വിപണിയില്‍ അഞ്ച് കമ്പനികള്‍ക്ക് 65,426.16 കോടി രൂപയുടെ നേട്ടം

വിപണിയില്‍ അഞ്ച് കമ്പനികള്‍ക്ക് 65,426.16 കോടി രൂപയുടെ നേട്ടം

മുംബൈ: ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള രാജ്യത്തെ പത്ത് കമ്പനികളില്‍ അഞ്ചെണ്ണം കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ 65,426.16 കോടി രൂപയുടെ നേട്ടം കുറിച്ചതായി റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ സെന്‍സെക്‌സ് 443.89 പോയ്ന്റിന്റെ നേട്ടം രേഖപ്പെടുത്തി

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ആണ് കഴിഞ്ഞയാഴ്ച വിപണിയില്‍ ഏറ്റവുമധികം നേട്ടം രേഖപ്പെടുത്തിയ കമ്പനി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, എച്ച്‌യുഎല്‍, ഐടിസി, ഇന്‍ഫോസിസ് എന്നിവയാണ് വിപണിയില്‍ തിളങ്ങിയ മറ്റ് കമ്പനികള്‍. അതേസമയം, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ വിപണി മൂല്യം ഇടിഞ്ഞു.

ടിസിഎസിന്റെ വിപണി മൂല്യത്തില്‍ 41,914.13 കോടി രൂപയുടെ വര്‍ധനയാണുണ്ടായത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 7,62,015.52 കോടി രൂപയിലെത്തി. ആര്‍ഐഎല്ലിന്റെ മൂല്യം 668.63 കോടി രൂപ വര്‍ധിച്ച് 7,90,621.81 കോടി രൂപയും ഇന്‍ഫോസിസിന്റെ വിപണി മൂല്യം 11,511.39 കോടി രൂപയുടെ വര്‍ധനയോടെ 3,30,510.06 കോടി രൂപയുമായി. എച്ച്‌യുഎല്ലിന്റെ വിപണി മൂല്യത്തില്‍ 9,362.11 കോടി രൂപയുടെ വര്‍ധനയാണ് കഴിഞ്ഞ വാരം രേഖപ്പെടുത്തിയത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 3,88,825.07 കോടി രൂപയിലെത്തി. ഐടിസിയുടെ വിപണി മൂല്യം 3,43,965.03 കോടി രൂപയായി ഉയര്‍ന്നു. 1,969.9 കോടി രൂപയുടെ വര്‍ധനയാണ് കമ്പനിയുടെ വിപണി മൂല്യത്തില്‍ ഉണ്ടായത്.

അതേസമയം, എച്ച്ഡിഎഫ്‌സിയുടെ വിപണി മൂല്യം 2,854.33 കോടി രൂപ ഇടിഞ്ഞ് 3,37,188.31 കോടി രൂപയിലെത്തി. എസ്ബിഐയുടെ വിപണി മൂല്യത്തില്‍ 847.84 കോടി രൂപയുടെ ഇടിവുണ്ടായി. ഇതോടെ ബാങ്കിന്റെ മൊത്തം മൂല്യം 2,53,726.02 കോടി രൂപയായി. ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 1,657.93 കോടി രൂപ ഇടിഞ്ഞ് 2,28,361.75 കോടി രൂപയായി. കൊട്ടക് മഹീന്ദ്ര ബാങ്ക് വിപണിയില്‍ 1,344.92 കോടി രൂപയുടെ നഷ്ടം കുറിച്ചു. ഇതോടെ വിപണി മൂല്യം 2,40,006.82 കോടി രൂപയിലെത്തി. എച്ച്ഡിഎഫ്‌സി ബാങ്ക് വിപണി മൂല്യം 625.71 കോടി രൂപ ഇടിഞ്ഞ് 5,69,029.07 കോടി രൂപയായി.

പത്ത് കമ്പനികളില്‍ ആര്‍ഐഎല്‍ ആണ് വിപണി മൂല്യത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്. ടിസിഎസ് രണ്ടാം സ്ഥാനത്തും എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌യുഎല്‍, ഐടിസി, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ തൊട്ട് പുറകിലും ഇടംപിടിച്ചു.

Comments

comments

Categories: Business & Economy, Slider