ജനപ്രിയ ബജറ്റുമായി മോദി സര്‍ക്കാര്‍, ആദായ നികുതിയില്‍ വന്‍ ഇളവ്

ജനപ്രിയ ബജറ്റുമായി മോദി സര്‍ക്കാര്‍, ആദായ നികുതിയില്‍ വന്‍ ഇളവ്

ന്യൂഡെല്‍ഹി: പൊതു തെരഞ്ഞെടുപ്പിലേക്ക് മാസങ്ങള്‍ ശേഷിക്കെ എല്ലാ വിഭാഗങ്ങളെയും തലോടുന്ന ജനപ്രിയ ബജറ്റുമായി കേന്ദ്ര സര്‍ക്കാര്‍. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വരുമാന, പെന്‍ഷന്‍ പദ്ധതികളും ഇടത്തരക്കാര്‍ക്ക് ആദായ നികുതി ഇളവും പ്രഖ്യാപിച്ച ബജറ്റ്, കാര്‍ഷിക കടാശ്വാസം പോലെ കൈവിട്ട കളികളിലേക്ക് കടന്നില്ല. വിദേശത്ത് ചികിത്സയിലുള്ള ധനമന്ത്രി ജയ്റ്റ്‌ലിയുടെ അഭാവത്തില്‍ താല്‍ക്കാലിക ചുമതല വഹിച്ച പിയുഷ് ഗോയലാണ് ബജറ്റ് അവതരിപ്പിച്ചത്.

ബജറ്റ് ഹൈലൈറ്റ്‌സ്

ആദായ നികുതി

നിലവിലുള്ള രണ്ടര ലക്ഷത്തില്‍ നിന്ന് അഞ്ചു ലക്ഷം രൂപയാക്കി പരിധി ഉയര്‍ത്തി

സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000ത്തില്‍നിന്ന് 50,000 രൂപയാക്കി

നിക്ഷേപങ്ങളിലെ നികുതി ഇളവുകള്‍

ബാങ്ക്, പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങങ്ങള്‍ക്ക് ലഭിക്കുന്ന 40,000 രൂപ വരെയുള്ള പലിശയ്ക്ക് ടിഡിഎസ് ഇല്ല

വാടക വരുമാനത്തിന് സ്രോതസ്സില്‍ നിന്ന് ഈടാക്കാനുള്ള പരിധി 1.8ലക്ഷത്തില്‍ നിന്ന് 2.4 ലക്ഷമായി ഉയര്‍ത്തി

അഞ്ചു ലക്ഷം രൂപ വരുമാനവും ഒപ്പം 80 സി പ്രകാരം പ്രോവിഡന്റ് ഫണ്ട്, പ്രഖ്യാപിത ഓഹരികള്‍ തുടങ്ങിയവയിലെ നിക്ഷേപങ്ങള്‍ക്ക് 1.5 ലക്ഷം രൂപ വരെയും നികുതിയില്ല (6.5 ലക്ഷം രൂപ വരെ ഇത്തരത്തില്‍ നികുതിയിളവ് നേടാം)

മറ്റ് നികുതിയിളവുകള്‍

റിട്ടേണുകള്‍ 24 മണിക്കൂറിനകം തീര്‍പ്പാക്കുമെന്നും റീഫണ്ട് ഉടന്‍ തന്നെ നല്‍കുമെന്നും പ്രഖ്യാപനമുണ്ട്.

കര്‍ഷകര്‍ക്ക്

കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ ലഭ്യമാക്കുന്ന പ്രധാനമന്ത്രി കിസാന്‍ പദ്ധതി
രണ്ട് ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് സഹായം
കര്‍ഷകരുടെ അക്കൗണ്ടില്‍ നേരിട്ട് പണം നല്‍കും
12 കോടി കര്‍ഷകകുടുംബങ്ങള്‍ക്ക് ഗുണം ലഭിക്കുന്ന പദ്ധതി 2018 ഡിസംബര്‍ 1 മുതല്‍
പദ്ധതിക്ക് ബജറ്റില്‍ 75,000 കോടി രൂപ വകയിരുത്തി.
ഗോസംരക്ഷണത്തിന് രാഷ്ട്രീയ കാം ദേനു ആയോഗ് പദ്ധതി പ്രഖ്യാപിച്ചു. പശുക്കളെ വാങ്ങാനും വളര്‍ത്താനും വായ്പ.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സ്‌കീം വഴി ലോണെടുത്ത കന്നുകാലി മത്സ്യ കര്‍ഷകര്‍ക്ക് രണ്ട് ശതമാനം പലിശയിളവും ലോണ്‍ സമയബന്ധിതമായി തിരിച്ചടച്ചാല്‍ 3 ശതമാനം അധിക പലിശയിളവും ലഭ്യമാക്കും.
പ്രകൃതി ദുരന്തത്തിനിരയായ കര്‍ഷകര്‍ക്ക് ലോണ്‍ തിരിച്ചടവിന് മാറ്റി നിശ്ചയിക്കുന്ന ആദ്യ വര്‍ഷം മാത്രമാണ് ഈ ഇളവ് ലഭ്യമായിരുന്നത്. ഇത് എല്ലാ വര്‍ഷത്തേക്കുമാക്കി.

