ധനക്കമ്മി 3.4 ശതമാനത്തില്‍ നിലനിര്‍ത്തുന്നത് പ്രയാസകരം: മൂഡിസ്

ധനക്കമ്മി 3.4 ശതമാനത്തില്‍ നിലനിര്‍ത്തുന്നത് പ്രയാസകരം: മൂഡിസ്

ന്യൂഡെല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.4 ശതമാനത്തില്‍ ധനക്കമ്മി പിടിച്ചുനിര്‍ത്തുന്നതിനുള്ള ലക്ഷ്യം നേടുക കേന്ദ്ര സര്‍ക്കാരിന് പ്രയാസകരമാകുമെന്ന് മൂഡിസ് ഇന്‍വസ്‌റ്റേര്‍സ് സര്‍വീവ് വിലയിരുത്തുന്നു. ഉയര്‍ന്ന ചെലവിടലും കുറഞ്ഞ വരുമാന വളര്‍ച്ചയുമാണ് ഇതിന് കാരണമാകുന്നതെന്നും മൂഡിസ് ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തെ വായ്പാ ഭാരം ജിഡിപിയുമായുള്ള അനുപാതത്തില്‍ പരിഗണിക്കുകയാണെങ്കില്‍ വളരേ അധികമാണ്. സാമ്പത്തിക ഏകീകരണ പാതയില്‍ നിന്ന് വ്യതിചലിക്കാതെ മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തയാറായാല്‍ മാത്രമേ ഇത് കുറയുകയുള്ളൂവെന്ന് മൂഡിസ് ഇന്‍വെസ്‌റ്റേര്‍സ് സര്‍വീസിന്റെ സോവര്‍ജീന്‍ റിസ്‌ക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ ജീന്‍ ഫാന്‍ഗ് പറയുന്നു.

സാമ്പത്തിക ഉത്തരവാദിത്തത്തിനും ബജറ്റ് ക്രമീകരണത്തിനുമുള്ള ആക്റ്റ് പ്രകാരമുള്ള നടപടികളില്‍ നിന്നുള്ള വ്യതിചലനമാണ് ധനക്കമ്മി 3.4 ശതമാനമാക്കി നിശ്ചയിച്ചതിലൂടെ ഉണ്ടായിരിക്കുന്നത്. 3.1 ശതമാനത്തില്‍ ധനക്കമ്മി പിടിച്ചു നിര്‍ത്തുന്നതിനായാണ്

Comments

comments

Categories: Business & Economy, Slider
Tags: Moody's