അപകട സാധ്യതാ മേഖലകളില്‍ ജിപിഎസ് അധിഷ്ഠിത വാഹന നിരീക്ഷണം നടത്തുമെന്ന് മുഖ്യമന്ത്രി

അപകട സാധ്യതാ മേഖലകളില്‍ ജിപിഎസ് അധിഷ്ഠിത വാഹന നിരീക്ഷണം നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം; ദേശീയ, സംസ്ഥാന പാതകളിലെ അപകട സാധ്യതാ മേഖലകളില്‍ ജിപിഎസ് അധിഷ്ഠിത വാഹന നിരീക്ഷണ സംവിധാനത്തിന് ഉടന്‍ തുടക്കം കുറിയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്ക് ഈ മാസം 20 ന് തുടക്കമാകും.

സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് 24 മണിക്കൂര്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തുന്നത്. 2020 ഓടെ റോഡ് അപകടങ്ങള്‍ പകുതിയായി കുറയ്ക്കുകയാണ് ലക്ഷ്യം. ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പരിശോധനയും ശക്തിപ്പെടുത്തും.

വാഹനങ്ങളുടെ മത്സരയോട്ടം, ബൈക്ക് റേസ്, പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിക്കുന്നത് എന്നിവയെല്ലാം ഗൗരവമായി പരിശോധിക്കും. റോഡ് നന്നാക്കിയാല്‍ അപകടം കുറയുമെന്നത് തെറ്റാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

അപകട സാധ്യതാ മേഖലകളില്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തേണ്ടതുണ്ട്. അപകടത്തില്‍പെട്ട് റോഡില്‍ കിടക്കുന്നയാളെ കണ്ടില്ലെന്ന് നടിച്ചു പോകുന്ന സ്ഥിതിയുണ്ട്. പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത നടപടിയാണിത്. അപകടത്തില്‍പെട്ട് കിടക്കുന്നയാളെ ആശുപത്രിയിലെത്തിക്കുമ്പോഴും സൂക്ഷ്മത പാലിക്കണം. ശരിയായ രീതിയിലല്ല എടുക്കുന്നതെങ്കില്‍ ശാരീരിക വൈകല്യം സംഭവിക്കാനിടയുണ്ട്. റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ സമൂഹത്തിന്റെ കൂട്ടായ പരിശ്രമം ആവശ്യമാണ്. അമിത വേഗതയും അശ്രദ്ധയും മൂലമാണ് 90 ശതമാനം അപകടങ്ങളും സംഭവിക്കുന്നതെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Comments

comments

Categories: Current Affairs