സ്വര്‍ണ വില കുതിക്കുന്നു

സ്വര്‍ണ വില കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ വര്‍ദ്ധനവ്. സ്വര്‍ണം ഗ്രാമിന് 3,110 രൂപയും പവന് 24,880 രൂപയുമാണ് നിലവിലെ നിരക്ക്.

ഗ്രാമിന് 20 രൂപയുടെയും പവന്‍ 160 രൂപയുടെയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.വിവാഹസീസണ്‍ അടുത്തതും അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതുമാണ് സ്വര്‍ണ നിരക്ക് ഉയരാന്‍ കാരണമായത് .സ്വര്‍ണ്ണ ഇറക്കുമതിയും രാജ്യത്ത് കുറഞ്ഞിരിക്കുകയാണ് .750 മുതല്‍ 800 ടണ്‍ വരെ ആയാണ് സ്വര്‍ണ്ണം ഇറക്കുമതി കുറഞ്ഞിരിക്കുന്നത്.

രാജ്യാന്തര വിപണിയില്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും സ്വര്‍ണവില ഉയരാന്‍ കാരണമാകുന്നുണ്ട്. ഫെബ്രുവരിയിലെ ആദ്യ രണ്ടു വ്യാപാരദിനങ്ങളിലും സ്വര്‍ണത്തിന്റെ വില ഉയര്‍ന്നു. 200 രൂപയാണ് 2 ദിവസംകൊണ്ട് ഉയര്‍ന്നത്. ജനുവരിയില്‍ മാത്രം 1160 രൂപയാണ് പവനു കൂടിയത്.

Comments

comments

Categories: Business & Economy
Tags: gold rate