ചരക്ക് സേവന നികുതി (ജിഎസ്ടി)

ജനുവരിയില്‍ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നു.

ഇതേവരെയുള്ള ജിഎസ്ടി വരുമാനം തൊണ്ണൂറ്റിയേഴായിരത്തി ഒരു നൂറ് കോടിയായി.
ഈ വര്‍ഷത്തെ ആകെ ജിഎസ്ടി വരുമാനം ഒരുലക്ഷം കോടി കവിയും
അഞ്ചുകോടിയില്‍ താഴെ വിറ്റുവരവുള്ളവര്‍ മൂന്നുമാസത്തിലൊരിക്കല്‍ റിട്ടേണ്‍ നല്‍കിയാല്‍ മതി.
2014 ല്‍ നികുതി വരുമാനം 6.38 ലക്ഷം കോടിയായിരുന്നത് 12 ലക്ഷം കോടിയിലെത്തി
നികുതി നല്‍കുന്നവരുടെ എണ്ണം 3.79 കോടിയില്‍ നിന്ന് 6.85 കോടിയിലെത്തി

തൊഴിലാളികള്‍ക്ക്

15,000 രൂപവരെ മാസവരുമാനമുള്ള അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍. അംഗങ്ങളാകുന്നവര്‍ പ്രതിമാസം 100 രൂപ നല്‍കണം. 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ മാസംതോറും 3,000 രൂപ വീതം പെന്‍ഷന്‍.
ആശാവര്‍ക്കര്‍മാരുടെ വേതനം 50% കൂട്ടും. ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കി ഉയര്‍ത്തി.

ഗ്രാമീണ വിഹിതം

ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി 60,000 കോടി അനുവദിച്ചു.
ഗ്രാമീണ സഡക് യോജനയുടെ കീഴില്‍ റോഡുകളുടെ നിര്‍മ്മാണം മൂന്നിരട്ടിയായി. ഗ്രാമീണ റോഡുകള്‍ക്കായി 19,000 കോടി രൂപ

പ്രതിരോധ മേഖല

പ്രതിരോധ മന്ത്രാലയത്തിനായി മൂന്ന് ലക്ഷം കോടിയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് പ്രതിരോധ ബജറ്റ് മൂന്ന് ലക്ഷം കോടി കവിയുന്നത്.

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിക്കായി ഇതുവരെ നല്‍കിയത് 35000 കോടി രൂപ.

മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍

പ്രധാനമന്ത്രി ആവാസ് യോജനയില്‍ 1 .53 ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു

143 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തു

21 എയിംസ് ഉള്ളതില്‍ 14 ഉം പ്രഖ്യാപിച്ചത് ഈ സര്‍ക്കാരിന്റെ കാലത്ത്, 22ാമത്തേത് ഹരിയാനയില്‍

2022 ല്‍ എല്ലാവര്‍ക്കും വീട്

പ്രോവിഡന്റ് ഫണ്ടില്‍ കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് രണ്ടു കോടി പേര്‍ അംഗത്വമെടുത്തു

ഫിഷറീസിന് പ്രത്യേക വകുപ്പ്

ഏറ്റവും കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ച ലോകത്തെ രണ്ടാമത്തെ രാജ്യമായി ഇന്ത്യ

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 58,166 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 21 ശതമാനം വര്‍ദ്ധനവ്

കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് 34 കോടി ജന്‍ധന്‍ യോജന എക്കൗണ്ട്

സിനിമാ മേഖലയ്ക്ക് ഏകജാലക സംവിധാനം

5, 45,000 ഗ്രാമങ്ങളെ വെളിയിട വിസര്‍ജന വിമുക്തമാക്കി.

കള്ളപ്പണക്കാര്‍ക്കെതിരെ നടപടി

3.38 ലക്ഷം ഷെല്‍ കമ്പനികള്‍ റദ്ദാക്കി

ഒരു ലക്ഷം ഡിജിറ്റല്‍ ഗ്രാമങ്ങള്‍

റെയ്ല്‍വേയ്ക്ക് ഒന്നര ലക്ഷം കോടി, ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇല്ല

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോര്‍ട്ടല്‍

മുദ്ര പദ്ധതിയില്‍ 70 ശതമാനം വനിതാ പങ്കാളിത്തം

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പരിഗണന

ബാങ്കുകള്‍ക്ക് 2.6 ലക്ഷം കോടി

പട്ടികജാതി വിഭാഗങ്ങള്‍ക്ക് അധിക വിഹിതം

ധനകമ്മി മൂന്ന് ശതമാനമാക്കും

2022ല്‍ ബഹിരാകാശത്തേക്ക് ഇന്ത്യക്കാരന്‍

50,000 കോടിയുടെ അനധികൃത സ്വത്തുക്കള്‍ പിടിച്ചെടുത്തു. 6, 900 കോടിയുടെ ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടി

Comments

comments

Categories: Current Affairs, Slider