ആര്‍ബിഐയുടെ പണനയ അവലോകന യോഗം ഫെബ്രുവരി 5-7 വരെ

ആര്‍ബിഐയുടെ പണനയ അവലോകന യോഗം ഫെബ്രുവരി 5-7 വരെ

മുംബൈ: ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതല ഏറ്റെടുത്തശേഷം അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലുള്ള ആദ്യ പണനയ അവലോകന യോഗം ഫെബ്രുവരി അഞ്ച് മുതല്‍ ഏഴ് വരെ നടക്കും. 2018 ഡിസംബറിലാണ് ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റത്.

ഇടക്കാല ബജറ്റിന് ശേഷമുളള റിസര്‍വ് ബാങ്കിന്റെ ആദ്യ പണനയ അവലോകന യോഗമാണിത്. യോഗത്തില്‍ റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ നിരക്ക് വീണ്ടും ബാരലിന് 60 ഡോളറിന് മുകളില്‍ തുടരുന്നതിനാല്‍ വരുന്ന പണനയ അവലോകന യോഗത്തിലും റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ അഞ്ച് മാസമായി ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലുളള റീട്ടെയ്ല്‍ പണപ്പെരുപ്പം നാല് ശതമാനത്തിലും താഴെയാണെന്നത് നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചേക്കുമെന്നും വിലയിരുത്തലുണ്ട്.

Comments

comments

Categories: Business & Economy