കുകയും എല്ലാ ഇന്ത്യാക്കാര്‍ക്കും സമ്പന്നമായ ഭാവി നല്‍കാന്‍ തീരുമാനിച്ചുറപ്പിക്കുകയും ചെയ്തവരാണ് സന്തുലിതവും ഐശ്വര്യസമ്പൂര്‍ണമായ പുതിയൊരിന്ത്യയെ പടുത്തുടര്‍ത്തുക.

(ബിജെപി എംപിയാണ് ലേഖകന്‍. @rajeev_mp എന്ന ട്വിറ്റര്‍ ഐഡിയില്‍ അദ്ദേഹത്തെ ബന്ധപ്പെടാം)

  • ബജറ്റ് 2019 – ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നരേന്ദ്ര മോദി സര്‍ക്കാര്‍ പുനര്‍നിര്‍മിച്ച അഞ്ച് വര്‍ഷങ്ങളുടെ അടയാളപ്പെടുത്തല്‍
  • ഉറച്ച നേതൃത്വം, സത്യസന്ധമായ ഉദ്ദേശ്യങ്ങള്‍, വ്യക്തമായ നയങ്ങള്‍, പതറാത്ത ആത്മസമര്‍പ്പണം
  • അഞ്ച് വര്‍ഷത്തെ ഭരണം ഇല്ലാ ഇന്ത്യക്കാരുടെയും ജീവിതത്തെ സ്പര്‍ശിച്ചെന്ന് ഉറപ്പുവരുത്തി
  • ദരിദ്രരായ ജനങ്ങള്‍ക്കുവേണ്ടിയും മറ്റ് മേഖലകള്‍ക്കുവേണ്ടിയും ചെലവഴിക്കുന്ന തുകയുടെ അധിക ഭാരം താങ്ങുന്ന മധ്യവര്‍ഗത്തെ സര്‍ക്കാര്‍ അംഗീകരിച്ചു

Comments

comments

Categories: FK Special, Slider