മുഴുവന്‍ റെനോ കാറുകളിലും ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ നല്‍കും

മുഴുവന്‍ റെനോ കാറുകളിലും ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ നല്‍കും

ഡിജിറ്റല്‍ കാലഘട്ടത്തില്‍ കാപ്ചര്‍ ഉള്‍പ്പെടെയുള്ള മോഡലുകളില്‍ സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ഇല്ല എന്നത് ഫ്രഞ്ച് കമ്പനിക്ക് കുറച്ചിലാണ്

ന്യൂഡെല്‍ഹി : ഇന്ത്യയിലെ എല്ലാ മോഡലുകളിലും ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നീ സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ നല്‍കുമെന്ന് റെനോ. ഈയിടെ പുറത്തിറക്കിയ 2019 മോഡല്‍ മാരുതി സുസുകി വാഗണ്‍ആര്‍ ഹാച്ച്ബാക്കിന് പുതിയ സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ലഭിച്ചിരുന്നു. 2018 മോഡല്‍ ഹ്യുണ്ടായ് സാന്‍ട്രോയിലും പുതിയ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിരുന്നു. ഇതോടെയാണ് ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതായത്. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ ക്വിഡിലായിരിക്കും സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ആദ്യം നല്‍കുന്നത്.

ഇന്ത്യയിലെ എല്ലാ മോഡലുകളുടെയും എല്ലാ വേരിയന്റുകളിലും ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ അവതരിപ്പിക്കാനാണ് റെനോയുടെ തീരുമാനം. മെട്രോ നഗരങ്ങളില്‍ ഫെബ്രുവരി 12 മുതല്‍ പുതിയ കാറുകള്‍ ഡെലിവറി ചെയ്തുതുടങ്ങുമെന്നാണ് ഡീലര്‍മാര്‍ വ്യക്തമാക്കുന്നത്. 10-15 ദിവസങ്ങള്‍ക്കുശേഷം രണ്ടാം നിര നഗരങ്ങളിലും ലഭിച്ചുതുടങ്ങും.

ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ലഭിച്ച ആദ്യ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായിരുന്നു റെനോ ക്വിഡ്. എന്നാല്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നീ സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ നല്‍കിയിരുന്നില്ല. ബ്ലൂടൂത്ത്, യുഎസ്ബി, ഓക്‌സ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍ മാത്രമാണ് 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ യൂണിറ്റില്‍ നല്‍കിയിരുന്നത്. ഇന്നത്തെ ഡിജിറ്റല്‍ കാലഘട്ടത്തില്‍ റെനോ കാപ്ചര്‍ ഉള്‍പ്പെടെയുള്ള മോഡലുകളില്‍ സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ഇല്ല എന്നത് ഫ്രഞ്ച് കമ്പനിക്ക് കുറച്ചിലാണ്. ഇന്ത്യയില്‍ ക്വിഡ്, ഡസ്റ്റര്‍, കാപ്ചര്‍, ലോഡ്ജി എന്നീ എല്ലാ റെനോ മോഡലുകളുടെയും ടോപ് വേരിയന്റുകളില്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം കാണാം.

Comments

comments

Categories: Auto
Tags: Renault