5ജി സേവനത്തിലും വിപ്ലവം സൃഷ്ടിക്കാന്‍ തയാറെടുത്ത് ജിയോ

5ജി സേവനത്തിലും വിപ്ലവം സൃഷ്ടിക്കാന്‍ തയാറെടുത്ത് ജിയോ

മുംബൈ: 5ജി യുഗത്തിലേക്ക് ചുവടുറപ്പിക്കാന്‍ രാജ്യം തയാറെടുത്ത് കൊണ്ടിരിക്കുകയാണ്.രാജ്യത്ത് ആദ്യമായി 5ജി സേവനം കൊണ്ടുവരുന്നതിനുള്ള മത്സരത്തിലാണ് ടെലികോം കമ്പനികള്‍. 5ജി സേവനം ഉടന്‍ ലഭ്യമാക്കുമെന്ന് ജിയോ അറിയിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

രാജ്യത്തെ ടെലികോം രംഗത്ത് വന്‍ വിപ്ലവം സൃഷ്ടിച്ച ജിയോ 5ജി ഫോണുകളും 5ജി നെറ്റ്‌വര്‍ക്കും അടുത്ത വര്‍ഷം ഏപ്രിലോടെ കൊണ്ടു വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 5ജി ഫോണ്‍ നിര്‍മിക്കാനായി ജിയോ മുന്‍നിര കമ്പനികളുമായി ചര്‍ച്ച നടത്തി വരികയാണ്.5ജി നടപ്പിലാക്കാന്‍ പുതിയ ഫൈബര്‍ കേബിളുകളും അനുബന്ധ ഉപകരണങ്ങളും ജിയോ തയ്യാറാക്കി കഴിഞ്ഞു.

ദിവസവും 8,000 മുതല്‍ 10,000 ടവറുകള്‍ വരെയാണ് ജിയോ പുതിയതായി സ്ഥാപിക്കുന്നത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ടവറുകളെല്ലാ വേണമെങ്കില്‍ 5ജിയിലും പ്രവര്‍ത്തിക്കാന്‍ കേവലം ഒരു സോഫ്റ്റ്‌വെയറിന്റെ സഹായം മതിയെന്നാണ് അറിയുന്നത്. ഏകദേശം 27 കോടി ഉപയോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ അത്യാധുനിക സംവിധാനങ്ങളുള്ള ടവറുകളാണ് ജിയോ സ്ഥാപിക്കുവാനായി പോകുന്നത്.

ഈ വര്‍ഷം ജൂലൈയിലാണ് 5ജി സ്‌പെക്ട്രം ലേലം നടക്കുവാന്‍ പോകുന്നത്. രാജ്യത്തെ എല്ലാ മേഖലകളിലേക്കും വേണ്ട സ്‌പെക്ട്രം ജിയോ ലേലം വിളിച്ചു സ്വന്തമാക്കുമെന്നാണ് വ്യവസായ നിരീക്ഷകര്‍ പറയുന്നത്.

Comments

comments

Categories: Business & Economy
Tags: 5G, Reliance Jio