വൈഫൈ സിഗ്നലുകള്‍ വൈദ്യുതിയാക്കി മാറ്റാന്‍ ഡിവൈസ്

വൈഫൈ സിഗ്നലുകള്‍ വൈദ്യുതിയാക്കി മാറ്റാന്‍ ഡിവൈസ്

ന്യൂഡെല്‍ഹി: വൈഫൈ സിഗ്നലുകള്‍ ഊര്‍ജമാക്കി മാറ്റാന്‍ കഴിയുന്ന ഉപകരണം കണ്ടുപിടിച്ചു. എംഐടിയിലും ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് മാഡ്രിഡിലുമുള്ള ഗവേഷകരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍. വൈഫൈ സിഗ്നലുകളില്‍ നിന്നുള്ള ഊര്‍ജമുപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകുമെന്നും ഡിവൈസുകള്‍ ചാര്‍ജ് ചെയ്യാനും കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

‘റെക്റ്റിന’ (റെക്റ്റിഫൈയിംഗ് ആന്റിന) എന്നാണ് ഡിവൈസിന് പേര് നല്‍കിയിട്ടുള്ളത്. വൈദ്യുത കാന്തിക ഊര്‍ജത്തെ ഡയറക്റ്റ് കറണ്ടിലേക്ക് മാറ്റുകയാണ് ഡിവൈസ് ചെയ്യുന്നത്. വൈദ്യുത കാന്തിക തരംഗങ്ങള്‍ പിടിച്ചെടുക്കുന്നതിന് ഒരു റേഡിയോ ഫ്രീക്വന്‍സി ആന്റിന ഉപയോഗിച്ചാണ് ഡിവൈസിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിട്ടുള്ളത്. ഈ തരംഗങ്ങള്‍ പിന്നീട് ടു-ഡയമണ്‍ഷണല്‍ സെമികണ്ടക്റ്ററിലേക്ക് അയക്കുകയും അവിടെ വച്ച് ഡയറക്റ്റ് വൈദ്യുതിയിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്.

ഇങ്ങനെ ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജം ഏകദേശം 40 മൈക്രോവാട്ട് വരും. അതായത് ഒരു എഇഡി ചാര്‍ജ് ചെയ്യാന്‍ മതിയായ ഊര്‍ജം. ഒരു ഫ്‌ളെക്‌സിബിള്‍ ഡിവൈസ് ആണ് റെക്റ്റിന. വാള്‍പേപ്പറില്‍ സ്ഥാപിച്ചോ സ്മാര്‍ട്ട്‌ഫോണ്‍ പോലെ ചെറിയ ഊര്‍ജം ആവശ്യമുള്ള ഡിവൈസുകളിലും ഇത് ഉപയോഗിക്കാനാകും. ഭാവിയിലെ ഇലക്ട്രോണിക് സംവിധാനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള പുതിയ രീതിയാണ് തങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് കണ്ടുപിടുത്തത്തിന്റെ ഭാഗമായ പ്രൊഫസര്‍ തോമസ് പലാസിയോ പറഞ്ഞു.

Comments

comments

Categories: FK News