ഐഡിഎഫ്‌സിയുടെ പിഇ, റിയല്‍റ്റി നിക്ഷേപക മാനേജ്‌മെന്റ് ബിസിനസുകള്‍ ഏറ്റെടുത്തു

ഐഡിഎഫ്‌സിയുടെ പിഇ, റിയല്‍റ്റി നിക്ഷേപക മാനേജ്‌മെന്റ് ബിസിനസുകള്‍ ഏറ്റെടുത്തു

ഏറ്റെടുക്കല്‍ നടപടി ഇന്ത്യയിലെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് അംഗീകരിച്ചു

ബഹ്‌റൈന്‍: സമാന്തര നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ബഹ്‌റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റര്‍കോര്‍പ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യയിലെ ഐഡിഎഫ്‌സി ആള്‍ട്ടര്‍നേറ്റീവ്‌സിന്റെ സ്വകാര്യ ഓഹരി(പ്രൈവറ്റ് ഈക്വിറ്റി) ബിസിനസും റിയല്‍എസ്റ്റേറ്റ് നിക്ഷേപക മാനേജ്‌മെന്റ് ബിസിനസും ഏറ്റെടുത്തുകൊണ്ടാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതെന്ന് ഇന്‍വെസ്റ്റര്‍കോര്‍പ് അറിയിച്ചു.

ഇതിനോടകം തന്നെ ഏറ്റെടുക്കല്‍ നടപടിക്ക് ഇന്ത്യയിലെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. നിക്ഷേപമേഖലയിലുള്ള പ്രവര്‍ത്തനവും ഇടപാടുകാരുടെ ശൃംഖലയും ആഗോളതലത്തില്‍ വ്യാപിപ്പിക്കുക എന്ന കമ്പനിയുടെ ദീര്‍ഘകാല അജണ്ടയുടെ ഭാഗമാണ് ഇന്ത്യയിലേക്കുള്ള ചുവടുവെപ്പെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.

ഇന്ത്യയിലെ സ്വകാര്യ ഓഹരികളിലും(പിഇ) റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് മേഖലയില്‍ നിന്നുമായി 430 മില്യണ്‍ ഡോളറിന്റെ സംയുക്ത ആസ്തിയാണ് മാനേജ്‌മെന്റിന(കമ്പൈന്‍ഡ് അസറ്റ്‌സ് അണ്ടര്‍ മാനേജ്‌മെന്റ്) കീഴിലുള്ളത്. പിഇ ബിസിനസിന് നിലവില്‍ രണ്ട് ആക്ടീവ് ഫണ്ടുകളാണ് ഉള്ളത്. ഹെല്‍ത്ത്‌കെയര്‍, ഉപഭോക്ത്യ ഉല്‍പ്പന്നങ്ങള്‍, സാമ്പത്തിക സേവനങ്ങള്‍, ഭക്ഷ്യ, കാര്‍ഷിക, മാധ്യമ, ടെലികോം മേഖലകള്‍ക്കുള്ളിലെ ഉപഭോഗത്തിലധിഷ്ഠിതമായ ബിസിനസുകളില്‍ എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് മാനേജ്‌മെന്റിന്റെ പദ്ധതി.

റിയല്‍ എസ്റ്റേറ്റ് ബിസിനസിനും രണ്ട് ആക്ടീവ് ഫണ്ടുകളാണുള്ളത്. മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഡെല്‍ഹി എന്നിവിടങ്ങളിലെ പദ്ധതികള്‍ക്ക്് ഊന്നല്‍ നല്‍കിക്കൊണ്ട് പാര്‍പ്പിട റിയല്‍എസ്റ്റേറ്റ് മേഖലയ്ക്കുള്ളില്‍ സ്ട്രച്ചക്‌ചേര്‍ഡ് സീനിയര്‍ ക്രെഡിറ്റ് ലഭ്യമാക്കുകയാണ് ഇപ്പോഴത്തെ ഫണ്ടുകള്‍ ചെയ്യുന്നത്.

ഉയര്‍ന്ന ആസ്തിയുള്ള ഇടപാടുകാര്‍ക്ക് ആഗോള അടിസ്ഥാനത്തില്‍ സമാന്തര നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് സമാന്തര നിക്ഷേപങ്ങളെ കൈകാര്യം ചെയ്യുകയും നിക്ഷേപങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ഇന്‍വെസ്റ്റര്‍കോര്‍പ്. 2018 ജൂണ്‍ വരെയുള്ള കണക്കുകള്‍ അനുസരിച്ച് ഏകദേശം 22.6 ബില്യണ്‍ ഡോളറിന്റെ ആകെ എയുഎം(അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് ) ഇന്‍വെസ്റ്റര്‍ കോര്‍പ് ഗ്രൂപ്പിനുണ്ട്. ന്യൂയോര്‍ക്ക്, ലണ്ടന്‍, ബഹ്‌റൈന്‍, അബുദബി, റിയാദ്, ദോഹ, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ ഈ ഗ്രൂപ്പിന് ഓപീസുകളുണ്ട്.

Comments

comments

Categories: Arabia
Tags: IDFC

Related Articles