വ്യാവസായിക തൊഴിലാളികളുടെ സിപിഐ പണപ്പെരുപ്പം 5.24

വ്യാവസായിക തൊഴിലാളികളുടെ സിപിഐ പണപ്പെരുപ്പം 5.24

ന്യൂഡെല്‍ഹി: രാജ്യത്തെ വ്യാവസായിക തൊഴിലാളികളുടെ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഡിസംബറില്‍ 5.24 ശതമാനത്തിലെത്തി. നവംബറില്‍ 4.86 ശതമാനമാവും മുന്‍ വര്‍ഷം ഡിസംബറില്‍ 4 ശതമാനമായിരുന്നു ഇതെന്ന് തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.

ഭക്ഷ്യ പണപ്പെരുപ്പം – 0.96 ശതമാനമായിരുന്നു. നവംബറിലും ഭക്ഷ്യ പണച്ചുരുക്കമാണ് അനുഭവപ്പെട്ടിരുന്നത്, 1.57 ശതമാനം. മുന്‍ വര്‍ഷം ഡിസംബറില്‍ 4.32 ശതമാനമായിരുന്നു ഭക്ഷ്യ പണപ്പെരുപ്പം.

ഡിസംബറില്‍ വ്യാവസായിക തൊഴിലാളികളെ ആസ്പദമാക്കിയുള്ള ഉപഭോക്തൃ വില സൂചിക 1 പോയിന്റിന്റ് ഇടിവോടെ 301ലെത്തി. ഭക്ഷ്യ വസ്തുക്കളുടെ വിലയിലുണ്ടായ ഇടിവാണ് ഇതിന് പ്രധാനകാരണം. ഉള്ളി, വാഴപ്പഴം, തേങ്ങ, നാരങ്ങി, കാബേജ്, മുളക്, കാരറ്റ്, കോളിഫഌര്‍, കിഴങ്ങ് എന്നിവയ്‌ക്കെല്ലാം വിലയിടിഞ്ഞു. പെട്രോളിനും പാചകവാതകത്തിനും ഡിസംബറില്‍ വില കുറഞ്ഞിട്ടുണ്ട്. എന്നാല്‍ മല്‍സ്യം, മാസം, ചായ, തൊഴിലാളി ഇന്‍ഷുറന്‍സ്, വാഹന അറ്റകുറ്റപ്പണികള്‍ എന്നിവയെല്ലാം ചെലവ് വര്‍ധിപ്പിച്ചു.

Comments

comments

Categories: Business & Economy
Tags: inflation