ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് ജൂണ്‍, ജൂലൈ മാസത്തില്‍

ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് ജൂണ്‍, ജൂലൈ മാസത്തില്‍

ടാറ്റ മോട്ടോഴ്‌സിന്റെ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്‌ഫോമില്‍ (എഎംപി) നിര്‍മ്മിക്കുന്ന ആദ്യ മോഡല്‍

ന്യൂഡെല്‍ഹി : 45എക്‌സ് കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയുള്ള ടാറ്റ മോട്ടോഴ്‌സിന്റെ പ്രീമിയം ഹാച്ച്ബാക്ക് വൈകാതെ വിപണിയിലെത്തും. ഈ വര്‍ഷം ജൂണ്‍ അല്ലെങ്കില്‍ ജൂലൈ മാസത്തില്‍ പ്രീമിയം ഹാച്ച്ബാക്ക് പുറത്തിറക്കാനാണ് ടാറ്റ മോട്ടോഴ്‌സ് ആലോചിക്കുന്നത്. ടാറ്റ ഹാരിയറിന് പിറകേ ഈ വര്‍ഷം തന്നെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

എക്‌സ്451 എന്നാണ് ഹാച്ച്ബാക്കിന് നല്‍കിയിരിക്കുന്ന കോഡ് നാമം. 2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് 45എക്‌സ് കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചത്. ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്‌ഫോമില്‍ (എഎംപി) നിര്‍മ്മിക്കുന്ന ആദ്യ മോഡലായിരിക്കും എക്‌സ്451. ഭാവിയില്‍ കൂടുതല്‍ ടാറ്റ മോഡലുകള്‍ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കും. മാരുതി സുസുകി ബലേനോ, ഹോണ്ട ജാസ്, ഹ്യുണ്ടായ് ഐ20 തുടങ്ങിയ മോഡലുകളായിരിക്കും ടാറ്റയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്കിന്റെ എതിരാളികള്‍.

ടാറ്റ നെക്‌സോണ്‍ ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകള്‍ പുതിയ പ്രീമിയം ഹാച്ച്ബാക്കിന് കരുത്തേകും. നിരവധി ഫീച്ചറുകളാല്‍ സമ്പന്നമായ സ്റ്റൈലിഷ് വാഹനമായിരിക്കും എക്‌സ്451. വാഹനം പരീക്ഷണ ഓട്ടം നടത്തുന്നത് നേരത്തെ കണ്ടെത്തിയിരുന്നു.

Comments

comments

Categories: Auto