അഴിമതി എന്ന പാപം ചെയ്യരുതെന്ന് അമ്മ പറഞ്ഞിരുന്നുവെന്ന് പ്രധാനമന്ത്രി

അഴിമതി എന്ന പാപം ചെയ്യരുതെന്ന് അമ്മ പറഞ്ഞിരുന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ജീവിതത്തില്‍ ഒരിക്കലും അഴിമതി നടത്തില്ലെന്ന് അമ്മക്ക് വാക്ക് കൊടുത്തിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരിക്കലും ആ പാപം ചെയ്യരുതെന്ന് അമ്മ തന്നോടു പറഞ്ഞിരുന്നുവെന്നും മോദി പറഞ്ഞു. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.അഭിമുഖത്തിന്റെ നാലാമത് ഭാഗമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

”നീ എന്തു ചെയ്യുന്നു എന്നെനിക്ക് മനസ്സിലാകില്ല. പക്ഷേ അഴിമതി ഒരിക്കലും നടത്തില്ലെന്ന് എനിക്ക് വാക്ക് നല്‍കണം. ഒരിക്കലും ആ പാപം ചെയ്യരുത്”-അമ്മ പറഞ്ഞതായി മോദി പറയുന്നു. താന്‍ പ്രധാനമന്ത്രിയായതിനേക്കാള്‍ അമ്മക്ക് വലിയ കാര്യം ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലെത്തിയതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

2014ല്‍ പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് 13 വര്‍ഷക്കാലം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദി.

ആകെ അഞ്ച് ഭാഗമാണ് അഭിമുഖം. നേരത്തേയുള്ള ഭാഗങ്ങളില്‍ കുട്ടിക്കാലവും ബി.ജെ.പി, ആര്‍.എസ്.എസ് സംഘടനകളുമായുള്ള അടുപ്പവും, ഹിമാലയ വാസവുമാണ് പ്രധാനമന്ത്രി വിവരിച്ചത്.

Comments

comments

Categories: Current Affairs, Slider