സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കി: പ്രണാബ്

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കി: പ്രണാബ്

ന്യൂഡെല്‍ഹി: സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതില്‍ ഇലക്ഷന്‍ കമ്മീഷന്‍ വിജയിച്ചതായി മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏഴു ദശാബ്ദക്കാലത്തെ ചരിത്രം പരിശോധിച്ചാല്‍ ഇതു മനസിലാകുമെന്ന് മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറായിരുന്ന എസ് വൈ ഖുറേഷി എഡിറ്റുചെയ്ത ‘ദ ഗ്രേറ്റ് മാര്‍ച്ച് ഓഫ് ഡെമോക്രസി’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ പ്രണാബ് മുഖര്‍ജി കുറിച്ചു. ഇന്ത്യന്‍ ദേശീയത ഭരണഘടനാപരമായ ദേശസ്‌നേഹമാണ്, അത് പൂര്‍ത്തിയാകുന്ന തിന് നിരവധി ഘടകങ്ങളെ എടുത്തുപറയുന്നുണ്ട്, ‘സ്വയം തിരുത്താനും മറ്റുള്ളവരില്‍ നിന്നും പഠിക്കാനും ഉള്ള കഴിവ് അതില്‍ പ്രധാനമാണ്. തെരഞ്ഞെടുപ്പുകാലത്ത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള അധികാര ദുരുപയോഗത്തിനെതിരെയും അദ്ദേഹം മുന്നറിയിപ്പുനല്‍കി.

Comments

comments

Categories: FK News