വ്യാജ സര്‍വകലാശാലയുടെ പേരില്‍ വിസ: 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുഎസില്‍ അറസ്റ്റില്‍

വ്യാജ സര്‍വകലാശാലയുടെ പേരില്‍ വിസ: 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുഎസില്‍ അറസ്റ്റില്‍

വാഷിംഗ്ടണ്‍: വ്യാജസര്‍വകലാശാലയുടെ പേരില്‍ വിസയെടുത്ത് യുഎസിലെത്തിയ 129 ഇന്ത്യക്കാര്‍ അറസ്റ്റില്‍. അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വിഭാഗമാണ് ഇവരെ പിടികൂടിയത്.

വ്യാജ സര്‍വകലാശാലകളുടെ പേരില്‍ എത്തുന്ന വിദ്യാര്‍ഥികളെ പിടികൂടാന്‍ ഡെട്രോയിറ്റ് ഫാര്‍മിങ്ടണ്‍ ഹില്‍സില്‍ എന്ന വ്യാജ സര്‍വകലാശാല തുറന്നാണ് സുരക്ഷാ വിഭാഗം കെണിയൊരുക്കിയത്. യു.എസില്‍ തുടരാന്‍ വേണ്ടി ഇവര്‍ ഈ സര്‍വകലാശാലയില്‍ അഡ്മിഷന്‍ നേടി. ഇത് വ്യാജമാണെന്ന് അറിഞ്ഞുതന്നെയാണ് വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ നേടിയതെന്ന് യു.എസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ അറിയിച്ചു.

സര്‍വകലാശാല വ്യാജമെന്ന് വിദ്യാര്‍ഥികള്‍ക്ക് അറിയില്ലായിരുന്നുവെന്നും കുടുക്കാന്‍ വേണ്ടി സുരക്ഷാ വിഭാഗം ഹീനമാര്‍ഗമാണ് സ്വീകരിച്ചതെന്നും വിദ്യാര്‍ഥികളുടെ അഭിഭാഷകര്‍ പ്രതികരിച്ചു.
എന്നാല്‍ ഇവര്‍ക്കെതിരെ ക്രമിനല്‍ കുറ്റം ചുമത്തില്ലെന്നും എല്ലാവരെയും നാടുകടത്തുക മാത്രമേ ചെയ്യൂവെന്നും അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തയുടനെ സര്‍വകലാശാല അടച്ചുപൂട്ടുകയും ചെയ്തു.

Comments

comments

Categories: Current Affairs
Tags: Arrest