ബീഹാറില്‍ ട്രെയ്ന്‍ പാളം തെറ്റി, ആറ് മരണം

ബീഹാറില്‍ ട്രെയ്ന്‍ പാളം തെറ്റി, ആറ് മരണം

പാറ്റ്‌ന: ബീഹാറില്‍ ട്രെയിന്‍ പാളം തെറ്റി ആറ് പേര്‍ മരിച്ചു. അപകടത്തില്‍. 14 പേര്‍ക്ക് പരിക്കേറ്റു.

ബീഹാറിലെ ജോഗ്ബാനിയില്‍ നിന്നും ഡെല്‍ഹിയിലെ ആനന്ദ് വിഹാറിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ട്രെയിനാണ് പാളം തെറ്റിയത്.9 ബോഗികളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ മൂന്ന് കോച്ചുകള്‍ നിശ്ശേഷം തകര്‍ന്നു.ഇന്ന് പുലര്‍ച്ചെ 3.50ന് വൈശാലിക്ക് സമീപമാണ് അപകടമുണ്ടായത്.

അപകടത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ ഓഫീസ് അറിയിച്ചു. ഈ റൂട്ടിലുള്ള എല്ലാ ട്രെയ്‌നുകളും റദ്ദാക്കിയതായി ഈസ്റ്റ് സെന്‍ട്രല്‍ റെയ്ല്‍വേ അറിയിച്ചു.

Comments

comments

Categories: Current Affairs