പലിശ നിരക്കുകളില്‍ മാറ്റമുണ്ടായേക്കില്ല

പലിശ നിരക്കുകളില്‍ മാറ്റമുണ്ടായേക്കില്ല

കേന്ദ്ര ബാങ്കിന്റെ ധന നയ അവലോകന യോഗം ഏഴിന്; ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള ആദ്യ യോഗം

ന്യൂഡെല്‍ഹി: ഇടക്കാല ബജറ്റിന് ശേഷം ഈയാഴ്ച പുതിയ ഗവര്‍ണര്‍ ശക്തികാന്ത ദാസിനു കീഴില്‍ ചേരാനിരിക്കുന്ന ആദ്യം ആര്‍ബിഐ ധന നയ അവലോകന യോഗത്തില്‍ കണ്ണുനട്ട് സാമ്പത്തിക ലോകം. പലിശ നിരക്കുകളില്‍ മാറ്റമുണ്ടായേക്കില്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഫെബ്രുവരി ഏഴിനാണ് ആര്‍ബിഐ ധന നയ സമിതി യോഗം ചേരുക.

ബജറ്റ് പ്രഖ്യാപനങ്ങളും യോഗ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. നിലവില്‍ 6.5 ശതമാനമാണ് റിപ്പോ നിരക്ക്. പണപ്പെരുപ്പ നിരക്ക് കുറയുകയാണെങ്കില്‍ നിരക്ക് കുറയ്ക്കുമെന്നുള്ള സൂചനകള്‍ മുന്‍ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ നല്‍കിയിരുന്നു. എന്നാല്‍, ബജറ്റ് ധനപരമായ സംയോജന പാതയില്‍ നിന്ന് വ്യതിചലിച്ചതോടെ കൂടുതല്‍ നിഷ്പക്ഷമായ നിലപാട് സ്വീകരിക്കാന്‍ ആര്‍ബിഐ തയാറായേക്കുമെന്നാണ് വിലയിരുത്തല്‍. കുറഞ്ഞ തോതിലുള്ള പണപ്പെരുപ്പവും ലിക്വിഡിറ്റിയുമായി ബന്ധപ്പെട്ട ആശങ്കകളും റിപ്പോ നിരക്കിളവുകള്‍ പ്രതീക്ഷിക്കാന്‍ മേഖലയെ പ്രേരിപ്പിച്ചിട്ടുണ്ടെങ്കിലും റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ആര്‍ബിഐ തയാറായേക്കുമെന്ന് നോമുറ, ജെഎം ഫിനാന്‍ഷ്യല്‍സ് തുടങ്ങിയ സ്ഥാപനങ്ങളും വിലയിരുത്തുന്നു.

Comments

comments

Categories: Business & Economy