ബാഗ്ദാദില്‍ റൊറ്റാനയുടെ ഫൈവ്-സ്റ്റാര്‍ ഹോട്ടല്‍

ബാഗ്ദാദില്‍ റൊറ്റാനയുടെ ഫൈവ്-സ്റ്റാര്‍ ഹോട്ടല്‍

284 റൂമുകളാണ് ബാബിലോണ്‍ റൊറ്റാന ബാഗ്ദാദിലുണ്ടാകുക. ഇതോടുകൂടി ഗ്രൂപ്പിന് ഇറഖില്‍ മൂന്ന് ഹോട്ടലുകളാകും

ബാഗ്ദാദ്: യുഎഇ കേന്ദ്രമാക്കിയ പ്രമുഖ ഹോസ്പിറ്റാലിറ്റി കമ്പനി റൊറ്റാന ബാഗ്ദാദില്‍ പുതിയ ഹോട്ടല്‍ തുറക്കുന്നു. 284 റൂമുകളാണ് ബാബിലോണ്‍ റൊറ്റാന ബാഗ്ദാദ് എന്ന് പേരിട്ടിരിക്കുന്ന ഹോട്ടലിലുണ്ടാകുക. ഇതോടുകൂടി ഇറഖില്‍ മൂന്ന് ഹോട്ടലുകളാകും റൊറ്റാന പ്രവര്‍ത്തിപ്പിക്കുക.

പുതിയ പദ്ധതിക്കായി അല്‍ ഇബാ കമ്പനിയുമായി റൊറ്റാന കരാറില്‍ ഒപ്പിട്ടു. പ്രശസ്തമായ ബാബിലോണ്‍ ഹോട്ടലാണ് റൊറ്റാന നിയന്ത്രണം ഏറ്റെടുക്കുന്നതോടെ ബാബിലോണ്‍ റൊറ്റാന ബാഗ്ദാദ് ആയി മാറുന്നത്. പിരമിഡ് ഡിസൈനിലുള്ള പ്രശസ്തമായ ഹോട്ടലാണിത്. ബാഗ്ദാദ് സ്‌കൈലൈനും ടൈഗ്രിസ് നദിയുമെല്ലാം ഹോട്ടലില്‍ നിന്നും കാണാം.

മാനേജ്‌മെന്റ് മാറിയതോടെ ഹോട്ടല്‍ നവീകരണത്തിന് ശേഷമായിരിക്കും ഉപഭോക്താക്കളിലേക്ക് എത്തുകയെന്നത് അല്‍ ഇബാ കമ്പനി ചെയര്‍മാന്‍ ഇമദ് അല്‍ യസ്രി പറഞ്ഞു.

തങ്ങളുടെ അതിഥികള്‍ക്കും ജീവനക്കാര്‍ക്കും ഓഹരിയുടമകള്‍ക്കുമെല്ലാം വളരെ ആകര്‍ഷകമായ ഒരു പാക്കേജായിരിക്കും റൊറ്റാന നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിസിനസ് വളര്‍ച്ചയ്ക്ക് ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷയെന്നും ഇമദ് അല്‍ യസ്രി വ്യക്തമാക്കി.

ഹോസ്പിറ്റാലിറ്റി നിക്ഷേപത്തിന് ആകര്‍ഷക വിപണിയായി ഇറാഖി തലസ്ഥാനം മാറിക്കൊണ്ടിരിക്കുകയാണെന്ന് റൊറ്റാനയുടെ ആക്റ്റിംഗ് സിഇഒ ഗയ് ഹച്ചിന്‍സണ്‍ പറഞ്ഞു. ഇര്‍ബില്‍ റൊറ്റാന, ഇര്‍ബില്‍ അര്‍ജാന്‍ ബൈ റൊറ്റാന, കര്‍ബല റയ്ഹാന്‍ ബൈ റൊറ്റാന തുടങ്ങിയവയാണ് ഇറാഖില്‍ കമ്പനി പ്രവര്‍ത്തിപ്പിക്കുന്ന മറ്റ് ഹോട്ടലുകള്‍.

Comments

comments

Categories: Arabia