ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് 200 കോടി ക്ലബ്ബില്‍

ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് 200 കോടി ക്ലബ്ബില്‍

നവാഗതനായ ആദിത്യ ധര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് 200 കോടി ക്ലബ്ബില്‍ ഇടം നേടി.

ജമ്മു കാശ്മീരിലെ ഉറിയില്‍ സൈനിക ക്യാംപിനു നേരെ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി ഒരുക്കിയ സിനിമയില്‍ വിക്കി കൗശലും യാമി ഗൗതമും മുഖ്യ വേഷത്തില്‍ എത്തിയത്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.

10 ദിവസം കൊണ്ടായിരുന്നു ഉറി 100 കോടി ക്ലബില്‍ എത്തിയിരുന്നത്. ആര്‍എസ് വിപി മൂവീസിന്റെ ബാനറില്‍ റോണി സ്‌ക്രുവാല ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. 25 കോടി മുതല്‍ മുടക്കിലാണ് സിനിമ നിര്‍മ്മിച്ചത്. ജനുവരി 11നായിരുന്നു ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് റിലീസ് ചെയ്തത്.

Comments

comments

Categories: Movies